Friday, 28 December 2012

ദൈവവചനവും കെട്ടുകഥകളും


'നടുന്നവനോ നനക്കുന്നവനോ  അല്ല, വളര്‍ത്തുന്നവനായ ദൈവത്തിനാണു  പ്രാധാന്യം' (1Corinthians3:7) ജീവിതത്തിന്‍റെ ഓരോ അനുഭവത്തില്‍ക്കൂടി  കടന്നുപോകുമ്പോള്‍ തളര്‍ന്നു പോകാതെ, നമ്മെ   വിശ്വാസസ്ഥിരത ഉള്ളവരാക്കിത്തീര്‍ക്കാന്‍ വേണ്ടി  (James 1:3)  അനുതാപത്തില്ലേക്ക്  നയിക്കാന്‍, കരുണയോടെ കാത്തിരിക്കുന്ന ദൈവം. ആ രക്ഷകനായ ദൈവത്തിലേക്കു  ഒരു നിമിഷം..... 


ചില വ്യക്തികളുടെ പ്രസംഗങ്ങള്‍, സംസാര രീതികള്‍  ഇവ നമ്മെ ഒരു പ്രത്യേക അനുഭവത്തിലേക്കു, ഒരു ആകര്‍ഷണവലയത്തിലേക്ക്  കൊണ്ട്  ചെന്ന് എത്തിക്കാറുണ്ട്.  ലോകത്തിന്‍റെ  ഭൌതീകമായ ചിന്തകളെ  മാറ്റിനിറുത്തിക്കൊണ്ട്   ക്രിസ്തീയവിശ്വാസത്തിലേക്കു കടന്നു ചിന്തിച്ചാല്‍ .......
കേള്‍വിക്കാരെ കോരിത്തരിപ്പിക്കുന്ന  ദൈവവചന  പ്രസംഗങ്ങളും  സംസാരശൈലികളും  ദൈവചന അടിസ്ഥാനത്തില്‍ എന്തുമാത്രം സ്വീകാര്യമാണ്  എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?? 
ദൈവചനശ്രശ്രൂഷക്ക് സാഹിത്യഭാഷയുടെ പ്രസരിപ്പിന്‍റെയും, കെട്ടുകഥകളുടെയും, മറ്റും  ആവശ്യകതയുണ്ടോ ??   
ഇന്നു  നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന, നമ്മെ കോരിത്തരിപ്പിക്കുന്ന പല ദൈവവചന പ്രഘോണങ്ങളുടെ  അവസ്ഥയാണ്‌ ഈ ചിന്തകള്‍ക്കു  കാരണമായത്...

ദൈവവചന പ്രഘോഷണം മാനുഷീക വിജ്ഞാനം കൊണ്ട് മറ്റുള്ളവരെ വശീകരിക്കുന്നതു  ആയിരിക്കരുത്  മറിച്ച്  പരിശുധാത്മവിന്‍റെയും  ദൈവീക ശക്തിയുടെയും വെളിപ്പെടുത്തല്‍  ആയിരിക്കണം.(1 Corinthians 2:4).
ലോകപ്രശസ്തമായ ചില സാഹിത്യകൃതികളുടെ പ്രത്യേകിച്ച് നമുക്ക് സുപരിചിതമല്ലാത്ത  മറ്റു ഭാഷകളിലെ, പ്രസ്തമായ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രബോധനത്തിനു ജ്ഞാനത്തിന്‍റെ  ഭാവം നല്‍കാന്‍ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. ഇത് ദൈവവചന അടിസ്ഥാനത്തിലുള്ള  വിശ്വാസത്തില്‍ നിന്നോ  ആത്മാവിന്‍റെ  ഇടപെടലില്‍ നിന്നോ രൂപംകൊള്ളുന്നവയല്ല. മറിച്ച്,ദൈവത്തിന്‍റെ  സത്യവചനം  സ്വീകരിക്കാന്‍ മടികാണിക്കുന്ന, നാശത്തിന്‍റെ  വഴിയെ നടക്കുന്നവരില്‍ നിന്നും ( 1 Corinthians1:18) പ്രശംസയും, പ്രസക്തിയും ലഭിക്കുന്നതിനുള്ള പിശാചിന്‍റെ തന്ത്രമാണ് എന്ന് നാം തിരിച്ചറിയണം.

വചനശ്രശ്രൂഷ  ഭൌതീകജ്ഞാനത്തിന്‍റെ  പ്രസരണം ആയിരിക്കരുത് ( 1Corinthians 2:13) മറിച്ചു  ആത്മാവിന്‍റെ പ്രേരണയാല്‍, ആത്മാവ്   പഠിപ്പിക്കുന്നതിനനുസരിച്ചു,  ആത്മാവിന്‍റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി  ആത്മീയ സത്യങ്ങള്‍   വ്യാഖ്യാനിക്കുകയാണു വേണ്ടത്.  ഇങ്ങനെയുള്ള  വചനശ്രശ്രൂഷകള്‍ക്ക് ആളുകളും, കൈയ്യടിയും കുറയും. കാരണം ലൗകീക  മനുഷ്യനു   ദൈവത്തിന്‍റെ  ആത്മാവിന്‍റെ ദാനങ്ങള്‍  ഭോഷത്തമാകയാല്‍ അവനു അത് സ്വീകരിക്കാന്‍   സാധിക്കുകയില്ല. അതിനെ വിവേചിച്ചറിയാന്‍ അവനു  കഴിയുകയില്ല. എന്നാല്‍ ഒരു  അത്മീയമനുഷ്യന്‍ ആത്മീയ സത്യങ്ങളെ വിവേചിച്ചറിയുന്നു.

