Saturday, 9 February 2013

വീണ്ടും ജനനവും ക്രിസ്തീയജീവിതവും

'ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം' (Mathew  7:14). നമ്മില്‍നിറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തിയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ നിത്യജീവന്റെ വഴിയെ ആയിരിക്കാം.....

നിത്യജീവനെ  ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഈ ലോകജീവിതത്തില്‍ ,ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുക ??? വചനം പറയുന്നു ' വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).ദൈവവുമായി ബന്ധത്തിന് , പ്രാര്‍ഥിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യതയാണ് വീണ്ടും ജനനം. നിത്യജീവന്റെ ആദ്യഭാഗം.

പാരമ്പര്യവിശ്വാസത്തില്‍ നിലയുറച്ച് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്ന പുതിയ നിയമ വിശ്വാസി, ഒരു നിമിഷം.....താങ്കള്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ???
ചെറുപ്പം മുതല്‍ , ദൈവവും ദൈവവചനങ്ങളും നിങ്ങള്‍ക്ക് അന്യമായിരുന്നില്ല. എന്നാല്‍ ദൈവം നിങ്ങളെ തിരഞ്ഞെടുത്തോ ?(John 15:16).
അനുഷ്ഠടാനങ്ങളിലും ആചാരങ്ങളിലും സംതൃപ്തിയടയുന്ന ക്രിസ്ത്യാനി, നിങ്ങള്‍ യേശുവിന്റെ നാമത്തില്‍ എത്ര വീര്യ പ്രവര്‍ത്തികളും ചെയ്താലും, വീണ്ടും ജനിക്കാത്ത നിങ്ങളോട് ദൈവം ഇങ്ങനെ പറയുന്നു  'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞട്ടില്ല'(Mathew 7:22-23).ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയാല്‍  നിങ്ങള്‍ ദൈവത്തെ തിരഞ്ഞെടുത്തു.എന്നാല്‍ ആ തിരഞ്ഞെടുപ്പ് ശരിയായ ദൈവവചന അറിവിന്റെ അടിസ്ഥാനത്തില്‍ അല്ല  എന്നേയുള്ളു. ദൈവത്തിന്റെ  നീതിയെകുറീച്ചുള്ള അഞാതയാണ് ഇതിന് കാരണം (Romans 10:2-3)
വീണ്ടും ജനനത്തെക്കുറിച്ച് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ നമുക്ക് ചുറ്റുമുണ്ട്. ആചാരഅനുഷ്ഠടാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചി രിക്കുന്ന സഭാസമൂഹങ്ങള്‍ വളരെ നിസാരമായി ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.ദൈവവചനം ആഴത്തില്‍ ചിന്തിക്കാതിരിക്കാന്‍ സഭയുടെ വിശ്വാസപ്രമാണങ്ങള്‍  കൊണ്ട്  വീണ്ടുംജനനം എന്ന നിത്യരക്ഷയുടെ അടിസ്ഥാന ചിന്തയെ മൂടിവെക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ വെളിച്ചം വിതരേണ്ടവര്‍ തന്നെ സത്യത്തില്‍ നിന്നും മുഖം മറക്കാന്‍ ശ്രമിക്കുന്നു. 

ജീവിതത്തിലെ ഓരോ ഘട്ടത്തില്ലും ഉണ്ടാകുന്ന തിരിച്ചറിവുകള്‍ നമ്മില്‍ പല മാറ്റങ്ങളും വരുത്താറുണ്ട്.ശിശുസഹജമായ ചിന്തകളും കാഴ്ചപ്പാടുകളും യവ്വനത്തില്‍ എത്തുമ്പോള്‍ നമ്മില്‍നിന്ന് മാറ്റപ്പെടുന്നു.തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ , അതുവരെയുള്ള സ്വതന്ത്രമായ ഈ ലോക ജീവിതത്തില്‍ നിന്നും  ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാതാന്യം നല്‍കികൊണ്ട് ഒതുങ്ങിയ ജീവിതശൈലി കൈവരുന്നു.തെറ്റായ പഴയ കൂട്ടുകെട്ടുകളെ ഉപേഷിച്ച് ശ്വാശതമായ പുതിയ ജീവിതം. ഒരു പുതിയ വ്യക്തിയായി മറ്റപ്പെടുന്ന അവസ്ഥ.... ഭവുതീകമായി  ഇതിനെ വീണ്ടും ജനനം എന്ന് തന്നെ പറയാം...പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ ജീവിതം...ഇതേ മാറ്റം ആത്മീയതലത്തിലും ആവശ്യമാണ്.അതാണ് വചനം ആവശ്യപ്പെടുന്ന വീണ്ടും ജനനം. 

