Saturday, 2 February 2013

ഞാന്‍ എന്തിനു പ്രാര്‍ത്ഥിക്കണം ?

'വരുവിന്‍, നമുക്ക് കുമ്പിട്ട്‌ ആരാധിക്കാം.നമ്മെ സൃഷ്‌ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.എന്തെന്നാല്‍ , അവിടുന്നാണ് നമ്മുടെ ദൈവം.നാം അവിടുന്ന് മേക്കുന്ന ജനവും'(Psalm 95:6-7).നമ്മെ കരുതലോടെ കാണുന്ന ദൈവത്തിനു മുന്‍പില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം......

ഒരു ക്രിസ്തുവിശ്വാസിക്ക്, അവന്റെ വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത് ദൈവവുമായി പുലര്‍ത്തുന്ന നിരന്തരബന്ധം മുഖേനയാണ്.അക്കാരണത്താല്‍ പ്രാര്‍ത്ഥന എന്നത് ദൈവവുമായി ബന്ധം നിലനിര്‍ത്തുവാനുള്ള ഒരു മാര്‍ഗ്ഗമാകുമ്പോള്‍ ,പ്രാര്‍ത്ഥനയുടെ അടിസ്ഥാനം ദൈവത്തോടുള്ള അപേഷകളും,യാചനകളും,കൃതന്ജതസ്തോത്രങ്ങളും ആകുന്നു.(Philippians 4:6, Ephesian 6:18)
നമ്മുടെ  ഓരോ  പ്രവര്‍ത്തികള്‍ക്കും വ്യക്തമായഒരു ഉദ്ദേശശുദ്ധി  ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ ശരിയായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നമുക്ക് കഴിയാതെവരും.മരുന്ന് കഴിക്കുന്നത്‌ രോഗം മാറുവാന്‍ വേണ്ടിയാണ്.ഇതില്‍ പ്രവര്‍ത്തിയുടെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യവും വ്യക്തമാണ്. എങ്കില്‍ ,സുഹൃത്തെ ഒന്ന് ചോദിച്ചോട്ടെ....


എന്തിനാണ്  നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്‌?.
എന്തുകൊണ്ടാണ് നമ്മള്‍  പ്രാര്‍ഥിക്കേണ്ടിവരുന്നത്? 
പ്രാര്‍ത്ഥന എന്നത്  യാചന ആണെങ്കില്‍ , എന്താണ് നാം യാചിക്കേണ്ടത് ?

അടിസ്ഥാനപരമായി  വിശ്വാസത്തില്‍ തെറ്റിയവന്,ദൈവവുമായി ഒരു ബന്ധവും നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. ദൈവവചനാടിസ്ഥാന ഉറപ്പില്ലാത്തതിനാലാണ് വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നാം പതറിപ്പോകുന്നത്തും തെറ്റായ പ്രബോധനങ്ങളുടെ പിറകെപ്പോകുന്നതും. അതിനാല്‍ അന്യൂന്യമായ വിശ്വാസസംഹിതയില്‍ ,(ദൈവവചനത്തില്‍ ) യഥാര്‍ത്ഥ ബോധ്യം ജനിപ്പിക്കാന്‍ കഴിയേണ്ടത്തിന്  താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം(Titus 1:9).  

'ജീവിച്ചിരിക്കുന്നവന്‍ എന്നാണ് നിന്നെക്കുറിച്ച്  പറയുന്നത്.പക്ഷെ,നീ മൃതനാണ്'(Revelation 3:1).