ഈ  ലോകത്തിന്‍റെ മാനുഷിക വിജ്ഞാനം നിറഞ്ഞ പ്രബോധനവും, പ്രഘോഷണങ്ങളും കേള്‍വിക്കാരില്‍  വിജ്ഞാനത്തിന്‍റെ    അത്ഭുതം  നിറക്കുമെങ്കില്‍, ഇതിന്‍റെ  മറ്റൊരു തലം ആശ്ചര്യവും ആകര്‍ഷണവും ആണ്. ശ്രശ്രൂഷകളുടെ പ്രാഗത്ഭ്യത്തെക്കുറി ച്ചും, തന്നില്‍കൂടി നടന്ന അത്ഭുതപ്രവര്‍ത്തികളെക്കുറിച്ചുള്ള  വെളിപ്പെടുത്തലുകള്‍ കേള്‍വിക്കാരനില്‍,  ശ്രശ്രൂഷകനിലേക്കോ   ഒരു പ്രതേക കൂട്ടായ്മയിലേക്കോ  ഒരു ആകര്‍ഷണം തീര്‍ക്കുന്നു.  ഇത് ഒരു വിശ്വാസ  സ്വീകരണത്തിന്‍റെയോ, വീണ്ടും ജനനത്തിന്‍റെയോ  അടിസ്ഥാനത്തില്‍ ആകണമെന്നില്ല  മറിച്ചു  ഭൌതീക ആവശ്യങ്ങളുടെ നിറവേറ്റതിനായി ഓടിനടക്കുന്ന മനുഷ്യന്‍റെ ഒരു  പരീഷണം മാത്രമായേക്കാം. ഇങ്ങനെയുള്ളവരെ  കള്ളപ്രബോധകര്‍ എന്ന്  വചനം വിളിക്കുന്നു.പത്രോസില്‍ക്കൂടി  സംഭവിക്കുന്ന ആദ്യ അത്ഭുതം: ( Acts‍ 3:1-19)  യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക എന്ന് പറഞ്ഞു പത്രോസ്, മുടന്തനായ യാചകനെ എഴുന്നേല്‍പ്പിക്കുന്നു. ബലം പ്രാപിച്ച കാലുകളാല്‍ അവന്‍ തുള്ളിച്ചാടി നടക്കുന്നത് കണ്ട  മറ്റുള്ള ജനങ്ങളില്‍ ചിലര്‍, പത്രോസിനെയും  യോഹന്നാനെയും  വിട്ടുമാറാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പത്രോസ് കൊടുക്കുന്ന വെളിപ്പെടുത്തലുകള്‍  വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.(Acts‍ 3:12,16) ഞങ്ങള്‍ സ്വന്തം  ശക്തിയോ സുക്രുതമോകൊണ്ട്  ഇവനു നടക്കാന്‍  കഴിവുക്കൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂഷിച്ചുനോക്കുന്നതെന്തിന്? യേശുവിന്‍റെ നമാത്തില്ലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ചു  ഈ മനുഷ്യനെ സുപ്പെടുത്തിയത്.

ഒരു യഥാര്‍ത്ഥശ്രശ്രൂഷകന്‍  എപ്പോഴും മറ്റുള്ളവരെ തിരുകുരിശില്ലേക്ക്  വഴിനടക്കാന്‍ സഹായിക്കുന്നവനാകണം. നമ്മുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി കുരിശില്‍ ബലിയായി തീര്‍ന്ന യേശുവില്‍ കൂടിയുള്ള രക്ഷ പ്രാപിക്കാന്‍  ഉതകുന്ന പാശ്ചാതാപം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നവനാകണം.(Acts‍ 3:19) അതല്ലാതെ ദൈവം ദാനമായി നല്‍കിയ ആത്മീയവരങ്ങളെ  തങ്ങളുടെ ഭൌതീക നേട്ടത്തിനായി ഉപയോഗിക്കുന്നവര്‍ ആയിരിക്കരുത് ( Jude1:4)എന്ന് വചനം പറയുന്നു.  

