Saturday, 19 January 2013

'എമ്മാനുവേല്‍ ' എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ ?

'ഈ ലോകത്തിന്റെ 
ദേവന്‍ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്ക് ദൃശ്യമല്ല'(2 Corinthians 4:4). അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ജീവന്റെ വചനം ഓരോ നിമിഷവും നമ്മെ വഴിനടത്തട്ടെ...

ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യക്തി.ക്രിസ്തുവിശ്വാസിയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ ആവേശത്തോടെ ദൈവചനത്തെക്കുറിചുള്ള സംസാരമായി.അദ്ദേഹം നിലനില്‍ക്കുന്ന കൂട്ടായ്മയുടെ അടിസ്ഥാന ബോധ്യത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ ശരം പോലെ വന്നു തറച്ച ഒരു ചോദ്യം.തിരക്കുപിടിച്ച ജീവിതത്തിനിടയില്‍  ആശ്വാസം തേടി, മനുഷ്യന്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍  ഈ ചിന്തകള്‍ പങ്കുവക്കുന്നത് അനുവാര്യമാണെന്നു തോന്നി....

ഗര്‍ഭണിയായ മറിയത്തിനെ രഹസ്യമായി ഉപേഷിക്കേണ്ടതിനെക്കുറിച്ച്  അകുലതപ്പെട്ടിരിക്കുന്ന ജോസഫ്‌....... കര്‍ത്താവിന്റെ ദൂതന്‍ പ്രത്യഷപ്പെട്ട് അരുളിച്ചെയുന്നതിന്റെ അവസാനഭാഗം.'ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും'.( Mathew 1:23). 

ചോദ്യങ്ങള്‍ ഇതാണ്....
  • യേശു എമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടുണ്ടോ?.
  • ഉണ്ടെങ്കില്‍ എവിടെ? എപ്പോള്‍ ?.
  • ഇല്ലെങ്കില്‍ എന്തുകൊണ്ട് ആ വചനം നിറവേറാതായിപ്പോയി?
യേശു എമ്മാനുവേല്‍ എന്ന്  വിളിക്കപ്പെടാത്തതിനാല്‍ നാം പ്രാര്‍ത്ഥിക്കേണ്ടതും കാത്തിരിക്കേണ്ടതും അവന്റെ രണ്ടാമത്തെ വരവില്‍ രാജാക്കന്മാരുടെ രാജാവായി, അവന്‍ എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുന്ന ആ സമയത്തിനു വേണ്ടിയായിരിക്കണം. രക്ഷകനായ  എമ്മാനുവേലിനു വേണ്ടിയായിരിക്കണം.അന്ന് ഒരെഒരു ദേവാലയവും മറ്റു സിനഗോഗുകളും മാത്രമേ  നിലനില്‍ക്കു എന്നതിനാല്‍ ,  വിശ്വാസികള്‍ എല്ലാവരും സിനഗോഗില്‍ ഇമ്മാനുവേലിനു വേണ്ടി ഒന്നുചേരണം. ചിന്തകള്‍ക്ക് കാരണമായ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തെ അവിടെ വിട്ടുകൊണ്ട് നമുക്ക് ദൈവവചനത്തിലേക്ക് വരാം. 

വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കത്തതിനാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു'(Mathew 22:29). ഒരു ക്രിസ്തുവിശ്വാസിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനമായതിനാലും, വചനത്തില്‍ ഒന്നുപോലും മാറ്റമില്ലാത്തതിനാല്ലും ഉത്തരം വചനത്തില്‍ നിന്നുതന്നെ കിട്ടണം.

വിശുദ്ധഗ്രന്ഥത്തില്‍ ആകെ മൂന്ന് ഭാഗങ്ങളില്‍ മാത്രമേ എമ്മാനുവേല്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമായി പഴയനിയമത്തിലെ ശയ്യ ഗ്രന്ഥത്തില്ലും(Isaiah 7:14,8:8). ദുതന്‍ ജോസഫിനോട് വെളിപ്പെടുത്തുന്ന ഭാഗത്ത്‌ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി (Mathew  1:23) പുതിയനിയമത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. 