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നിലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല'(John 3:3).

അത്മാവിനാല്‍ വീണ്ടും ജനനം എന്നതിന് പരിശുദ്ധത്മാവിനാല്‍  എന്നതിന്  സംശയമില്ല.കുരിശു മരണത്തിനു മുന്‍പ് യേശു, പരിശുദ്ധത്മാവിനെ സഹായകനായി  വാഗ്ദാനം ചെയ്യുന്നുണ്ട് (John 14:26). എന്നാല്‍ ജലത്താല്‍ വീണ്ടുംജനിക്കണം എന്നതിനെ ജലത്താലുള്ള സ്നാനമായി (Water Baptism) ചില സഭാസമൂഹങ്ങള്‍  വിശ്വസിക്കുന്നു.എന്നാല്‍ ദൈവ വചനത്തിന്റെ ഉള്‍ക്കാഴ്ച്ചയില്‍ സ്നാനവും വീണ്ടുംജനനവും ഒന്നല്ല . അവ രണ്ടും രണ്ടാണ്.

വീണ്ടും ജനനത്തല്‍ ഒരുവന്‍ പാപത്തില്‍ നിന്നും മോചനം പ്രാപിക്കുന്നു.എന്നാല്‍ സ്നാനം എന്നത് ശാരീരങ്ങളുടെ വീണ്ടെടുപ്പാണ് (Romans 6:5).  യേശുക്രിസ്തുവിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ  പ്രകടമായ അടയാളമാണ്.(Mathew 28:19,Mark 1:8).യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ( ശിശു സ്നാനമോ?? മുതിര്‍ന്ന സ്നാനമോ??) സ്നാനം സ്വീകരിക്കുന്നതു വഴി എല്ലാം സാധ്യമാകുമെങ്കില്‍ ജീവിതം എത്രയോ സുഖകരം..... നിത്യജീവനില്ലേക്കുള്ള വഴി വീതികുറഞ്ഞതാണ് എന്ന വചനം പൂര്‍ണ്ണമല്ലാതാകും. പ്രവര്‍ത്തിയാലുള്ള ഇത്തരത്തിലുള്ള നീതികരണം പഴയനിയമ വിശ്വാസമാണ്. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍  മാത്രമേ പുതിയനിയമ വിശ്വാസി നീതികരിക്കപ്പെടുന്നത്.(Romans 4:5).സ്നാനം തെറ്റാണെന്നോ, ആവശ്യമില്ലെന്നോ ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല.യേശു ക്രിസ്തു കല്പിച്ചരുളിയ സ്നാനം വഴി, ഈ ലോകം ഒരുവനെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നു.ഒരു ക്രിസ്ത്യാനിയുടെ ജഡികശരീരത്തിനു മുകളിലുള്ള ഈ ലോകത്തിന്റെ അവകാശം അംഗീകരിക്കപ്പെടുന്നു(John 19:40).എന്നാല്‍ വീണ്ടും ജനനം വഴി ഒരുവന്‍ ആത്മാവില്‍ പുതിയ സൃഷ്ട്ടിയായി മാറ്റപ്പെടുന്നു.

താങ്കള്‍ ദൈവത്തിന്റെ രക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ , താങ്കളെ തന്നെ കഴുകേണ്ടത്, താങ്കള്‍ കഴുകപ്പെടെണ്ടത്,  ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന സ്പടികം പോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദിയിലാണ്(Revelation 22:1).സജീവവും സന്നാതനവുമായ ദൈവവചനത്തില്‍ നിന്ന്(1 Peter 1:23). മാംസമായി നമ്മുടെയിടയില്‍ വസിച്ച ദൈവവചനത്തില്‍ നിന്ന്(John 1:14).

ദൈവവചനമാകുന്ന ജലം നമ്മുടെ അറിവിനെയും, വിശ്വാസത്തെയും, ആഗ്രഹത്തെയും കഴുകണം.തെറ്റായ വിശ്വാസസംഹിതയെ  ഉപേഷിച്ച് ജീവജലത്തിന്റെ ഉറവയായ ദൈവ വചനത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയണം.അങ്ങനെ ആത്മാവില്‍ പുതിയ സൃഷ്ട്ടിയാകാന്‍ നമുക്ക് കഴിയണം             
ജലം    ---->  വചനം. 
ആത്മാവ്   ----> പരിശുദ്ധത്മാവ്.