ഇനിവരുന്ന മറ്റൊരു ഭാഗം കെട്ടുകഥകളാണ്. സാധാരണക്കാരില്ലേക്ക് ഇറങ്ങിചെന്ന്  സംസാരിക്കുന്ന ഒരു രീതി. കേള്‍വിക്കാരില്‍ വളരെയേറെ പ്രീതി ഉളവാക്കാന്‍ കഴിയുന്ന ഈ ചിന്താഗതിക്ക് എന്താകുഴപ്പം? മാനുഷീക കാഴ്ചപ്പാടില്‍ ഇത് തികച്ചും ശരിതന്നെ. പക്ഷേ , ലൗകീകവും അര്‍ത്ഥശൂന്യവുമായ ഇത്തരം കെട്ടുകഥകള്‍ തീര്‍ത്തും  അവഗണിക്കമെന്നും (1Thimothy 4:7) ഇവ കേള്‍വിക്കാരില്‍ ആവേശം ജനിപ്പിക്കുന്നതിനാല്‍  തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ മാത്രം വിളിച്ചുകൂട്ടി അങ്ങനെ സത്യത്തിനു നേരെ ചെവി അടക്കുകയും കെട്ടുകഥകളില്ലേക്ക്  ശ്രദ്ധത്തിരിക്കുകയും ചെയ്യുമെന്ന് (2Thimothy 4:3) വചനം പറയുന്നു. ഇത്തരക്കാരെ  ദൈവവചനത്തില്‍  മായം ചേര്‍ത്തവര്‍ എന്നാണ് വചനം വിളിച്ചിരിക്കുന്നത് ( 2 Corinthians  2:17)  അതെങ്ങനെ ശരിയാകും എന്നല്ലേ...... ഉത്തരം ഇതാണ് സുഹൃത്തേ....'എന്‍റെ ചിന്തകള്‍ നിങ്ങളുടെത്  പോലെയല്ല,നിങ്ങളുടെ വഴികള്‍ എന്‍റെതുപ്പോലെയല്ല, ആകാശം ഭൂമിയേക്കാള്‍ ഉയര്‍ന്നിരിക്കുന്നതുപോലെ  എന്‍റെ വഴികളും ചിന്തകളും നിങ്ങളുടെതിനെക്കാള്‍ ഉന്നതമാണത്രെ'.(Isaiah 55:8-9)  മാനുഷീക ചിന്തയില്‍ നിന്നും വചനം കുത്തിനിറക്കാന്‍, വിശ്വാസം   അടിച്ചേല്‍പ്പിക്കാന്‍  നാം  ശ്രമിക്കരുത്. മറിച്ചു  പ്രവര്‍ത്തിക്കേണ്ടവനായ ദൈവത്തിനു വിട്ടുകൊടുക്കണം. എത്ര മേനി വിളയണം എന്നത് അവന്‍റെ ഇഷ്ട്ടമാണ്.  ദൈവവചനം ആരു പറഞ്ഞാലും അതില്‍ പരിശുദ്ധആത്മാവിന്‍റെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ  ശ്രശ്രൂഷ ദൈവ മഹത്വത്തിനു കാരണമാകുകയുള്ളൂ. 

വചനത്തില്‍ രേഖപെടുതാത്തത്‌ ആയ കാര്യങ്ങളെ വളച്ചൊടിച്ചു വചനത്തോടു  ചേര്‍ക്കാന്‍ ശ്രമിക്കുന്നത്  ദൈവത്തോട് ചെയുന്ന  വലിയൊരു തെറ്റാണ്. അപ്പസ്തോലന്മാരുടെ  പ്രസംഗം കേട്ട ബെറോയായിലെ ജനങ്ങള്‍ അവര്‍ പറയുന്നത് സത്യമാണോ എന്നറിയാന്‍ വിശുദ്ധ ഗ്രന്ഥം  അനുദിനം പരിശോധിച്ചുകൊണ്ടിരുന്നു. (Acts 17:11).  ഒരു പുതിയനിയമ വിശ്വാസിയും കേള്‍ക്കുന്ന ദൈവവചനം  ഗ്രന്ഥത്തില്‍, (ബൈബിളില്‍ ഉണ്ടോ എന്നുകൂടി അറിയുക വേണം.

ചിന്തകളെ ഇങ്ങനെ ഒന്നുചേര്‍ക്കാം: വചനശ്രശ്രൂഷകള്‍,...
  • ഭൌതീകവിജ്ഞാനത്തിന്‍റെ  പ്രസരിപ്പല്ല  മറിച്ചു ആത്മാവിന്‍റെ വെളിപ്പെടുത്തലയിരിക്കണം (1Corinthians 2:4).
  • ശ്രശ്രൂഷകന്‍റെ  കഴിവുകളേയും പ്രശസ്തിയെയും വര്‍ണ്ണിച്ചു വശീകരിക്കുന്നവ ആയിരിക്കരുത് മറിച്ചു പശ്ചാത്താപം ഉണര്‍ത്തി, രക്ഷകനിലേക്ക് വഴി നടത്തുന്നവയായിരിക്കണം.(Acts 3:16).
  • കെട്ടുകഥകളില്‍ കൂടി സന്തോഷം ജനിപ്പിക്കുന്നതായിരിക്കരുത് മറിച്ചു വിശ്വാസയോഗ്യമായ ദൈവവചനത്തിന്‍റെ ഉത്ബോധനമായിരിക്കണം.(1Thimothy4:9)
  • കര്‍ത്താവിന്‍റെ ആദരങ്ങള്‍ കല്‍പ്പിക്കുകയും ആത്മാവ് ഒരുമിച്ചുകൂട്ടുകയും ചെയുന്ന വചനം, കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ച് വായിക്കണം (Isaiah 34:16).

യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍   നിവേശിതമായ വിശുദ്ധലിഖിതം, പ്രബോധനത്തിനും ശാസനതിനും തെറ്റുതിരുത്തലിനും  നീതിയിലുള്ള വിശ്വാസ പരിശീലനത്തിനും കാരണമായി, അങ്ങനെ നിത്യരക്ഷ കൈവരിക്കാന്‍  പര്യാപ്തനുമാകട്ടെ......
ദൈവത്തിനു  നന്ദി.......

Tuesday, 25 December 2012

പൊന്ന്‌, മീറ, കുന്തിരുക്കം.


                           നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ബെതലെഹേമിലെ വയലുകളില്‍  ആടുകളെ രാത്രി കാലങ്ങളില്‍ കാത്തുകൊണ്ടിരുന്ന ഇടയന്മാരോട്  കര്‍ത്താവിന്റെ ദൂതന്‍ ഇങ്ങനെ അരുളിച്ചെയ്തു "ദാവീതിന്‍റെ  പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു"(ലുക്ക2:10).   ഡിസംബറിന്‍റെ  ഈ തണുത്ത യാമങ്ങളില്‍ ആ രക്ഷകന്‍റെ , ജനനത്തിന്‍റെ  ഓര്‍മകളില്‍ക്കൂടി കടന്നു പോകുമ്പോള്‍ എന്‍റെ   മനസ്സില്‍ കടന്നുവന്ന ചില ചിന്തകള്‍ ഇവിടെ പങ്കുവക്കട്ടെ...

ലോകത്ത്  ആദ്യമായി പേരെഴുതി കണക്കെടുക്കല്‍ നടത്തണം എന്ന്, അഗസ്റ്റസ്  സീസറിന്റെ  കല്പന പുറപ്പെട്ട സമയം. ദാവീദിന്‍റെ    വംശത്തിലും പട്ടണത്തിലും പെട്ടവനകയാല്‍, പേരെഴുതിക്കാനായി  പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തോടൊപ്പം ജോസഫ്‌ ബെതലെഹേമിലേക്ക് യാത്രയാകുന്നു. പ്രസവസമയം അടുത്തപ്പോള്‍, സത്രത്തില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ കാലിത്തൊഴുത്തില്‍ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ച്, പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി ( ലുക്ക 2:7).

തുടര്‍ന്ന് മത്തായി സുവിശേഷം  പരിശോധിച്ചാല്‍ ജ്ഞാനികളുടെ സന്ദര്‍ശനം വിവരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും(മത്തായി 2:1-2).
 ചിന്തകള്‍ ഇവയാണ് .....
  • ആരാണ്  ആ  ജ്ഞാനികള്‍ ?  
  • എവിടെനിന്ന് വരുന്നു ?                
  • അവര്‍  എത്ര പേര്‍ ?               
  • എന്നാണ് ശിശുവിനെ കാണാന്‍ വന്നത് ? 
  • എന്തുകൊണ്ടാണ് അവര്‍ ശിശുവിന് പൊന്ന്‌, കുന്തിരുക്കം, മീറ എന്നിവ കഴ്ച്ചയര്‍പ്പിച്ചത്? 


 ചിന്തകള്‍ നിസ്സാരവും മാനുഷീകവും  എന്ന്  തോന്നിയേക്കാം . എന്നാല്‍ ദൈവവചനം ആത്മാവും ജീവനും ആകുന്നു (യോഹന്നാന്‍  6:63).വചനം പ്രസ്തവിക്കുന്നതുപോലെ വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിക്ക്  തുല്യമായി ( മത്തായി 13:44) എനിക്ക് ഈ ചിന്തകള്‍ തോന്നി.

പഴയനിയമ പുസ്തകങ്ങളുടെ  വിവിധ ഭാഗങ്ങളില്‍  ജ്ഞാനികളെക്കുറിച്ച്  പ്രതിപാതിച്ചിട്ടുണ്ട്.( ഉല്പത്തി 41:8, ദാനിയേല്‍ 2:12). കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും  വ്യതിയാനങ്ങളെ മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിവുള്ളവനും, അങ്ങനെ രാജാവിനെയും, രാജ്യത്തിന്‍റെ യും ഉന്നമനത്തിന് സഹായിക്കുകയും  ചെയുന്നവനെ ജ്ഞാനി എന്ന് ബൈബിള്‍ രേഖപെടുത്തുന്നു ( ദാനിയേല്‍ 2:48). എന്നാല്‍ യേശുവിനെ കാണാന്‍ വന്ന ജ്ഞാനികള്‍ ഇവരില്‍ നിന്നും വ്യത്യസ്തരയിരുന്നു. ദൈവവചന  പ്രവചനത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നത് മാത്രമല്ല അതില്‍ വിശ്വസിക്കുകയും  ചെയ്തിരുന്നു. ദിവ്യ ശിശുവിനെ ദൈവീകവും, ഭവ്തീകവുമായി  തിരിച്ചറിഞ്ഞവര്‍ ആയിരുന്നു . തങ്ങളെതന്നെ  താഴ്ത്തി, അവന്റെ മുന്പില്‍ കുമ്പിട്ടു ആരാധിച്ചു, കാഴ്ച സമര്‍പ്പിച്ചവര്‍ എന്നതിനെക്കാള്‍ അതികമായി  മനുഷ്യനെക്കാള്‍  ഉപരി  ദൈവത്തെ അനുസരിക്കുന്നവര്‍ കൂടിആയിരുന്നു.( മത്തായി 2:11-12).

