എന്റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയുകയും ചെയുന്നവന് നിത്യജീവനുണ്ട് ( യോഹന്നാന്‍ 6:54)
യേശുവിന്‍റെ ശരീരമാകുന്ന വചനത്തില്‍ നിന്ന് സത്യദൈവത്തെയും , ദൈവത്തിനു സ്വീകര്യമായവയെയും വിവേചിച്ച് അറിയുകയും, അവിടുത്തെ ആഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയുക. അങ്ങനെ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ ശരീരം ഭക്ഷിക്കുക .
ക്രൂശിതനായ യേശുവിന്‍റെ ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തം നമ്മോടു ഇങ്ങനെ സംസാരിക്കും ' ഇവര്‍ ചെയുന്നതു എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ'(ലൂക്കാ 23:34).ക്ഷമിക്കുന്ന സ്നേഹത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ യേശുവിന്‍റെ രക്തം യഥാര്‍ത്ഥത്തില്‍ നമ്മള്‍ പാനം ചെയുന്നു.
- അറിയുക എന്നതാന്നു നിത്യ ജീവന്‍ (യോഹന്നാന്‍ 17:3).
- വിശ്വസിക്കുക എന്നതാന്നു നിത്യജീവന്‍( (യോഹന്നാന്‍ 5:24).
- ഉപേഷിക്കുക എന്നതാന്നു നിത്യജീവന്‍ ( ലൂക്കാ 18:29-30).
- സ്വന്തമാക്കുക എന്നതാന്നു നിത്യജീവന്‍(. ( 1 യോഹന്നാന്‍ 5:12).
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുനവന്‍ അത് നഷ്ട്ടപ്പെടുത്തും എന്നാല്‍ യേശുവിന്‍റെ നാമത്തില്‍ സ്വന്തം ജീവന്‍ നഷ്ട്ടപ്പെടുത്തുന്നവന്‍ നിത്യജീവന്‍ കണ്ടെത്തും. (മത്തായി 16:25)
ദൈവീക ജീവന്‍ കുടികൊള്ളുന്നത് ഒരുവന്‍റെ വിശ്വാസത്തിലും ആഗ്രഹതിലുമാണ് . സ്വന്തം ജീവന്‍ അഥവാ ജന്മനാല്‍ ലഭിച്ച ഈ ലോകത്തിന്‍റെ പാരമ്പര്യവിശ്വാസവും, ആഗ്രഹവും സതാനില്‍ നിന്നാണ്. അതിനാല്‍ അതിനെ രക്ഷിക്കാന്‍ നോക്കരുത്. പുത്രനെ സ്വന്തമാകുന്നതിനു വേണ്ടി,ഈ പാരമ്പര്യവിശ്വാസവും, ആഗ്രഹവുംന്ഷ്ടപെടുത്തുന്നവന്‍ നിത്യജീവന്‍റെ നിധി കണ്ടെത്തും.
നിത്യജീവനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍....... ഇതാണ് യഥാര്‍ത്ഥ ബലി... യഥാര്‍ത്ഥ വിശ്വാസ പോരാട്ടം.(1 തിമോത്തിയോസ് 6:12)
ദൈവത്തിനു നന്ദി.......
പ്രിയ തൃശ്ശൂര്‍ കാരന് അഭിവാദനങ്ങള്‍ !!!
ReplyDeleteക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമായ അഥവാ തുടക്കമായ 'നിത്യ ജീവന്‍' എന്ന വിഷയം ആദ്യം തന്നെ എഴുതി തുടങ്ങുവാന്‍ എന്റെ സ്നേഹിതന്‍ ' ജോമിന്‍' താല്പര്യം കാണിച്ചതിന്, സര്‍വ ശക്തനായ ദൈവത്തിനു നന്ദി. ഞാനും ചില ചിന്തകള്‍ ഇതിനോട് ചേര്‍ക്കുന്നു.....