ഒരുവനെ വീണ്ടും ജനിപ്പിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയുകയില്ല.വ്യക്തമായി പറഞ്ഞാല്‍ , വിശ്വാസി എന്ന് ലോകം പറയുന്ന ഒരു വ്യക്തിയുടെ കൈവയ്പ്പു പ്രാര്‍ത്ഥനയിലൂടെയോ , മറ്റ് ഏതെങ്കിലും ശ്രുശ്രൂഷവഴിയോ ഒരുവനെ വീണ്ടുംജനിപ്പിക്കാന്‍ കഴിയുകയില്ല.കാരണം വീണ്ടുംജനനം എന്നത് ഒരു പ്രവര്‍ത്തിയല്ല മറിച്ച് അനുഭവമാണ്‌.. . കാറ്റു എവിടെനിന്ന് വരുന്നു എന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.ഇതു പോലെയാണ് ആത്മാവില്‍ വീണ്ടും ജനിക്കുനവന്‍ (John 3:8). വിശ്വാസത്തിന്റെ ബഹ്യപ്രവര്‍ത്തികള്‍ പ്രകടമാക്കാന്‍ ഒരു വ്യക്തിക്ക് കഴിഞ്ഞേക്കാം.എന്നാല്‍ ആത്മാവിനെ ജനിപ്പിക്കാന്‍ ഒരു വ്യക്തി തന്നെ വിചാരിക്കണം.തന്നില്‍ ജീവിക്കുന്ന ദൈവത്തെ അതിന് നാം അനുവദിക്കണം.


  • ഏതെങ്കിലും സഭയില്‍ ചേര്‍ന്നത്‌ കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • സ്നാനം സ്വീകരിച്ചതു  കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • കൂട്ടായ്മയില്‍ പോയതുകൊണ്ട്  മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പാരമ്പര്യനിയമത്തില്‍ വിശ്വസിച്ചാല്‍ വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദാനധര്‍മങ്ങളും എളിമ പ്രവര്‍ത്തികളും ചെയ്തതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ആത്മീയശ്രശ്രൂഷകള്‍ നടത്തിയതിന്റെ പേരില്‍ മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ദൈവവചനഗ്രന്ഥം കൈയില്‍ കൊണ്ടുനടക്കുന്നതുക്കൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വീണ്ടുംജനനം സാധ്യമാകുകയില്ല.
  • പ്രത്യേകമായ വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം വീണ്ടുംജനനം  സാധ്യമാകുകയില്ല.

യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുവന്‍ യേശുവിനെ ദുഷിച്ച് പറഞ്ഞപ്പോള്‍ ,അപരന്‍ യേശു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു.'യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ' എന്ന അവന്റെ യാചന രക്ഷയായി മാറി.'നീ ഇന്ന് എന്നോടൊപ്പം പറുദീസായില്‍ ആയിരിക്കും' (Luke 23:39-41)എന്ന രക്ഷ വാഗ്ദാനം നമുക്കും അനുഭവിക്കാന്‍ കഴിയണം. 

ദൈവവചനത്തിന്റെ മര്‍മ്മം ഗ്രഹിച്ചു യേശു എന്റെ രക്ഷകനാണ്‌ എന്ന് സത്യം ഹൃദയത്തില്‍ നിറയപ്പെടുമ്പോള്‍ മാത്രമാണ് ഒരുവന്‍ വീണ്ടും ജനിക്കുന്നത്.