  • യേശു എമ്മാനുവേല്‍ എന്ന പേരില്‍ വിളിക്കപ്പെട്ടതായി വചനത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
  • യേശു, മിശിഹാ, കര്‍ത്താവ്, ക്രിസ്തു, പുത്രന്‍ എന്നിങ്ങനെ വിളിക്കപ്പെട്ടതായി വചനത്തില്‍ കാണുവാന്‍ കഴിയും.
  • ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍ (Anointed one) എന്നര്‍ത്ഥമുള്ള മിശിഹാ എന്ന ഹീബ്രു  (Hebrew) പദത്തിന്റെ ഗ്രീക്ക് (Greekവാക്കാണ്‌ ക്രിസ്തു (Christ). കര്‍ത്താവ് എന്നത് മലയാള പദവും.  വ്യക്തമായിപറഞ്ഞാല്‍ ,ക്രിസ്തു എന്നതിന്റെയും മിശിഹാ എന്നതിന്റെയും അര്‍ത്ഥം  ഒന്നുതന്നെ - ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍.
 പരിശുദ്ധത്മവിനാല്‍ ഗര്‍ഭണിയായ മറിയത്തോട് ദൂതന്‍ ഇങ്ങനെ പറഞ്ഞു 'നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും.അവന് യേശു എന്ന് പേരിടണം.അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും.(Luke1:31) ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍,ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും(Luke 1:35).തന്റെ ജനത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നര്‍ത്ഥമുള്ള യേശു എന്ന്, ജനിക്കുന്ന ശിശു  വിളിക്കപ്പെടണം(Mathew 1:21). ജോസഫിനും മറിയത്തിനും ദൂതന്‍ നല്‍കുന്ന  ഈ  വെളിപ്പെടുത്തലില്‍ ,ശിശു ദൈവത്തിന്റെ പൂര്‍ണ്ണ മഹത്വം നിറഞ്ഞവനാണ് എന്നതിന്റെ  ആത്മീയ അടയാളമാണ്  ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍((( എന്ന് വിളിക്കപ്പെടുമെന്നത്. ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്ത് ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നുള്ളത് ദൈവീകമായ വെളിപ്പെടുത്തലിന്റെ  ഭൗവുതീകമായ അടയാളവും (Luke1:36).

യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന സമയം.സ്വര്‍ഗ്ഗം തുറന്നു ഇങ്ങനെ പറഞ്ഞു ' ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു'(Mathew 3:17). 

പരിശുദ്ധി എന്നത് ദൈവീക മഹത്വത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നാണ്. യേശുവിലുള്ള ഈ ദൈവീക മഹത്വം തിരിച്ചറിഞ്ഞ പത്രോസ് ഇങ്ങനെ പറയുന്നു.നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ (John 6:69). ഇങ്ങനെ ദൂതന്‍ പറഞ്ഞ ആത്മീയ അടയാളങ്ങള്‍ ശരിവെക്കപ്പെടുന്നു. 

എമ്മാനുവേല്‍ എന്ന്‍ വിളിക്കപ്പെടും എന്നത് ദൂതന്‍ ജോസഫിന് കൊടുത്ത അടയാളമല്ല മറിച്ചു ഏശ്ശായ്യാ പ്രവാചകന്‍ മുഖേന ദൈവം അരുളിചെയ്തതാണ്.( Isaiah 7:14, Mathew  1:23)

പൂര്‍വ്വകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന സംസാരിച്ചിരുന്നു.എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു.(Hebrews1:1). ഇങ്ങനെ,ദൈവം നമ്മോടു കാണിച്ച ആ വലിയ സ്നേഹം, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച,കൃപയും സത്യവും നിറഞ്ഞ യേശുവാണ് എമ്മാനുവേല്‍. മനുഷ്യന്റെ സാദ്രശ്യത്തില്‍ ആയിത്തീര്‍ന്ന (Philippians 2:7) യേശുവില്‍ കുടികൊണ്ടിരുന്ന ദൈവത്തിന്റെ മഹത്വമാണ് എമ്മാനുവേല്‍

എമ്മാനുവേല്‍ എന്നത് അക്ഷരാര്‍ത്ഥതത്തില്‍ യേശുവിനെ വിളിക്കേണ്ട ഒരു പേരായിട്ടല്ല,മറിച്ച് യേശു ദൈവപുത്രനാണെന്ന വിശ്വാസത്തില്‍ക്കൂടി അനുഭവിച്ചു അറിയേണ്ട ഒരു ദൈവീകമഹത്വമാണ്.