സുഖമായി ജീവനോടെ നമ്മുടെ കണ്‍മുന്‍പില്‍ ഇരിക്കുന്ന ഒരു വ്യക്തി മരിച്ചവനെന്നു വചനം വിളിക്കുന്നു.ഇവിടെ ഏതു മരണത്തെക്കുറിച്ചാണ് പ്രതിപാതിച്ചിരിക്കുന്നത്?. താങ്കള്‍ക്ക് എന്ത് തോന്നുന്നു?.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അഞ്ചു ദിവസത്തെ പ്രപഞ്ച സൃഷ്ടിക്കര്‍മ്മത്തിനു ശേഷം ആറാം ദിവസം സകല സൃഷ്ടികളുടെയും മേല്‍ സര്‍വ്വ ആധ്യപത്യം നല്‍കിക്കൊണ്ട് ദൈവം മനുഷ്യനെ തന്റെ ഛായയിലും  സാദൃശ്യത്തിലും   സൃഷ്ടിക്കുന്നു.(Genesis 1:26). ജന്മം കൊണ്ട് മാതാപിതാക്കന്മാരുടെ രൂപസാദൃശ്യങ്ങള്‍ മക്കള്‍ക്ക്‌ ലഭിക്കുന്നതുപോലെ, ദൈവം മനുഷ്യന് നല്‍കിയത് തന്റെ ഭുതീകമായ ശരീരരൂപസാദൃശ്യമാണോ....?.

  • 'സമ്പൂര്‍ണ്ണജ്ഞാനത്താല്‍ സൃഷ്ടാവിന്റെ പ്രതിഛായക്കനുസൃതമായി നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Colossians 3:10).
  • 'യഥാര്‍ത്ഥമായ വിശുദ്ധിയിലും  നീതിയിലും ദൈവത്തിന്റെ  സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍'(Ephesians 4:24).

ദൈവത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണജ്ഞാനത്തിലും, അവന്റെ യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലുമാണ് ആദ്യ മാതാപിതാക്കന്മാരായ ആദവും ഹവ്വയും(Genesis 3:20)  സൃഷ്ടിക്കപ്പെട്ടത്. ഇതിന്റെ ആകത്തുകയായ  വെളിപ്പെടുത്തലായിട്ടാണ്, 'ഏദന്‍ തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്.തിന്നുന്ന ദിവസം നീ മരിക്കും' (Genesis 2:16-17) എന്ന് ദൈവം കല്പിക്കാന്‍ ഇടയാക്കിയത്.

എവിടെയാണോ ഈ അടിസ്ഥാന ബന്ധത്തിന് കോട്ടം സംഭവിച്ചത്,അവിടെ മനുഷ്യന്റെ തകര്‍ച്ച ആരംഭിക്കുന്നു. സൃഷ്ടികര്‍മ്മം മുതല്‍ ദൈവീകസംരക്ഷണത്തില്‍വസിച്ചിരുന്ന അവര്‍ക്ക്, ഞാന്‍.. ...എന്റെ...എനിക്ക് എന്ന ചിന്തകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ എപ്പോഴാണോ സാത്തനില്‍ ആകര്‍ഷ്ടരായി, പാപത്തിന്റെ കനി ഭക്ഷിച്ച ആ നിമിഷം മുതല്‍ അവര്‍ ദൈവത്തില്‍ നിന്നും ഓടി ഒളിക്കുവാന്‍ തുടങ്ങി.

'നിങ്ങള്‍ മരിക്കും'എന്നതാണ് ദൈവകല്പനയെങ്കില്‍ ഫലം കഴിച്ച അവര്‍ മരിച്ചില്ല എന്ന് വ്യക്തമല്ലെ?.
ദൈവം പറഞ്ഞ മരണം ഭുതീകമല്ല മറിച്ചു ആത്മീയമാണ്.