യേശുവിന്‍റെ   ജനനത്തിനുശേഷം  കിഴക്ക് കണ്ട നക്ഷത്രത്താല്‍ നയിക്കപ്പെട്ട്, ശിശുവിനെ ആരാധിക്കാന്‍ യൂദയായിലെ  ബെതലെഹേമിലേക്ക് എത്തിച്ചേര്‍ന്ന ജ്ഞാനികള്‍ പൌരസ്ത്യദേശത്ത് നിന്നാണ് വന്നതെന്ന് വചനം വെളിപെടുത്തുന്നു( മത്തായി 2:1). എന്നാല്‍ ഇവര്‍ ആരൊക്കെ എന്നോ , എത്രപേര്‍ എന്നോ വചനത്തില്‍ രേഘപ്പെടുതിയിട്ടില്ല. ഒരു പക്ഷെ, ഏതോ ഒരു കലാകാരന്‍റെ   ചിന്തയില്‍ ഉരുത്തിരിഞ്ഞ സൃഷ്ടിയില്‍കൂടി , ജ്ഞാനികള്‍ കാഴ്ചവച്ച വസ്തുക്കള്‍ മൂന്ന് ആയതിനാല്‍ അവര്‍ മൂന്ന് ജ്ഞാനികള്‍ എന്ന്, ദൈവവചനത്തില്‍ രേഘപെടുതാത്ത, തികച്ചും സങ്കല്‍പീകമായ  തെറ്റായ അറിവുകള്‍ നാം പുലര്‍ത്തിപോരുന്നു . അവര്‍ എന്ന് മാത്രം വചനത്തില്‍ രേഘപ്പെടുത്തിയിരിക്കുന്നതിനാല്‍ (മത്തായി 2:2, 2:11), ഒന്നില്‍ കൂടുതല്‍ പേര്‍  എന്നത് സ്പഷ്ട്ടം .

ജ്ഞാനികള്‍ എന്നാണ് വന്നത് എന്ന് വ്യക്തമല്ല .  ജ്ഞാനികള്‍ ശിശുവായ യേശുവിനെ ആരാധിക്കുന്നത് ഭവനത്തില്‍ വെച്ചെന്നു ( മത്തായി 2:11) വചനം പറയുന്നു. യഹൂദ ആചാരപ്രകാരം ശിശുവിന് എട്ട് ദിവസം പ്രായമാകുമ്പോള്‍  പരിചെദനകര്‍മ്മവും പേരിടലും നടക്കണം ( ലൂക്കാ 2:21) .യേശുവിന്റെ പേരിടല്‍ കര്‍മ്മത്തിന് ശേഷമാണ് ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബൈബിളില്‍  രേഘപ്പെടുതിയിരിക്കുന്നത്(മത്തായി 1:25). മാത്രവുമല്ല  ജ്ഞാനികളാല്‍  കബളിപ്പിക്കപെട്ട  ഹേറോദോസ്  രോഷാകുലനായി  രണ്ടും അതില്‍ താഴെയുമുള്ള എല്ലാ അണ്‍കുട്ടികളെയും വധിക്കുവാന്‍ അയക്കുന്നുണ്ട്(  മത്തായി 2:16).
ഈ   മൂന്നു  വചന പ്രതിപാതനത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവിന്‍റെ  ജനനത്തിനു  എട്ട് ദിവസത്തിന് ശേഷം, രണ്ട് വയസിനു ഉള്ളില്‍ ആയിരുന്നു     ജ്ഞാനികളുടെ സന്ദര്‍ശനം എന്ന് അനുമാനിക്കാം.

പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടക്കേണ്ടിവന്ന ശിശുവിന്  ഒരുപക്ഷെ നല്ല വസ്ത്രമോ, മറ്റുള്ള സൌകര്യങ്ങളോ അല്ലെ  ചെയ്തു കൊടുക്കേണ്ടിയിരുന്നത് ??? തികച്ചും ശരിയും, മാനുഷീകവുമായ ചിന്ത .....

പൊന്ന് :  അന്നും ഇന്നും വിലപ്പെട്ട ഒരു വസ്തു തന്നെയാണ്. ഭൂമിയുടെ അന്തര്‍ഭാഗങ്ങളില്‍നിന്നും   ഖനനം ചെയ്തെടുക്കാന്‍ ഇന്നത്തേത് പോലെയുള്ള സൌകര്യങ്ങള്‍ ഉണ്ടാകാതിരുന്നതിനാല്‍ പൊന്ന്(സ്വര്‍ണ്ണം) രാജാവിന്റെയും രാജകീയ  പ്ര്വൌടിയുടെയും അടയാളമായിരുന്നു(ഏശായ്യാ 60:1-9,  2ദിനവൃത്താന്തം  9:20) .