എമ്മാനുവേല്‍ :
  • പ്രവചനങ്ങളുടെ പൂര്‍ത്തീകരണം‍...(Mathew 5:17). 
  • പിതാവായ ദൈവത്തിന്റെ ഏകാജതന്റെതുമായ മഹത്വം.(John 1:14 )
  • നമ്മോടുകൂടെ വസിക്കുന്ന ദൈവത്തിന്റെ മഹത്വം.(2 Corinthians 6:16).
  • ദൈവത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ മൂര്‍ത്തിവിച്ചിരിക്കുന്ന ദൈവത്തിന്റെ ഏകപുത്രന്‍. (Colossians 2:9).
  • അദ്രശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും ആദ്യജാതനുമയവാന്‍. (Colossians 1:15).
  • ദൈവീക രൂപത്തിലായിരുന്നു എങ്കിലും തന്നെത്തന്നെ ശൂന്യനാക്കിയവന്‍. (Philippians 2:6).
  • നാം ദൈവത്തിന്റെ നീതിയാകേണ്ടതിന്,പാപം അറിയാത്തവനെങ്കിലും  ദൈവം നമുക്കുവേണ്ടി പപമാക്കിമാറ്റിയവന്‍ (2 Corinthians 5:21).
  • പഴയനിയമത്തില്‍ നിഴലായി മാത്രം നല്‍കപ്പെട്ടതും, വരാനിരുന്ന നന്മയുടെ പൂര്‍ണ്ണരൂപവുമായ രക്ഷകനായ യേശു.(Hebrews 10:1).
  • ജീവന്‍ നല്കാന്‍ കഴിവുള്ള ദൈവത്തിന്റെ ഏകപുത്രന്‍. (1John 5:12). 

യേശുവിനെ മറിയത്തിന്റെ മകനും യാക്കോബ്, ജോസഫ്‌,ശിമയോന്‍,യൂദാസ് എന്നിവരുടെ സഹോദരനുമായി(Mathew13:25) സ്വീകരിക്കാന്‍ യഹൂദന്  മടിയുണ്ടായിരുന്നില്ല. എന്നാല്‍ അവനെ ദൈവമായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 'നീ ദൈവപുത്രനാണോ' ? (Mathew 28:63) എന്ന ന്യായാധിപസംഘത്തിന്റെ ചോദ്യം ഈ ഭയത്തെ ശരിവയ്ക്കുന്നു.അതിനാല്‍ത്തന്നെ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ന്നല്‍ കൊടുക്കുന്നതും  'യേശു തന്നെ ക്രിസ്തു' എന്ന പ്രബോധനത്തിനു തന്നെയാണ്.( Acts 17:3,10:36-38).
 ഞാന്‍ അരെന്നാണ് നിങ്ങള്‍ പറയുന്നത്? യേശുവിന്റെ ഈ ചോദ്യത്തിനു  'നീ ക്രിസ്തുവാണ്‌'(Mark 8:29) എന്ന പത്രോസിന്റെ മറുപടി വളരെ ശ്രദ്ധേയമാണ്.

രക്ഷകനായ മിശിഹാ വരുമെന്ന് പ്രതീഷിച്ചിരിക്കുന്ന ജനം, ഇനിയും ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?? (Luke 7:19) സ്നാപകയോഹന്നാനില്‍ നിന്നും ഉയരുന്ന ഈ ചോദ്യത്തിനു യേശു തന്നെ മറുപടി പറയുന്നുണ്ട്.'എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കാത്തവന്‍ ഭാഗ്യവാന്‍.'. വചനം പറയുന്നു 'ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വാസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും'(John 8:24). എന്താണ് ഉണ്ടാകാവുന്ന ഇടര്‍ച്ച എന്ന് ഇതിനകം തന്നെ താങ്കള്‍ക്ക് മനസിലായിട്ടുണ്ടാകാം എന്നു കരുതട്ടെ... 

