ചില വ്യക്തികളുടെ പ്രസംഗങ്ങള്‍, സംസാര രീതികള്‍ ഇവ നമ്മെ ഒരു പ്രത്യേക അനുഭവത്തിലേക്കു, ഒരു ആകര്‍ഷണവലയത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ലോകത്തിന്‍റെ ഭൌതീകമായ ചിന്തകളെ മാറ്റിനിറുത്തിക്കൊണ്ട് ക്രിസ്തീയവിശ്വാസത്തിലേക്കു കടന്നു ചിന്തിച്ചാല്‍ .......
കേള്‍വിക്കാരെ കോരിത്തരിപ്പിക്കുന്ന ദൈവവചന പ്രസംഗങ്ങളും സംസാരശൈലികളും ദൈവചന അടിസ്ഥാനത്തില്‍ എന്തുമാത്രം സ്വീകാര്യമാണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ??
ദൈവചനശ്രശ്രൂഷക്ക് സാഹിത്യഭാഷയുടെ പ്രസരിപ്പിന്‍റെയും, കെട്ടുകഥകളുടെയും, മറ്റും ആവശ്യകതയുണ്ടോ ??
ഇന്നു നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന, നമ്മെ കോരിത്തരിപ്പിക്കുന്ന പല ദൈവവചന പ്രഘോണങ്ങളുടെ അവസ്ഥയാണ് ഈ ചിന്തകള്‍ക്കു കാരണമായത്...
ദൈവചനശ്രശ്രൂഷക്ക് സാഹിത്യഭാഷയുടെ പ്രസരിപ്പിന്‍റെയും, കെട്ടുകഥകളുടെയും, മറ്റും ആവശ്യകതയുണ്ടോ ??
ഇന്നു നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന, നമ്മെ കോരിത്തരിപ്പിക്കുന്ന പല ദൈവവചന പ്രഘോണങ്ങളുടെ അവസ്ഥയാണ് ഈ ചിന്തകള്‍ക്കു കാരണമായത്...
ദൈവവചന പ്രഘോഷണം മാനുഷീക വിജ്ഞാനം കൊണ്ട് മറ്റുള്ളവരെ വശീകരിക്കുന്നതു ആയിരിക്കരുത് മറിച്ച് പരിശുധാത്മവിന്‍റെയും ദൈവീക ശക്തിയുടെയും വെളിപ്പെടുത്തല്‍ ആയിരിക്കണം.(1 Corinthians 2:4).
ലോകപ്രശസ്തമായ ചില സാഹിത്യകൃതികളുടെ പ്രത്യേകിച്ച് നമുക്ക് സുപരിചിതമല്ലാത്ത മറ്റു ഭാഷകളിലെ, പ്രസ്തമായ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രബോധനത്തിനു ജ്ഞാനത്തിന്‍റെ ഭാവം നല്‍കാന്‍ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. ഇത് ദൈവവചന അടിസ്ഥാനത്തിലുള്ള വിശ്വാസത്തില്‍ നിന്നോ ആത്മാവിന്‍റെ ഇടപെടലില്‍ നിന്നോ രൂപംകൊള്ളുന്നവയല്ല. മറിച്ച്,ദൈവത്തിന്‍റെ സത്യവചനം സ്വീകരിക്കാന്‍ മടികാണിക്കുന്ന, നാശത്തിന്‍റെ വഴിയെ നടക്കുന്നവരില്‍ നിന്നും ( 1 Corinthians1:18) പ്രശംസയും, പ്രസക്തിയും ലഭിക്കുന്നതിനുള്ള പിശാചിന്‍റെ തന്ത്രമാണ് എന്ന് നാം തിരിച്ചറിയണം.