പാപം ചെയ്തതിനാല്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവും നഷ്ടപ്പെട്ടതിനോടൊപ്പം അവര്‍ക്ക് (ദൈവീകജീവന്‍))))) നിത്യജീവനും നഷ്ടമായി.അങ്ങനെ ആത്മീയമരണം സംഭവിച്ചു. നിത്യജീവന്‍ നഷ്ട്ടപ്പെട്ട അവരുടെ ആത്മീയ നേത്രങ്ങള്‍ അടയപ്പെടുകയും ജഡികനേത്രങ്ങളാല്‍ അവര്‍ നഗ്നനരാണെന്ന് കാണുകയും ചെയ്തു.അതുവരെ ദൈവത്തോടൊപ്പം ആയിരുന്ന അവര്‍ , പാപം മൂലം ഇപ്പോള്‍ അവരില്‍ ആധ്യപത്യം പുലര്‍ത്തുന്ന സാത്താന്റെ ചിന്തയാല്‍ നഗ്നനരാണെന്ന് കാണുകയും നഗ്നനത മറക്കാന്‍ അത്തി ഇലകള്‍ കൂട്ടിത്തുന്നി അരക്കച്ചയുണ്ടാക്കുകയും ചെയ്തു(Genesis 3:7).അങ്ങനെ പാപത്തിന്റെ  കുടുക്കില്‍ അകപ്പെടുകയും ചെയ്തു.

ഇങ്ങനെ ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ നാം എല്ലാവരും പാപികളാകപ്പെടുകയും മരണം ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു(Romans 5:12).അങ്ങനെ ജീവിതക്കാലം മുഴുവന്‍ മനുഷ്യന്‍  മരണഭയത്താല്‍ പാപത്തിന്റെ അടിമത്വത്തില്‍ ആകപ്പെട്ടു(Hebrew 2:15). ഇക്കാരണത്താല്‍ ജന്മ പാപത്താലാണ് ഓരോ മനുഷ്യനും ഈ ലോകത്തില്‍ പിറവികൊള്ളുന്നത് (Psalms 51:5)

പിന്നീട്, ഭുമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുകയും അതില്‍ സൃഷ്ടാവായ ദൈവം പരിതപിക്കുകയും ചെയ്തു(Genesis 6:5-6). ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം നിര്‍വ്വചിക്കാന്‍ കഴിയാത്തവിധം അഗാധമാണ്(Jeremiah 31:20).അതിനാല്‍ പാപത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിനുവേണ്ടി, നഷ്ടപ്പെട്ട നിത്യജീവനിലേക്ക്‌ അവനെ തിരികെ കൊണ്ടുചെന്ന് എത്തിക്കുന്നതിനുവേണ്ടി കാലാകാലങ്ങളില്‍ ദൈവം പ്രവാചകന്മാര്‍ മുഖേന നമ്മോടു സംസാരിച്ചിരുന്നു(Hebrew 1:1). പാപത്തിന്റെ പിടിയില്‍നിന്നും രക്ഷനേടുവാന്‍ നല്‍കിയ പ്രമാണത്തില്‍ , പാപം അവസരം കണ്ടെത്തി അതുവഴി എല്ലാ മോഹങ്ങളും വീണ്ടും മനുഷ്യനില്‍ നിറച്ചു (Romans 7:8).അങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം കൂടുതല്‍ തകര്‍ച്ചക്ക് കാരണമായി.

ഒരുവന്‍പോലും നശിച്ചുപോകാതെ,എല്ലാവരും രക്ഷ പ്രാപിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹം(1 Timothy 2:4)ഈ ലോകത്തെ വീണ്ടെടുക്കുവാന്‍.., നമ്മുടെ രക്ഷയുടെ അവസാന വാക്കായി ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്കയച്ചു. (Hebrew 1:2).  ക്രിസ്തു കാല്‍വരി കുരിശില്‍ അര്‍പ്പിച്ച ഏകബലി സമര്‍പ്പണം വഴി സകല മനുഷ്യ വര്‍ഗ്ഗത്തിന്റെയും പാപങ്ങളുടെ ശിക്ഷ അവന്‍ വഹിക്കുകയും, അവനെ മരിച്ചവരില്‍ നിന്നും ദൈവം ഉയര്‍പ്പിച്ചതുവഴി നമുക്ക് പാപത്തിന്റെ ബന്ധനത്തില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്തു (Hebrew 10:14).

ചിന്തകള്‍ ഒറ്റനോട്ടത്തില്‍ ....