നമുക്ക് പാപത്തില്‍ നിന്നും രക്ഷ നല്‍കിയ, നമ്മോടു കൂടെ വസിക്കുന്ന പുത്രനെ (യേശു/മിശിഹാ/ക്രിസ്തു) സ്വന്തമാക്കാതെ ഇനിയും മറ്റൊരു രക്ഷകന് വേണ്ടി, ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുന്ന ഒരുവന് വേണ്ടി  കാത്തിരിക്കുകയല്ല, മറിച്ച് ജീവന്‍ നല്‍കി രക്ഷിക്കാന്‍ കഴിവുള്ള ദൈവം തന്നെയായ,യേശുവിനെ പ്രാപിക്കുകയാണ് വേണ്ടത്. നമ്മുടെ രക്ഷക്കുവേണ്ടി നല്‍കപ്പെട്ട   ഒരെഒരു നാമം.

തെറ്റായ പ്രബോധനത്തില്‍പ്പെട്ട് അന്ധമാക്കപ്പെട്ട നേത്രങ്ങളിലേക്ക് ദൈവവചനത്തിന്റെ  ശക്തി പ്രകാശം ചൊരിയട്ടെ. തെറ്റിന്റെ വഞ്ചനയില്‍പ്പെട്ട് മനുഷ്യര്‍ കുശലപൂര്‍വ്വം  നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍പ്പെട്ട് ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യപ്പെടുന്നവരകാതെ ദൈവവചനതിലുള്ള അറിവിനാലും വിശ്വാസത്താലും യേശുക്രിസ്തുവില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിനു നന്ദി....
 

Saturday, 12 January 2013

കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ .....

'വചനം കേള്‍ക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ  അത് അനുവര്‍ത്തിക്കുന്നവരും   കൂടി ആയിരിക്കുവിന്‍ (James 1:23). കണ്ണാടിയില്‍  മുഖം നോക്കി കടന്നുപോകുന്നവന്‍  താന്‍ എങ്ങനെയിരിക്കുന്നുവെന്ന്  അല്‍പനേരത്തിനുശേഷം മറന്നുപോകുന്നു. കേള്‍ക്കുകയും  അറിയുകയും ചെയുന്ന ദൈവവചനം മറക്കാനല്ല  മറിച്ച് അതിനെ സൂഷ്മമായി ഗ്രഹിച്ചു, ഉത്തമമ്മായ വിശ്വാസത്തില്‍ നിലനില്‍ക്കുവാനും നമുക്ക് കഴിയണം. 

ജീവിതത്തിലെ  ചില  സാഹചര്യങ്ങളില്‍,  പ്രതേകിച്ച്  പുതുവത്സരത്തില്‍ നാം പല തീരുമാനങ്ങളും എടുക്കാറുണ്ട് . കൈവരിക്കാനഗ്രഹിക്കുന്ന നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് മുന്നിലുണ്ടാകും .

നമ്മുടെ കഴിവിലും സാമര്‍ത്ഥ്യത്തിലും വിശ്വസിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ഇത്തരം സാഹചര്യത്തില്‍ എത്രമാത്രം വിജയം കൈവരിക്കാന്‍ നമുക്ക് കഴിയാറുണ്ട് ?.


എടുക്കുന്ന തീരുമാനത്തില്‍ എത്രമാത്രം ഉറച്ചുനില്‍ക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. 


ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങള്‍  എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടോ?. 


വിശ്വാസജീവിതത്തിന്റെ വഴിവിളക്കായ ദൈവവചനം വെളിപ്പെടുത്തുന്നത് എന്താണെന്നു ഗ്രഹിച്ചിട്ടുണ്ടോ?. 