"ഹാവൂ.. രക്ഷപെട്ടു..! ഇനിയും ആ പുലിവാല് പിടിക്കാന്‍ ഞാനില്ല..." എത്രയെത്ര പ്രശ്നങ്ങളില്‍ നിന്ന് ഓരോ ദിവസവും ഇങ്ങനെ തലയൂരുന്നു അല്ലേ? എങ്ങനെയെങ്കിലും ഒന്ന് രക്ഷപെട്ടു കിട്ടിയാല്‍ പിന്നെ സമാധാനമായി... ആശ്വസിക്കാന്‍ വരട്ടെ, നമ്മുടെ ആരുടെയും എന്തു പ്രയത്നം കൊണ്ടും സ്വയം രക്ഷപെടുവാന്‍ സാധിക്കാത്ത ഒരു വലിയ കെണിയില്‍ നിന്നും എങ്ങനെ രക്ഷപെടാം എന്ന് കണ്ടുപിടിക്കേണ്ട സമയമായി..!
ഈ ലോകത്ത് ജനിച്ചു വീഴുന്ന ഏതൊരു മനുഷ്യ ജീവിയും ഒരു ദിവസം മരിക്കും എന്ന് അറിയാമല്ലോ. എന്തുകൊണ്ടാണിത് ? ഓരോരുത്തരിലും ജന്മനാ തന്നെ കാണപ്പെടുന്ന പാപം എന്ന സ്വഭാവമാണ് ഇതിനു കാരണം. പാപം ദൈവത്തില്‍നിന്നും മനുഷ്യനെ പൂര്‍ണമായും അകറ്റുന്നു എന്നും അതിന്റെ പരിണിതഫലമായി മനുഷ്യന്‍ ദൈവവുമായി എന്നേയ്ക്കും അകന്നു കഴിയേണ്ടി വരുമെന്നും തന്റെ വിശുദ്ധ വചനത്തിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നു.
പാപം ഉള്ളതുകൊണ്ട് ഏതൊരു മനുഷ്യനും ഈ മരണവും പാപത്തിന്റെ ശിക്ഷയും അനുഭവിക്കാന്‍ അര്‍ഹനാണ്. ഇതു ദൈവിക നീതി വ്യവസ്ഥയ്ക്ക് അനുസൃതമാണ്. അപ്പോള്‍ സ്വയം രക്ഷപെടാനാകാത്ത ഒരു കെണിയില്‍ അകപ്പെട്ടപോലെ മനുഷ്യര്‍ ഓരോരുത്തരും ഒരു വലിയ രക്ഷപെടലിനു വേണ്ടി വെമ്പല്‍ കൊള്ളുന്നു...
പുണ്യപ്രവര്‍ത്തികളുടെയും സത്കര്‍മങ്ങളുടെയും സഹായം ഈ വലിയ ശാപത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മതിയായതല്ല. കാരണം, പാപം കുടികൊള്ളുന്ന അവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്, അതിനു ആരുടെയും പ്രവൃത്തികള്‍ കൊണ്ട് ഒരിക്കലും സാദ്ധ്യമല്ല. പിന്നെ ആര്‍ക്കു മനുഷ്യനെ സഹായിക്കാന്‍ കഴിയും?
ഉത്തരം ദൈവത്തില്‍ നിന്നാണ് വരുന്നത്... " മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പോസ്തല പ്രവൃത്തികള്‍ 4 : 12) - കണ്ടോ, ഒരു രക്ഷയുടെ വാഗ്ദാനം ! ഈ രക്ഷിതാവ് ആരാണ് .. ? മനുഷ്യനായി ജന്മമെടുത്ത് സകല മനുഷ്യരുടെയും പാപങ്ങള്‍ ഏറ്റെടുത്ത് ക്രൂശില്‍ മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേറ്റ സര്‍വ്വോന്നതനായ കര്‍ത്താവായ യേശു ക്രിസ്തുവാണ് ഈ രക്ഷിതാവ്.. ഈ കര്‍ത്താവിന് ഇന്ന് ആരെയും രക്ഷിക്കാന്‍ കഴിയും..
പാപത്തിനു അടിമപ്പെടാതെ ദൈവവുമായി സജീവ ബന്ധം പുലര്‍ത്തുന്ന ആത്മീയ ജീവന്‍ ഉള്ളില്‍ വസിക്കുന്ന ഒരു ജീവിതം ഇഹലോകത്തിലും, ഒരിക്കലും നശിക്കാതെ എന്നേയ്ക്കും ദൈവവുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്ന അനന്തമായ ജീവന്‍ മരണശേഷവും നല്‍കുന്നതാണ് ഈ രക്ഷ.. ഇതു സൌജന്യവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രപിക്കാവുന്നതുമാണ്.. അതെ നിത്യ ജീവന്റെ കവാടം യേശു ക്രിസ്തു നമുക്കായി തുറന്നിരിക്കുകയാണ്.. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കുള്ള സമയമാണ്.. ഈ കര്‍ത്താവുമായി ബന്ധപ്പെടുവാന്‍.. അവിടുത്തെ സ്വീകരിക്കുവാന്‍..