ആദ്യ മാതാപിതാക്കന്മാരുടെ പാപം നിമിത്തം നിത്യജീവന്‍ നഷ്ടപ്പെട്ട നമുക്ക് പാപത്തിന്റെ ഫലമായ ആത്മീയ മരണത്തില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍, ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തു കാല്‍വരി കുരിശില്‍ ജീവനര്‍പ്പിക്കുകയും,മൂന്നാം ദിവസം ദൈവം അവനെ ഉയര്‍പ്പിക്കുകയും  ചെയ്തതു വഴി( Acts 17:31)  നിത്യജീവനിലേക്കുള്ള വാതായനം തുറക്കപ്പെട്ടിരിക്കുന്നു.


  •  .ദൈവം മനുഷ്യന് നല്‍കിയ നിത്യജീവന്‍ പാപം മൂലം നഷ്ടപ്പെട്ടതിനാല്‍ ...
  • പാപത്തോടുകൂടി നാം പിറക്കുന്നതിനാല്‍ ...
  • യേശുവില്‍കൂടി നിത്യജീവന്റെ വേണ്ടെടുപ്പ് ഉറപ്പാക്കിയതിനാല്‍ ...

നാം പ്രാര്‍ത്ഥിക്കേണ്ടത് നിത്യജീവന് വേണ്ടിയാണ്.  വീണ്ടും ജനനത്താല്‍  ഈ ലോകത്ത് വച്ച് തന്നെ അനുഭവിക്കുവാന്‍ ആരംഭിക്കുന്ന നിത്യജീവന് വേണ്ടിയായിരിക്കണം.  


നിത്യജീവന്റെ ആദ്യഭാഗമായ വീണ്ടുംജനനത്താല്‍(John 3:3), അത്മരക്ഷയെ പ്രാപിക്കുന്ന നമുക്ക് ദൈവപുത്രനിലുള്ള വിശ്വാസം വഴി ആത്മീയഅന്ധത മാറിപോവുകയും (John 9:3-5) അങ്ങനെ ദൈവവചനത്തിലൂടെ, നഷ്ടപ്പെട്ടുപോയ ദൈവത്തിന്റെ ഛായയും സാദൃശ്യവും കൈവരുകയും ചെയുന്നു (Ephesians 4:24,Colossians 3:10).     
   
പിന്നീടുള്ള ഈ ലോകജീവിതത്തില്‍ ,പരീക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയും വചനത്തിന്റെ ശക്തിയാല്‍ സഹിച്ച്, ആത്മാവിന്റെ വീണ്ടെടുപ്പ് പ്രാപിച്ച നാം, ശരീരങ്ങളുടെ  വീണ്ടെടുപ്പാകുന്ന പൂര്‍ണ്ണപുത്രാലബ്ദി  പ്രതീക്ഷിച്ചുകൊണ്ട് (Romans 8:23, 1John 3:2) ലഭിച്ച വിളിക്ക് അനുസൃതമായി ജീവിക്കണം. അതിനാല്‍ രക്ഷയുടെ അനുഭവത്തില്‍ കൂടി  കടന്നുപോയ ഒരു വ്യക്തി, അനുദിന ജീവിതത്തിലെ സഹനങ്ങളെ നേരിടുവാന്‍ സഹായകനായ പരിശുദ്ധാത്മ ശക്തിക്ക് വേണ്ടി (John 14:16)  ആഗ്രഹിക്കണം.

ഉണരുക....നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക . അതുകൊണ്ട് നാം  കേട്ടതും സ്വീകരിച്ചതും എന്തെന്ന് അനുസ്മരിച്ച്  അത് കാത്തുസൂഷിക്കുകയും അനുതപിക്കുകയും ചെയുക (Revelation 2:3).

പുനരുത്ഥാനവും ജീവനുമായ യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല(John 11:26) കാരണം അവനില്‍ നിത്യജീവനുണ്ട് (John 6:47) എന്ന രക്ഷാവചനത്തെ നമുക്ക് മുറുകെ പിടിക്കാം.