വീണ്ടും ജനനത്തിന്റെ അനുഭവത്തിലൂടെ യേശുവിന്റെ രക്ഷയെ സാധ്യമാക്കുന്ന ഒരു വ്യക്തി, ദൈവത്തെ 'പിതാവേ' എന്ന് വിളിക്കാന്‍ അര്‍ഹനാകുന്നത്തിനോടൊപ്പം, ദൈവരാജ്യത്തിലുള്ള ജീവിതത്തിന് (നിത്യജീവന്) യോഗ്യനാവുകയും ചെയുന്നു. പാപത്തില്‍ നിന്നുള്ള നീതികരണത്താല്‍ ഈ രക്ഷ ലഭ്യമായത് നിയമത്തിന്റെ അനുഷ്ടാനത്തിലൂടെയല്ല  മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തമാണ്(Galathians 2:15). ഇക്കാരണത്താല്‍ -ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത്- (Galathians 2:20) ഇതായിരിക്കണം,ഒരു പുതിയനിയമവിശ്വാസിയുടെ(ക്രിസ്ത്യാനിയുടെ) ജീവിതത്തിന്റെ അടിസ്ഥാനബോധ്യവും വെളിപെടുത്തലും. തന്നെ സ്നേഹിക്കുകയും,തന്റെ പാപത്തില്‍ നിന്നുള്ള രക്ഷക്കുവേണ്ടി സ്വയം ബലിയായിത്തീരുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വാസിച്ചുക്കൊണ്ടായിരിക്കണം  അവന്റെ പിന്നീടുള്ള ജിവിതം. അങ്ങനെ വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം (Ezakiel‍ 44:23)  വേര്‍തിരിച്ചറിയുകയും ചെയ്യണം.

നാളെമുതല്‍  ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ചെയ്യും...ഇങ്ങനെ ആയിരിക്കും...ഈ തീരുമാനങ്ങളെല്ലാം ഞാനെന്ന ചിന്തയില്‍ നിന്നും ഉണ്ടാകുന്ന  ആത്മധൈര്യത്തിന്റെ പ്രതിഫലനങ്ങളാണ് . അതുകൊണ്ട് തന്നെയാന്ന് പലപ്പോഴും  അതിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍  നമുക്ക് കഴിയാതെ പോകുന്നത്. നമ്മെ ഭരിക്കുന്ന അഹങ്കാരചിന്തയില്‍ നിന്നും ഉടലെടുക്കുന്ന ആത്മപ്രശംസ എന്നാണ് ഇതിനെ വചനം വെളിപ്പെടുത്തുന്നത്. 'നീ അഹങ്കരിക്കേണ്ട... ഒരു ദിവസം കൊണ്ട് എന്തു സംഭവിക്കുമെന്നു നീ അറിയുന്നില്ല' (വിലാപങ്ങള്‍ 27:1). നമുക്ക്   ഒരു  സ്വയംവിലയിരുത്തലിന് ഈ   വചനം കാരണമാകട്ടെ....  

ഇന്നോ നാളെയോ ഇന്ന പട്ടണത്തില്‍ പോയി,അവിടെ ഒരു വര്‍ഷം താമസിച്ച്,വ്യാപാരം ചെയ്തു ലാഭമുണ്ടാക്കമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ.അല്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയുന്ന മൂടല്‍മഞ്ഞാണുനിങ്ങള്‍ . നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത് : കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ , ഞങ്ങള്‍  ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസ ചെയുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്. (James 4:13-16)                    

ഇത് ഒരു വിശ്വാസപ്രഖ്യാപനമാണ്.എന്റെ കഴിവിനാലല്ല,ദൈവത്തിന്റെ കരുണയാല്‍ എനിക്ക് എല്ലാം സാധ്യമാണ് എന്ന തിരിച്ചറിവും, ഞാന്‍ ദൈവത്തിനു സ്വീകാര്യനാണെന്നും ജീവിക്കുന്ന ദൈവം എന്നില്‍ വസിക്കുകയും ചെയുന്നു,എന്ന വെളിപ്പെടുത്തല്‍ ....

2013ന്റെ ആരംഭത്തില്‍ പുതിയ ആഗ്രഹങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സുഹൃത്തെ ഒരു നിമിഷം.....

  • ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും രൂപംകൊണ്ട വഞ്ചനയും കാപട്യവും നിറഞ്ഞ കലുഷിതനായ ആ പഴയമനുഷ്യനെ ദൂരേയെറിയുവിന്‍(.(Ephesians 4:22) ആത്മാവിന്റെ വിശ്വാസ ചൈതന്യത്താല്‍ നവീകരിക്കപ്പെട്ട ഒരു പുതിയ മനുഷ്യനാകാന്‍   നമുക്ക് കഴിയട്ടെ.....


  • ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1Corinthains 15:10) എന്ന അറിവ്  നമുക്ക് പ്രകാശമാകട്ടെ.....


  • എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു കഴിയും(Philippains4:13) എന്ന ബോധ്യം  നമുക്ക് ശക്തിയകട്ടെ......

ദൈവത്തിന്റെ കരുണയെപ്രാപിച്ച് അങ്ങനെ ജീവിതത്തിന്റെ മനോഹാര്യതയും സമാധാനവും അനുഭവിക്കുവാന്‍ നമുക്ക് കഴിയട്ടെ....  

....ദൈവത്തിന് നന്ദി

Tuesday, 1 January 2013

പിതാക്കന്മാരുടെ പാപത്തിന്‍റെ ശിക്ഷ മക്കളിലേക്കോ.?



അങ്ങയുടെ വചനങ്ങള്‍ 
കണ്ടെത്തിയപ്പോള്‍ 
ഞാന്‍ അവ ഭക്ഷിച്ചു. അവ എനിക്ക് ആനന്ദാമൃതമായി. എന്‍റെ ഹൃദയത്തിനു സന്തോഷവും (Jeremiah 15:16). ഹൃദയത്തിന് ജീവനും സന്തോഷവുമേകുന്ന ദൈവവചനം ഭക്ഷിക്കാന്‍  ദൈവം നമ്മെ യോഗ്യരാക്കട്ടെ.

ജന്മനാ കുരുടനായ ഒരുവനെക്കണ്ട ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു 'റബ്ബി- ഇവന്‍ അന്ധനായി ജനിച്ചത്‌ ഇവന്‍റെയോ  ഇവന്‍റെ മാതാപിതാക്കളുടെയോ പാപം നിമിത്തമാണോ? ദൈവത്തിന്‍റെ പ്രവര്‍ത്തി ഇവനില്‍ പ്രകടമാകേണ്ടാതിനാണ്.' എന്ന് യേശു ഉത്തരം പറഞ്ഞു.(John‍ 9:12)


ശിഷ്യന്മാരുടെ ഈ ചോദ്യത്തിനു കാരണമെന്തെന്നു   ചിന്തിച്ചാല്‍, ദൈവം- പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് മക്കളെ  ശിക്ഷിക്കുകയും പിതാക്കന്മാരുടെ  സല്‍പ്രവര്‍ത്തികള്‍ക്ക് മക്കളെ അനുഗ്രഹിക്കുകയും ചെയും എന്ന  വിശ്വാസം ഇന്നത്തേതു പോലെത്തന്നെ  ആ കാലഘട്ടത്തിലും പുലര്‍ത്തിപോന്നിരുന്നു. 'പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു,മക്കളുടെ പല്ല് പുളിച്ചു'
(Jeremiah 31:29). യഹൂദന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ പഴമൊഴിയാണ്(Ezekiel18:2)  ഈ ചിന്താഗതിക്ക് കാരണമായത്. ദൈവത്തിന്‍റെ വാഗ്ദാനമല്ലാത്ത   ഈ പഴമൊഴി വിശ്വാസത്തില്ലേക്ക് അവരുടെയും, യേശുവില്‍ കൂടി ദൈവത്തിന്‍റെ  തിരഞ്ഞെടുക്കപ്പെട്ട ജനമായ നമ്മുടെയും  വിശ്വാസം  ഒരു പരിധി വരെ ചെന്നെത്തുവാന്‍ എന്താണ്  കാരണം?

'എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.എന്നാല്‍ എന്നെ സ്നേഹിച്ചു എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയുന്നവരുടെ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും'
(Exodus 20:56). പഴയനിയമഗ്രന്ഥത്തില്‍, ദൈവം മോശക്ക് പത്തു കല്പനകള്‍ നല്‍കുന്ന സമയത്ത് അരുളിചെയുന്ന ഈ ദൈവ വചനമാണ് മേല്‍പറഞ്ഞ വിശ്വാസത്തിനു കാരണമായത്.