കര്‍ത്താവായ യേശു ക്രിസ്തു പറഞ്ഞു: “എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ." (ലൂക്കോസ് :9:23). ക്രൂശുമായി ഒരുവന്‍ നടന്നു നീങ്ങുന്നത് മരണത്തിലേക്കാണ്. ലോക സുഖങ്ങള്‍ക്ക് മരിച്ചവരായി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായി സൌരഭ്യം വിടര്‍ത്തുന്ന ഒരു യാഗമായി എരിഞ്ഞു തീരുവാന്‍ അവന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു!
ReplyDeleteഈ കര്‍ത്താവിനെ കൂടാതെ ആരെങ്കിലും തങ്ങളുടെ ജീവിതം ഈ ലോകത്തില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിച്ചാല്‍ അതൊരു ഭോഷത്തമാണ്. "ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും." (ലൂക്കോസ് : 9:24).
ക്രിസ്തു യേശുവിലൂടെ മാത്രമുള്ള നിത്യജീവന്‍ പ്രാപിച്ച ഒരാള്‍ ദൈവ രാജ്യത്തിന്റെ ശക്തി ഈ ലോക ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ ലോകത്തിലെ തിക്താനുഭവങ്ങള്‍ ഒരു പ്രശ്നമല്ല. അവര്‍ സമൃദ്ധമായ ആത്മീയ ജീവന്റെ അനുഭവത്തിലേക്ക് പടിപടിയായി മുന്നേറുന്നു. ദിനം തോറും തങ്ങളുടെ ക്രൂശുമേന്തി.. ക്രൂശിതന്റെ സാക്ഷിയായി..
നിത്യ ജീവന്റെ സന്തോഷം കവിഞ്ഞു ഒഴുകുന്നത് ക്രൂശിന്റെ അനുഭവത്തിലൂടെയാണ്. അനുഗമിക്കാന്‍ ആത്യന്തിക മാതൃകയായ കര്‍ത്താവിന്റെ ക്രൂശനുഭവം നമുക്ക് ചൂട് പകരട്ടെ.
നിത്യജീവന്‍ അഥവാ മരണാനന്തരം സ്വര്‍ഗ്ഗ പ്രവേശനം പ്രാപിക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ കുറവ് തന്നെ അല്ലേ?. മിക്കവാറും അതിനായി തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുന്നു. ആത്മാര്‍ഥതയോടെ തന്നെ. എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് പറ്റുന്ന തെറ്റ് എന്താണെന്നോ, അവര്‍ സ്വന്തം പ്രവൃത്തിയാല്‍ മോക്ഷം - ആത്മരക്ഷ രക്ഷ - അന്വേഷിക്കുന്നു എന്നുള്ളത് തന്നെ!
ദൈവ വചനം വളരെ കൃത്യമായി പഠിപ്പിക്കുന്ന ഒരു സത്യമാണ് രക്ഷിക്കപ്പെടുവാന്‍ സ്വയ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് കഴിയുകയില്ല എന്ന്. ദൈവിക അരുളപ്പാടുകള്‍ നേരിട്ട് പ്രാപിച്ചും പരിചയിച്ചും പോന്ന യഹൂദന് പോലും ഇതു ശരിയായി ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. മര്‍ക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം 17 മുതല്‍ 31 വരെ ഒന്ന് വായിച്ചു നോക്കുക. അവിടെ അതാ, കര്‍ത്താവായ യേശുവുമായി ഒരു യഹൂദന്‍ തന്റെ സംശയങ്ങള്‍ പങ്കു വെക്കുന്നു..
കൂടുതല്‍ ചിന്തിക്കുവാനും, എഴുതുവാനും, ദൈവം പ്രിയ ജോമിനെ അനുഗ്രഹിക്കട്ടെ. എല്ലാ മഹത്വവും ദൈവത്തിന്.
കൂടുതല്‍ ചിന്തകള്‍ പങ്കുവച്ചതിനു നന്ദി......
Delete