കൃപയും സത്യവും നിറഞ്ഞ പുത്രന്‍ വഴി, അനശ്വരമായ ബീജത്തില്‍ നിന്ന്......സജീവവും സനതനവുമായ ദൈവവചനത്തില്‍ നിന്ന്....നമുക്ക് വീണ്ടും ജനിക്കാം(Peter 1:23-25).അങ്ങനെ നിത്യജീവന്‍ പ്രാപിക്കാന്‍ നമുക്ക് ഒരുങ്ങാം.....


ദൈവത്തിന് നന്ദി.....

8 comments:

  1. നല്ല ദൈവീക ചിന്തകള്‍ക്ക് നന്ദി.

    ReplyDelete
  2. ഒരു ദൈവ പൈതലിന്റെ ജീവിതത്തില്‍ വചനപടനവും പ്രാര്‍ഥനയും അത്യന്താപേക്ഷിതമാണ് . പ്രാര്‍ഥനയില്ലാത്ത വചന പഠനം ദൈവസ്നേഹമില്ലാത്ത അറിവിന്റെ ചീര്‍പ്പ് ആണ്.വചനപടനമില്ലാത്ത പ്രാര്‍ത്ഥന ദൈവത്തിന്റെ മനസ്സും ദൈവ ഹിതവും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കയില്ല .ഇത് മാത്രമല്ല അത് നമ്മെ രഹസ്യ സ്വഭാവമുള്ള മനുഷ്യരും,മത ഭ്രാന്തിലെക്കും ,ദുരുപദേശത്തിന്റെ കാറ്റില്‍ അലയുന്നവരും ആക്കിതീര്‍ക്കും.സന്തുലിതമായ ആത്മീയ ജീവിതത്തില്‍ രണ്ടിനും തുല്യ പ്രാധാന്യമാണ് .ദൈവ വചനം പ്രാര്‍ത്ഥന നിരന്തരം ചെയ്യേണ്ടതാണ് എന്ന് പറയുന്നു .പ്രാര്‍ത്ഥന ഒരു പകല്‍ സ്വപ്നമോ ,അഭൗമികമോ അപ്രായോഗികമോ,സ്വര്‍ഗത്തില്‍ ഒഴുകി നടക്കുന്ന അനുഭവമോ അല്ല എന്ന് വചനം വ്യക്തമാക്കുന്നു.1 തിമോത്തി 2:1 ഓര്പ്പിക്കുന്നത് പ്രാര്‍ത്ഥന ബുദ്ധിയോടും വിവേകത്തോടും കൂടിയ ദൈവവുമായുള്ള ആശയവിനിമയവും കൂട്ടായ്മയും ആണ്.അതില്‍ ''യാചനയും ,പ്രാര്‍ഥനയും,പക്ഷവാദവും,സ്തോത്രവും '' ഉള്‍പ്പെടുന്നു .അതിനാല്‍ തന്നെ ഏകാഗ്രതയോടെ കണ്ണുകളടച്ച്‌ സര്‍വ്വേശ്വരനോട്‌ നമ്മുക്ക് പ്രാര്‍ഥനയില്‍ ജാഗരിക്കാം..

    ReplyDelete
  3. dear jomin,
    what is stated are true to my little knowledge. May GOD bless you to lighten the world with your wisdom as far as possible. yet, I humbly request you to be a witness of GOD in all sort of your life and your appearence. please read (leviticus 19/27).
    thanks
    a follower of JESUS
    from cork

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി....'മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയ ഭാവത്തിലും'(1Samuel 16:7 ). ദൈവ വചനം എത്രയോ സത്യം......

      Delete
  4. 1 corinthians 2/15 "But he that is spiritual judges all things,yet he himself is judged of no man".
    God bless you

    ReplyDelete
    Replies
    1. The person without the Spirit does not accept the things that come from the Spirit of God but considers them foolishness, and cannot understand them because they are discerned only through the Spirit.(1 Corinthians 2:14)

      Delete