ശരിയാണ്;അവന്‍ ഒരു രാജാവ്‌ തന്നെയാണ് .ദുഷിച്ച ചിന്തയും ഭാവനയും നിറഞ്ഞ ( ഉല്പത്തി 6:5) ഈ ലോകത്തിലെ രാജവാകനല്ല  (യോഹന്നാന്‍ 18:36) മറിച്ച്  ദൈവരാജ്യം  മനുഷ്യന്റെ ഹൃദയത്തില്‍ സൃഷ്ട്ടിക്കാന്‍, അങ്ങനെ  പാപം മൂലം മനുഷ്യന് നഷ്ട്ടപ്പെട്ട നിത്യജീവന്‍ നേടിത്തരാന്‍, ഈ ലോകതിലെക്കുവന്നവന്‍.... ഈ ലോകത്തെ വിധിക്കാന്‍ അധികാരമുള്ള ( യോഹന്നാന്‍ 5:27), രാജാക്കന്മാരുടെ  രാജാവ്‌ ആണവന്‍ ‌(വെളിപാട്‌ 17:14). 

ജ്ഞാനികള്‍ പൊന്ന് കാഴ്ചവെച്ചതില്ലോടെ  അവനിലുള്ള  ദൈവീക രാജകീയ അധികാരത്തെ വെളിപെടുത്തുന്നു.  


കുന്തിരുക്കം:  യേശുവിന്‍റെ  ജനനകാലഘട്ടത്തില്‍  കുന്തിരുക്കം എന്നത് അറേബ്യന്‍ രാജ്യങ്ങളില്‍ കൂടുതലായി  കണ്ടുവന്നിരുന്ന (   ഏശായ്യാ 60:6, ജെറമിയ 6:20) വിലപിടിപ്പുള്ള  ഒരു വാണിജ്ജ  വസ്തു ആയിരുന്ന. ബോസവേല്ലിയ(Boswellia) എന്നാ മരത്തിന്റെ കട്ടിയുള്ള പശ(കറ) ഉണക്കി ഖരരൂപതിലാക്കിയാണ്   കുന്തിരുക്കം സാധാരണയായി ഉപയോഗിക്കുന്നത് . എങ്കിലും ദ്രാവക രൂപത്തില്‍  കുന്തിരുക്കം ചില ചികിത്സ രീതികള്‍ക്കും ഉപയോഗിച്ചുവരുന്നു .

ബൈബിളില്‍  വിവധയിടങ്ങളില്‍  കുന്തിരുക്കത്തിന്‍റെ  പ്രധാനിത്യത്തെകുറിച്ച്  പ്രതിപതിച്ചിട്ടുണ്ട് . പ്രധാനമായും സമാഗമകൂടാരത്തില്‍ ദൈവീക മഹത്വം നിറഞ്ഞിരിക്കുന്ന സാഷ്യപേടകത്തിന്നു  മുകളിലുള്ള  ക്രിപാസനതിന്റെയും , സാഷ്യപേടകത്തെ  മറക്കുന്ന തിരശീലയുടെയും മുന്‍പില്‍ ധൂപപീഠം ( പുറപ്പാട്30:6 , 30:37 )  സ്ഥാപിക്കുന്നതായി  നമുക്ക് കാണാന്‍ കഴിയും. കുന്തിരുക്ക ധൂപാര്‍ചന  പ്രാര്‍ത്ഥനയുടെ  ഭാഗമായ്യും( സങ്കിര്‍ത്ത 141:2) , കുന്തിരുക്കം ധൂപപീഠത്തില്‍  ഉപയോഗിക്കേണ്ട  രീതികളെക്കുറിച്ചും  (പുറപ്പാട്30:34-37,  ലേവ്യര്‍10:1) വെളിപ്പെടുതുന്നതിനോടുപ്പം   ദൈവത്തിന്നു സ്വീകാര്യമായ ധാന്യ ബലി  അര്‍പ്പണത്തില്‍ ( ലേവ്യര്‍2:1, 2:16, 6:15)  കുന്തിരുക്കത്തിന് വളരെയേറെ പ്രതാന്യമുള്ളതായും വചനത്തില്‍ കാണുവാന്‍ കഴിയും . 

ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനികള്‍ സമര്‍പ്പിച്ച  കുന്തിരുക്കം  യേശുവിലുള്ള ദൈവീകതയെ, ദൈവീക പരിശുദ്ധിയെ  വെളിപെടുത്തുന്നു.


മീറ : പഴയനിയമ  കാലഘട്ടത്തില്‍   ചെങ്കടലിന്റെ  പ്രാന്തപ്രദേശങ്ങളില്‍ കൂടുതലായി  കണ്ടുവന്നിരുന്ന കംമിഫോര (commiphora)  എന്നാ മരത്തിന്റെ പശ(കറ)യില്‍ നിന്നാണ് മീറ  ഉണ്ടാകിയിരുന്നത് . കാഴ്ച്ചയില്‍ കുന്തിരുക്കം  പോലെ തൊന്നുമെങ്കിലും  വാണിജ്ജ സാധ്യതകള്‍ വളരെ ഏറെ ആയിരുന്നു. സുഗന്ധം പരത്തുന്ന വിലപിടിപ്പുള പേര്‍ഫ്യും  ഉണ്ടാക്കാന്‍    (ഉത്തമഗീതം 3:6, 4:14) മീറ ഉപയോഗിചിരുന്നതിന്നല്‍ ഇതിനെ സുഗന്ധ പശ ( ഉല്പത്തി 37:25) എന്ന് അറിയപെട്ടിരുന്നു. ആ കാലഘട്ടത്തില്‍ സൗന്ദര്യ വര്‍ധന ലേപനമായി മീറ ഉപയോഗിച്ചിരുന്നതായി     (എസ്തേര്‍ 2:12) നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയും. 