ദൈവം അരുളിചെയ്ത വചനം അക്ഷരാ
ര്‍ത്ഥത്തില്‍ ശരിയാണ്.പക്ഷെ, എന്‍റെ മാതാപിതാക്കന്മാര്‍  ദൈവചന അതിഷ്ടിത ജീവിതം നയിച്ചാല്‍ ഞാനും എന്‍റെ ആയിരം തലമുറകള്‍ വരെയും ശിക്ഷിക്കപ്പെടാതെ  അനുഗ്രഹിക്കപെടും എങ്കില്‍പിന്നെ എന്തിന്നാണ്  ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിലൂടെ  സ്വര്‍ഗ്ഗത്തില്ലേക്ക് പ്രവേശിക്കാന്‍ (Mathew7:14)  ഈ ലോകത്തില്‍ ഞാന്‍ കഷ്ടതകള്‍ സഹിക്കുന്നത്? (John15:19).  ഈ ലോകത്തിന്‍റെ നൈമീഷിക സുഘങ്ങളില്‍ മുഴുകി ജീവിച്ചാലും എന്‍റെ മാതാപിതാക്കന്മാരുടെ സല്‍പ്രവര്‍ത്തികള്‍  മൂലം എനിക്ക്   അനുഗ്രഹത്തിനു  തടസമില്ലെങ്കില്‍ പിന്നെ എന്തിനാണ്  നിത്യജീവനു വേണ്ടി, യേശുവിന്‍റെ  നാമത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്??(Luke18:29-30) മറിച്ച്,എന്‍റെ മാതാപിതാക്കന്മാരുടെ തെറ്റുകള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ സഹനത്തിന്‍റെ  സ്വന്തം കുരിശുമെടുത്ത് (Mathew10:38) യേശുവിന്‍റെ പുറകെ പോയാലും എന്ത് ഫലം??.ചിന്തകള്‍ താങ്കള്‍ക്ക്   വ്യക്തമായി എന്നു വിശ്വസിക്കട്ടെ. 
ദൈവം മോശയോട് അരുള്‍ച്ചെയുന്ന വചനഭാഗം ഒന്ന് ശ്രദ്ധയോടെ പരിശോധിച്ചാല്‍, 'ആകാശത്തിലും ഭൂമിയിലുമുള്ള ഒരു വസ്തുവിന്‍റെയും പ്രതിമയോ, സ്വരൂപമോ നിര്‍മിക്കുകയോ  അവയ്ക്ക് മുന്‍പില്‍  പ്രണമിക്കുകയോ അരുത് കാരണം ഞാനാണ്‌ നിന്‍റെ ദൈവമായ കര്‍ത്താവ്' (Exodus 20:3-6). എന്ന ആദ്യ വചനഭാഗത്തിനു ശേഷം അടുത്ത ഭാഗം ദൈവമായ കര്‍ത്താവിനെ കുറിച്ച് വിവരിക്കുനതാണ്.'എന്നെ വെറുക്കുന്നവനെ ശിക്ഷിക്കാനും,സ്നേഹിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയുന്നവനോട്   കരുണ കാണിക്കാനും കഴിവുള്ളവന്‍..'. കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം,കോപിക്കുന്നതില്‍വിമുഖന്‍,സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍. (Exodus34:6-7). ഈ രേഖപ്പെടുതലുകള്‍ എല്ലാം ദൈവമായകര്‍ത്താവിനെയും, അവന്‍റെ ദൈവീക മഹത്വത്തെയും വെളിപ്പെടുത്തുന്നവയാണ്.
പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് മക്കളെ തലമുറകളോളം ശിക്ഷിക്കും എന്നല്ല  മറിച്ചു   ശിക്ഷിക്കാന്‍ കഴിവുള്ളവന്‍ എന്നര്‍ത്ഥം. നമുക്ക് ലഭിച്ച പാരമ്പര്യ വിശ്വാസത്തില്‍  കടന്നുകൂടിയ ഒരു തെറ്റ്. ഇത് ഒരു പഴമൊഴി മാത്രമാണെന്നും, ഇനി  ഒരിക്കലും ആരും ഇത് ആവര്‍ത്തിക്കരുത് എന്നാരംഭിക്കുന്ന ദൈവമായ കര്‍ത്താവിന്‍റെ അരുളപ്പാടുകള്‍ എസക്കിയേല്‍ പ്രവചനഗ്രന്ഥം 18ല്‍  വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.വിവിധ തരത്തില്ലുള്ള ജീവിത സാഹചര്യങ്ങളെ വ്യക്തമായി വിവരിച്ചിരിക്കുന്ന  എസക്കിയേല്‍ 18 (Ezekiel18 ) താങ്കള്‍ വായിക്കുമല്ലോ.