വചനശ്രശ്രൂഷ ഭൌതീകജ്ഞാനത്തിന്‍റെ പ്രസരണം ആയിരിക്കരുത് ( 1Corinthians 2:13) മറിച്ചു ആത്മാവിന്‍റെ പ്രേരണയാല്‍, ആത്മാവ് പഠിപ്പിക്കുന്നതിനനുസരിച്ചു, ആത്മാവിന്‍റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു വേണ്ടത്. ഇങ്ങനെയുള്ള വചനശ്രശ്രൂഷകള്‍ക്ക് ആളുകളും, കൈയ്യടിയും കുറയും. കാരണം ലൗകീക മനുഷ്യനു ദൈവത്തിന്‍റെ ആത്മാവിന്‍റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവനു അത് സ്വീകരിക്കാന്‍ സാധിക്കുകയില്ല. അതിനെ വിവേചിച്ചറിയാന്‍ അവനു കഴിയുകയില്ല. എന്നാല്‍ ഒരു അത്മീയമനുഷ്യന്‍ ആത്മീയ സത്യങ്ങളെ വിവേചിച്ചറിയുന്നു.
ഈ ലോകത്തിന്‍റെ മാനുഷിക വിജ്ഞാനം നിറഞ്ഞ പ്രബോധനവും, പ്രഘോഷണങ്ങളും കേള്‍വിക്കാരില്‍ വിജ്ഞാനത്തിന്‍റെ അത്ഭുതം നിറക്കുമെങ്കില്‍, ഇതിന്‍റെ മറ്റൊരു തലം ആശ്ചര്യവും ആകര്‍ഷണവും ആണ്. ശ്രശ്രൂഷകളുടെ പ്രാഗത്ഭ്യത്തെക്കുറി ച്ചും, തന്നില്‍കൂടി നടന്ന അത്ഭുതപ്രവര്‍ത്തികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കേള്‍വിക്കാരനില്‍, ശ്രശ്രൂഷകനിലേക്കോ ഒരു പ്രതേക കൂട്ടായ്മയിലേക്കോ ഒരു ആകര്‍ഷണം തീര്‍ക്കുന്നു. ഇത് ഒരു വിശ്വാസ സ്വീകരണത്തിന്‍റെയോ, വീണ്ടും ജനനത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആകണമെന്നില്ല മറിച്ചു ഭൌതീക ആവശ്യങ്ങളുടെ നിറവേറ്റതിനായി ഓടിനടക്കുന്ന മനുഷ്യന്‍റെ ഒരു പരീഷണം മാത്രമായേക്കാം. ഇങ്ങനെയുള്ളവരെ കള്ളപ്രബോധകര്‍ എന്ന് വചനം വിളിക്കുന്നു.പത്രോസില്‍ക്കൂടി സംഭവിക്കുന്ന ആദ്യ അത്ഭുതം: ( Acts 3:1-19) യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക എന്ന് പറഞ്ഞു പത്രോസ്, മുടന്തനായ യാചകനെ എഴുന്നേല്‍പ്പിക്കുന്നു. ബലം പ്രാപിച്ച കാലുകളാല്‍ അവന്‍ തുള്ളിച്ചാടി നടക്കുന്നത് കണ്ട മറ്റുള്ള ജനങ്ങളില്‍ ചിലര്‍, പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പത്രോസ് കൊടുക്കുന്ന വെളിപ്പെടുത്തലുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.(Acts 3:12,16) ഞങ്ങള്‍ സ്വന്തം ശക്തിയോ സുക്രുതമോകൊണ്ട് ഇവനു നടക്കാന്‍ കഴിവുക്കൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂഷിച്ചുനോക്കുന്നതെന്തിന്? യേശുവിന്‍റെ നമാത്തില്ലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ചു ഈ മനുഷ്യനെ സുഖപ്പെടുത്തിയത്.
ഒരു യഥാര്‍ത്ഥശ്രശ്രൂഷകന്‍ എപ്പോഴും മറ്റുള്ളവരെ തിരുകുരിശില്ലേക്ക് വഴിനടക്കാന്‍ സഹായിക്കുന്നവനാകണം. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി കുരിശില്‍ ബലിയായി തീര്‍ന്ന യേശുവില്‍ കൂടിയുള്ള രക്ഷ പ്രാപിക്കാന്‍ ഉതകുന്ന പാശ്ചാതാപം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നവനാകണം.(Acts 3:19) അതല്ലാതെ ദൈവം ദാനമായി നല്‍കിയ ആത്മീയവരങ്ങളെ തങ്ങളുടെ ഭൌതീക നേട്ടത്തിനായി ഉപയോഗിക്കുന്നവര്‍ ആയിരിക്കരുത് ( Jude1:4)എന്ന് വചനം പറയുന്നു.