ചരിത്ര പ്രതാന്യമുള്ള  മമ്മികളുടെ(Egyptian mummy) രൂപികരണ പ്രക്രിയയില്‍ അവ കലാപഴക്കത്തല്‍ അഴുകി നശിച്ചു പോകാതിരിക്കാന്‍(embalm) മീറ ഉപയോഗിച്ചിരുന്നതായി  ചരിത്രം രേഘപെടുത്തുന്നു . യേശുവിന്‍റെ  സംസ്ക്കര സമയത്ത്  നിക്കോദെമൂസ് മീറ കൊണ്ട് വരികയും അവ കച്ചയില്‍ പൊതിഞ്ഞതുമയി   ( യോഹന്നാന്‍  19:39-40)  ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍പിനുശേഷം യേശു ശിഷ്യ്നമാര്‍ക്ക്, ജീവിക്കുന്നവന്നായി തെളിവുക്കള്‍ നല്‍കി കൊണ്ട് പ്രത്യഷപെട്ടു ( അപ്പ.പ്രവര്‍ 1:3, യോഹന്നാന്‍ 20:27)എന്ന് വചനം സാക്ഷ്യം നല്‍കുന്നു.

ശിശുവായ യേശുവിനു ജ്ഞാനികള്‍ അര്‍പിച്ച കാഴ്ചകള്‍‍, പാപം ചെയ്യാത്തവനെങ്കിലും  പാപികളോട്കൂടെ എണ്ണപ്പെടുക്കയും പാപഭാരം വഹിക്കുകയും ചെയ്ത ( ഏശായ്യാ 53:12) യേശുവിന്റെ, ഒരിക്കലും നശിക്കാത്ത, കൃപയും സത്യവും നിറഞ്ഞ(യോഹന്നാന്‍ 1:14),വചനം മംസമായ ശരീരത്തെ - യേശുവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു.


 അങ്ങനെ  ശിശുവായ യേശുവിനെ കാണാന്‍ പ്വൌരസ്ത്യദേശത്ത്  നിന്നും വന്ന ജ്ഞാനികള്‍ കാഴച്ചവച്ച, പൊന്ന്  - ദൈവീക രാജകീയ അധികാരത്തെയും കുന്തിരുക്കം-ദൈവീക പരിശുദ്ധിയെയും, മീറ - യേശുവിന്റെ പുനരുത്ഥാനത്തെയും  പ്രതിനിതാനം ചെയുന്നു 

നിനക്കായി ജനിച്ച രക്ഷകന്‍റെ  ഓര്‍മ്മകളില്‍ക്കൂടി കടന്നുപോകുമ്പോള്‍, സുഹ്രത്തെ ഒന്ന്ചൊതിച്ചൊട്ടെ....... 
യഥാര്‍ത്ഥത്തില്‍ അവന്‍ നിന്റെ രക്ഷകനയോ?
അവന്‍റെ  രക്ഷയെ നിനക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നിത്യരക്ഷയിലെക്ക്,നിത്യജീവനില്ലേക്ക് എത്തപ്പെടുവാന്‍ അന്തരീകമായി കാത്തിരിക്കുകയാണോ( റോമ 8:23) ?? 

ഈ അനുഭവത്തില്ലേക്ക് നിങ്ങള്‍ കടന്നു വന്നിട്ടില്ലയെങ്കില്‍, ഇപ്പോഴും യേശു  പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ തന്നെയാണ്. 

ഒരു നിമിഷം ചിന്തിക്കുക ....
നിന്‍റെ ബുദ്ധിക്കു അതീതവും, നിഗൂഡവുമായ കാര്യങ്ങള്‍ വെളിപ്പെടുതിക്കിട്ടുവാന്‍ ( ജെറെമിയ 33:3) നിന്‍റെ  ഹൃദയവും കരങ്ങളും സ്വര്‍ഗ്ഗത്തില്ലേക്ക് ഉയര്‍ത്തുവിന്‍ ( വിലാപങ്ങള്‍ 3:41).

ഇതാ,ഇപ്പോള്‍ സ്വീകാര്യമായ സമയം.(2കൊറി6:2)  ഇതാ,ഇപ്പോള്‍ രക്ഷയുടെ ദിവസം... 
                                                                അമ്മേന്‍ .................

Monday, 24 December 2012

നിത്യജീവന്‍


              എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയുകയും ചെയുന്നവന് നിത്യജീവനുണ്ട് ( യോഹന്നാന്‍ 6:54)

യേശുവിന്‍റെ ശരീരമാകുന്ന വചനത്തില്‍ നിന്ന് സത്യദൈവത്തെയും , ദൈവത്തിനു സ്വീകര്യമായവയെയും  വിവേചിച്ച്  അറിയുകയും, അവിടുത്തെ ആഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയുക. അങ്ങനെ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ ശരീരം ഭക്ഷിക്കുക .