പാപം ചെയുന്നവന്‍ മാത്രമായിരിക്കും മരിക്കുക-ശിക്ഷിക്കപ്പെടുക. പുത്രന്‍ പിതാവിന്‍റെ തിന്മക്കുവേണ്ടിയോ, പിതാവ് പുത്രന്‍റെ തിന്മക്കുവേണ്ടിയോ ശിക്ഷിക്കപെടുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്‍റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും. എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപത്തില്‍ നിന്നും പിന്‍തിരിഞ്ഞു  നീതിയും ന്യായവും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അവന്‍ ജീവനില്ലേക്ക്  കടക്കുമെന്ന് വചനം വെളിപ്പെടുത്തുന്നു.മറിച്ചു നീതിമാന്‍ നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ചു തിന്മയുടെ മാര്‍ഗ്ഗത്തില്‍ നടന്നാല്‍ അവന്‍ ചെയ്തിട്ടുള്ള നീതിപ്പൂര്‍വകമായ പ്രവര്‍ത്തികള്‍ ഒന്നും പരിഗണിക്കപ്പെടുകയി
ല്ല((Ezekiel18:20-21,24).അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസൃതമായി  ഓരോരുത്തരും വിധിക്കപ്പെടും.(Mathew16:27).

നമ്മെ അനുതപത്തില്ലെക്കു നയിക്കുക എന്നതാണ് ദൈവത്തിന്‍റെ കരുണയുടെ ലക്‌ഷ്യം. എല്ലാവരും സത്യം അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നുമാണ്  ദൈവം ആഗ്രഹിക്കുന്നത് (1Thimothy 2:4)
. ആരും നശിച്ചു പോകാതിരിക്കാന്‍ അന്ധകാരത്തില്‍ പ്രകാശമായി (John‍ 8:12) നഷ്ട്ടപെട്ട ആടിനെ തേടുന്ന ഇടയനെപ്പോലെ  അവന്‍ നമ്മെ തേടുന്നു. എന്നാല്‍ ആ ഇടയന്‍റെ വിളികേള്‍ക്കാതെ നമ്മള്‍ ഇപ്പോഴും പാരമ്പര്യ പഴമൊഴി  വിശ്വാസത്തിലാണോ??

ദൈവത്തിന്‍റെ മുന്‍പില്‍ ഓരോരുത്തരും ഓരോ വ്യക്തികളാണ്.മാതാപിതാ-സഹോദരബന്ധത്തിനോ, കുടുംബ പാരബര്യ മഹിമക്കോ,സഭ സമൂഹത്തിനോ അതില്‍ പ്രാധാന്യം ഇല്ല. ഓരോരുത്തരും രക്ഷകനില്‍ വിശ്വസിച്ചു,തനെത്തനെ എളിമപ്പെടുത്തി അവന്‍റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍, നമ്മുടെ പാപങ്ങള്‍ എത്ര കടുംചെമപ്പാണെങ്കിലും  അവ മഞ്ഞുപോലെ വെണ്മയുള്ളതാക്കിതീര്‍ക്കും.
(Isaiah1:19) 

പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുന്നവന്‍ എന്നെ കണ്ടെത്തും
(Jeremiah 29:13).ജാഗരൂകതയോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്തി,അങ്ങനെ അവന്‍റെ  രക്ഷ അനുഭവിക്കാനും  അവന്‍റെ പ്രവര്‍ത്തി നമ്മില്‍ പ്രകടമാകാനും ഇടയാകട്ടെ.....
                               ദൈവത്തിനു നന്ദി.....