വീണ്ടുംജനന അനുഭവങ്ങള്‍  :
  • പുതിയ വിശ്വാസം: യേശു രക്ഷകന്‍ ആണെന്നും ,  ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി യേശുക്രിസ്തു മാത്രമേയുള്ളൂ(1Thimothy 2:4, 1John 2:1) എന്ന സത്യത്തിന്റെ തിരിച്ചറിവ്.
  • മാനസാന്തരം: വചനത്തിന്റെ വെളിച്ചത്താല്‍ അനുദിന ജീവിതത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞു അതില്‍നിന്നും പിന്തിരിയനുള്ള ഉള്‍കാഴ്ച.പുത്രനില്‍ക്കൂടി തന്നെ സമീപിക്കുന്നവര്‍ക്ക് ജീവന്‍ ഉണ്ടാകും എന്ന വചനത്താല്‍  പാപങ്ങളെ ഏറ്റുപറഞ്ഞാല്‍ (1John 1:8) പാപമോചനം ലഭിക്കും എന്ന ബോധ്യം.
  • പാപമോചനം: ആരും അറിയാത്ത , ഇരുട്ടില്‍ ചെയ്ത പാപം പോലും അവന്റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ പൂര്‍ണ്ണപാപമോചനം നല്കും എന്ന ഉറപ്പ്.
  • ആത്മീയ വിശുദ്ധീകരണം: ഇനിയും പാപം ചെയ്യാതിരിക്കാന്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന ധൈര്യം (2Cori .5:7).നിയമത്തിന്‍ കീഴിലല്ല കൃപക്ക് കീഴിലാണ് എന്ന തിരിച്ചറിവ്(Romans 5:14).
  • നീതികരണം:യേശു ക്രിസ്തുവില്‍കൂടി ഒരു പുതിയ സൃഷ്ട്ടിയായി (2Cori .5:17,Hebrew 10:17)എന്ന പരിപൂര്‍ണ്ണ പാപമോചനത്തിന്റെ അനുഭവം.
ചിന്തിക്കുക....എന്താണ് താങ്കളുടെ അവസ്ഥ....വീണ്ടുംജനനം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? നമുക്ക് ആത്മീയ പാരിച്ഛെദനാം നടത്താം (Romans 2:29) വ്യര്‍ത്ഥമായ  ഈ ലോക  ജീവിതരീതിയില്‍ നിന്നും നമ്മെ വീണ്ടെടുത്ത കുഞ്ഞാടിന്റെ രക്തം ആത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കട്ടെ...

ദൈവത്തിന് നന്ദി....


6 comments:

  1. ജീവിതം പ്രമാണങ്ങളില്‍ അധിഷ്ഠിതമാണ്‌. എല്ലാവര്ക്കും അവരവര്ക്ക്മ സ്വീകാര്യമായ വ്യത്യസ്തമായ ഓരോരോ നിലപാടുകള്‍ അല്ലെങ്കില്‍ രീതികള്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കും. ഒരു വ്യക്തി ജനിച്ചു ജീവിക്കാന്‍ പഠിക്കുമ്പോള്‍ തന്നെ ഇത്തരം അലിഖിതമായ ചില പ്രമാണങ്ങളും സ്വായത്തമാക്കുന്നു. അതാണ്‌ അയാളുടെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമായി വര്ത്തി ക്കുന്നത്.
    വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സ്വഭാവരീതികള്‍ പരിചയിച്ചു വളര്ന്നു വരുന്നവരില്‍ വ്യത്യസ്തമായിരിക്കും ജീവിത മൂല്യങ്ങള്‍ . പക്ഷേ എല്ലാ മനുഷ്യരിലും പൊതുവായി കാണപ്പെടുന്ന ഒരു പൊതു പ്രമാണമാണ് പാപസ്വഭാവം. പാപത്താല്‍ നയിക്കപ്പെടുന്നതാണ് മനുഷ്യന്റെ ചിന്തയും പ്രചോദനങ്ങളും പ്രവര്ത്തിടകളും എല്ലാം. ഈ അടിസ്ഥാന സ്വഭാവത്തില്‍ എല്ലാവരും ഒരുപോലെയാണ്.
    ഇനി, ഒരു ക്രിസ്ത്യാനിയെ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാക്കുന്നത് അവനില്‍ കാണപ്പെടുന്ന പുതിയ സ്വഭാവമാണ്. ഈ സ്വഭാവം ദൈവദത്തമാണ്‌. ഒരു വ്യക്തി യേശു ക്രിസ്തുവിനെ കൈക്കൊള്ളുമ്പോള്‍ ഒരു പുതിയ സൃഷ്ടിയായി മാറ്റപ്പെടുകയാണ്. ആന്തരികമായി ഒരു നവീകരണമല്ല, മറിച്ച് പുതിയൊരു ജീവിതം തന്നെയാണ് ദൈവം നല്കുാന്നത്. ഇതാണ് വീണ്ടും ജനനം. ഇങ്ങനെ വീണ്ടും ജനിക്കപ്പെടുന്ന വ്യക്തികള്ക്ക് ദൈവം തന്റെ ആത്മാവിനെത്തന്നെ പകര്ന്നു നല്കുുന്നു. ഈ ആത്മാവിന്റെ പ്രമാണമാണ്‌ പിന്നെ ആ വ്യക്തിയെ നയിക്കുന്നത്.
    ഇങ്ങനെ നോക്കിയാല്‍ ഭൂമിയില്‍ മനുഷ്യര്ക്ക് ‌ രണ്ടേ രണ്ടു പ്രമാണമേ ഉള്ളൂ. ആദാമിന്റെ സന്തതികളായി ജനിച്ച എല്ലാവര്ക്കും സ്വയമേ ലഭിക്കുന്ന പാപത്തിന്റെ പ്രമാണവും, ദൈവമക്കളായി വീണ്ടും ജനിക്കപ്പെട്ടവര്ക്കു ള്ള ദൈവാത്മാവിന്റെ പ്രമാണവും. ആദ്യത്തേത് നരകത്തില്‍ എത്തിക്കുന്നതാണ് എങ്കില്‍ രണ്ടാമത്തേത് സ്വര്ഗ ത്തില്‍ എത്തിക്കുന്നതാണ്. ഇതില്‍ എതെങ്കിലുമൊന്നു ഇപ്പോള്‍ താങ്കള്ക്കും സ്വന്തമാണ്........