ഇനിവരുന്ന മറ്റൊരു ഭാഗം കെട്ടുകഥകളാണ്. സാധാരണക്കാരില്ലേക്ക് ഇറങ്ങിചെന്ന് സംസാരിക്കുന്ന ഒരു രീതി. കേള്‍വിക്കാരില്‍ വളരെയേറെ പ്രീതി ഉളവാക്കാന്‍ കഴിയുന്ന ഈ ചിന്താഗതിക്ക് എന്താകുഴപ്പം? മാനുഷീക കാഴ്ചപ്പാടില്‍ ഇത് തികച്ചും ശരിതന്നെ. പക്ഷേ , ലൗകീകവും അര്‍ത്ഥശൂന്യവുമായ ഇത്തരം കെട്ടുകഥകള്‍ തീര്‍ത്തും അവഗണിക്കമെന്നും (1Thimothy 4:7) ഇവ കേള്‍വിക്കാരില്‍ ആവേശം ജനിപ്പിക്കുന്നതിനാല്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ മാത്രം വിളിച്ചുകൂട്ടി അങ്ങനെ സത്യത്തിനു നേരെ ചെവി അടക്കുകയും കെട്ടുകഥകളില്ലേക്ക് ശ്രദ്ധത്തിരിക്കുകയും ചെയ്യുമെന്ന് (2Thimothy 4:3) വചനം പറയുന്നു. ഇത്തരക്കാരെ ദൈവവചനത്തില്‍ മായം ചേര്‍ത്തവര്‍ എന്നാണ് വചനം വിളിച്ചിരിക്കുന്നത് ( 2 Corinthians 2:17) അതെങ്ങനെ ശരിയാകും എന്നല്ലേ...... ഉത്തരം ഇതാണ് സുഹൃത്തേ....'എന്‍റെ ചിന്തകള്‍ നിങ്ങളുടെത് പോലെയല്ല,നിങ്ങളുടെ വഴികള്‍ എന്‍റെതുപ്പോലെയല്ല, ആകാശം ഭൂമിയേക്കാള്‍ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടെതിനെക്കാള്‍ ഉന്നതമാണത്രെ'.(Isaiah 55:8-9) മാനുഷീക ചിന്തയില്‍ നിന്നും വചനം കുത്തിനിറക്കാന്‍, വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ നാം ശ്രമിക്കരുത്. മറിച്ചു പ്രവര്‍ത്തിക്കേണ്ടവനായ ദൈവത്തിനു വിട്ടുകൊടുക്കണം. എത്ര മേനി വിളയണം എന്നത് അവന്‍റെ ഇഷ്ട്ടമാണ്. ദൈവവചനം ആരു പറഞ്ഞാലും അതില്‍ പരിശുദ്ധആത്മാവിന്‍റെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ശ്രശ്രൂഷ ദൈവ മഹത്വത്തിനു കാരണമാകുകയുള്ളൂ.
വചനത്തില്‍ രേഖപെടുതാത്തത് ആയ കാര്യങ്ങളെ വളച്ചൊടിച്ചു വചനത്തോടു ചേര്‍ക്കാന്‍ ശ്രമിക്കുന്നത് ദൈവത്തോട് ചെയുന്ന വലിയൊരു തെറ്റാണ്. അപ്പസ്തോലന്മാരുടെ പ്രസംഗം കേട്ട ബെറോയായിലെ ജനങ്ങള്‍ അവര്‍ പറയുന്നത് സത്യമാണോ എന്നറിയാന്‍ വിശുദ്ധ ഗ്രന്ഥം അനുദിനം പരിശോധിച്ചുകൊണ്ടിരുന്നു. (Acts 17:11). ഒരു പുതിയനിയമ വിശ്വാസിയും കേള്‍ക്കുന്ന ദൈവവചനം ഗ്രന്ഥത്തില്‍, (ബൈബിളില്‍) ഉണ്ടോ എന്നുകൂടി അറിയുക വേണം.