ക്രൂശിതനായ  യേശുവിന്‍റെ   ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തം നമ്മോടു ഇങ്ങനെ സംസാരിക്കും ' ഇവര്‍ ചെയുന്നതു എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ'(ലൂക്കാ 23:34).ക്ഷമിക്കുന്ന സ്നേഹത്തില്‍ വിശ്വസിച്ചു  പ്രവര്‍ത്തിക്കുമ്പോള്‍ യേശുവിന്‍റെ രക്തം യഥാര്‍ത്ഥത്തില്‍ നമ്മള്‍ പാനം ചെയുന്നു.


വചനത്തെ.....
  • അറിയുക എന്നതാന്നു നിത്യ ജീവന്‍ (യോഹന്നാന്‍ 17:3).
  • വിശ്വസിക്കുക എന്നതാന്നു നിത്യജീവന്‍(  (യോഹന്നാന്‍ 5:24).
  • ഉപേഷിക്കുക എന്നതാന്നു നിത്യജീവന്‍         ( ലൂക്കാ 18:29-30).
  • സ്വന്തമാക്കുക എന്നതാന്നു നിത്യജീവന്‍(.    ( 1 യോഹന്നാന്‍ 5:12).


സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുനവന്‍ അത് നഷ്ട്ടപ്പെടുത്തും എന്നാല്‍ യേശുവിന്‍റെ നാമത്തില്‍ സ്വന്തം ജീവന്‍ നഷ്ട്ടപ്പെടുത്തുന്നവന്‍ നിത്യജീവന്‍ കണ്ടെത്തും. (മത്തായി 16:25)

ദൈവീക ജീവന്‍ കുടികൊള്ളുന്നത് ഒരുവന്‍റെ വിശ്വാസത്തിലും ആഗ്രഹതിലുമാണ് .  സ്വന്തം ജീവന്‍ അഥവാ ജന്മനാല്‍ ലഭിച്ച  ഈ ലോകത്തിന്‍റെ  പാരമ്പര്യവിശ്വാസവും, ആഗ്രഹവും സതാനില്‍ നിന്നാണ്. അതിനാല്‍ അതിനെ രക്ഷിക്കാന്‍  നോക്കരുത്. പുത്രനെ സ്വന്തമാകുന്നതിനു വേണ്ടി,ഈ  പാരമ്പര്യവിശ്വാസവും, ആഗ്രഹവുംന്ഷ്ടപെടുത്തുന്നവന്‍  നിത്യജീവന്‍റെ  നിധി കണ്ടെത്തും. 

നിത്യജീവനു വേണ്ടി  നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍....... ഇതാണ് യഥാര്‍ത്ഥ ബലി... യഥാര്‍ത്ഥ വിശ്വാസ പോരാട്ടം.(1 തിമോത്തിയോസ് 6:12) 

                                                                                       ദൈവത്തിനു നന്ദി.......

ആമുഖം....

                    




ഞാന്‍ ഒരു തൃശ്ശൂര്‍ക്കാരന്‍ .... ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിച്ചു വളര്‍ന്നു വന്ന ഒരു തൃശൂര്‍ക്കാരന്‍  ക്രിസ്ത്യാനി....



പുലര്‍ത്തിപോന്ന പാരമ്പര്യവിശ്വാസങ്ങളോട് ,തോന്നിയ ചില  ചോദ്യങ്ങള്‍ .ഉത്തരം തേടി  ഞാന്‍  ക്രിസ്തീയ വിശ്വാസ സംഹിതയിലേക്ക്, ദൈവവചനത്തിലേക്കു എത്തിചേര്‍ന്നു ..
'വചനത്തിന്‍റെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു....എളിയവര്‍ക്ക്‌ അത് അറിവു പകരുന്നു'( സങ്കീ ര്‍ത്തനം 119:130) .
ഒരു സൃഷ്ടിപോലും മറഞ്ഞിരിക്കാത്ത, സകലവും അനാവ്രത്വും വ്യക്തവുമായി കാണപ്പെടുന്ന രക്ഷകനായ യേശുവിന്‍റെ മുന്‍പില്‍ എന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍, ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ആത്മാവിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളെയും വിവേചിച്ചറിയാന്‍ കഴിയുന്നതുമായ ദൈവവചനം- സത്യവിശ്വാസം, അവന്‍ എനിക്ക് നല്‍കി. ( ഹെബ്രായര്‍ 4:12-13 ). രക്ഷയുടെ വഴികള്‍ അവന്‍ എനിക്ക് തുറന്നു തന്നു. ഇത് എന്‍റെ കഴിവിനാലല്ല, മറിച്ചു അവന്‍റ കൃപയാല്‍ ദാനമായിട്ടാണ്( ഏഫേസോസ് 2: 8).

സജീവവും ഊര്‍ജജസ്വലവുമായ ദൈവവചനം എന്നില്‍, എന്‍റെ വിശ്വാസത്തില്‍  ക്രിയചെയപ്പെട്ടു....
ഞാന്‍ അനുഭവിച്ചറിഞ്ഞ ആ സത്യത്തെക്കുറിച്ച്, വിലയേറിയ നിധിയെക്കുറിച്ചു, നിങ്ങളുമായി പങ്കുവെക്കട്ടെ ......
               ദൈവത്തിനു നന്ദി ....