ചിന്തകളെ ഇങ്ങനെ ഒന്നുചേര്‍ക്കാം: വചനശ്രശ്രൂഷകള്‍,...
- ഭൌതീകവിജ്ഞാനത്തിന്‍റെ പ്രസരിപ്പല്ല മറിച്ചു ആത്മാവിന്‍റെ വെളിപ്പെടുത്തലയിരിക്കണം (1Corinthians 2:4).
- ശ്രശ്രൂഷകന്‍റെ കഴിവുകളേയും പ്രശസ്തിയെയും വര്‍ണ്ണിച്ചു വശീകരിക്കുന്നവ ആയിരിക്കരുത് മറിച്ചു പശ്ചാത്താപം ഉണര്‍ത്തി, രക്ഷകനിലേക്ക് വഴി നടത്തുന്നവയായിരിക്കണം.(Acts 3:16).
- കെട്ടുകഥകളില്‍ കൂടി സന്തോഷം ജനിപ്പിക്കുന്നതായിരിക്കരുത് മറിച്ചു വിശ്വാസയോഗ്യമായ ദൈവവചനത്തിന്‍റെ ഉത്ബോധനമായിരിക്കണം.(1Thimothy4:9)
- കര്‍ത്താവിന്‍റെ ആദരങ്ങള്‍ കല്‍പ്പിക്കുകയും ആത്മാവ് ഒരുമിച്ചുകൂട്ടുകയും ചെയുന്ന വചനം, കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ച് വായിക്കണം (Isaiah 34:16).
യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നിവേശിതമായ വിശുദ്ധലിഖിതം, പ്രബോധനത്തിനും ശാസനതിനും തെറ്റുതിരുത്തലിനും നീതിയിലുള്ള വിശ്വാസ പരിശീലനത്തിനും കാരണമായി, അങ്ങനെ നിത്യരക്ഷ കൈവരിക്കാന്‍ പര്യാപ്തനുമാകട്ടെ......
ദൈവത്തിനു നന്ദി.......
I don't like to agree with u 100% .In bible you can see many times Jesus used to teach his dispels with the help of stories .Because that will give better understanding to the audience to the subject . So I don’t think there is some thing wrong in taking support of stories for the purpose of salivation . I strongly believe our intellectual power as a gift of god .It will reflect in people in different forms of creativity . Some people in the form of poetry too. So some people use this creativity for the purpose of salvation . What is wrong about it ?.
ReplyDeleteഅഭിപ്രായം അറിയിച്ചതിന് നന്ദി ഫ്രാന്‍സിസ്....താങ്കള്‍ പറഞ്ഞതുപോലെ ബൈബിളില്‍ യേശു ഉപമകളില്‍ കൂടിയാണ് സംസാരിച്ചിരിക്കുന്നത്.എന്നാല്‍ അപ്പസ്തോലന്മാരുടെ ശ്രശ്രൂഷകളില്‍ ഒന്നുംതന്നെ അവര്‍ ഉപമകളില്‍ കൂടി സംസാരിച്ചിരുന്നതായി കാണുവാന്‍ കഴിയുന്നില്ല. മറിച്ചു അവര്‍ രക്ഷകനായ യേശുവിനെയും അവന്‍റെ മഹത്വത്തെയും വ്യാക്യാനിച്ചു കൊടുക്കുകയാണ് ചെയ്തതത്.
ReplyDelete1 peter 2/21 "For God called you to do good,even if it means suffering, just as Christ suffered for you. He is your example, and you must follow in His step.
DeleteHence It is understood that His Apostels also did the same ways in their Fellowships and in their teachings.
thanks
A follower of Christ