    ReplyDelete
    Replies
    1. മനസില്ലുള്ള ആലോചന അഗാധമായ ജലം പോലെയാണ് .ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കം.(Proverbs 20:5)

      Delete
  2. യഹൂദനായ ഒരു പ്രമാണി ഒരിക്കല്‍ യേശു ക്രിസ്തുവുമായി സംസാരിക്കുന്നതിനിടയില്‍ ആത്മീയ കാര്യങ്ങളിലും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും ഉള്ള തന്റെ താല്പര്യം പങ്കു വച്ചു. അപ്പോള്‍ കര്ത്താുവ് കണിശമായി ഒരു കാര്യം പറഞ്ഞു. സ്വര്ഗ്ത്തില്‍ പോകണമെങ്കില്‍ "വീണ്ടും ജനിക്കണം" എന്ന്..! 'വീണ്ടും ജനിക്കുക'! കേട്ട മാത്രയില്‍ അവന്‍ ആശ്ചര്യപ്പെട്ടു? അതെങ്ങനെ? രണ്ടാമതൊന്നുകൂടെ ജനിക്കാമോ??

    അവന്റെ ആത്മീയ അവസ്ഥയ്ക്ക് വരേണ്ട അനിവാര്യമായ മാറ്റത്തെക്കുറിച്ചായിരുന്നു കര്ത്താിവു പറഞ്ഞത്. കര്ത്താരവു തന്നെ അദ്ദേഹത്തിനു അത് മനസിലാക്കിക്കൊടുത്തു. (യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തില്‍ ഈ സംഭവം വായിക്കാം.)
    "ദൈവ വചനം ഓര്പ്പി ക്കുന്നു: ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്ന്നി രിക്കുന്നു."(2 കൊരിന്ത്യര്‍ 5:17). പ്രിയ സ്നേഹിതാ, ഇവിടെ അല്പം ശ്രദ്ധിക്കണേ.. നിങ്ങള്‍ ആരുമാകട്ടെ, ഒരു നിമിഷം നിങ്ങളുടെ ആത്മീയ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിക്കാമോ? കര്ത്താ്വു നല്കി യ ഒരു പുതിയ ഹൃദയത്തിനും ജീവിതത്തിനും ഉടമയാണോ നിങ്ങള്‍ ഇന്ന്?? പാപത്തില്‍ മരിച്ചു നീതിക്ക് ജീവിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍?? പാപത്തോട് 'നോ' പറയുന്ന ആത്മീയ ജീവന്‍ ഇന്ന് നിങ്ങളിലുണ്ടോ???

    "നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നേ ശോധനചെയ്വിനന്‍" (2 കൊരിന്ത്യര്‍ 13:5). തെറ്റായ ധാരണകള്‍ ആയിരിക്കരുത് നമ്മെ നയിക്കുന്നത്. അതുകൊണ്ട് ഇതൊന്നു പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം

    ഇത് വായിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ കൂടുതല്‍ ചിന്തിക്കുവാനും, ദൈവ രാജ്യത്തിന്‌ അവകാശികള്‍ ആകുവാനും, എന്റെി പ്രിയ സഹോദരന്‍ ജോമിന്‍ യേശുകര്ത്താംവിനോടുള്ള സ്നേഹത്തില്‍ ചെയ്യുന്ന ഈ ഉദ്യമം കൊണ്ട് ഇടയാകട്ടെ എന്ന് പ്രാര്ത്ഥിഹക്കുന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. ചിന്തകള്‍ക്ക് ശക്തിയായ അഭിപ്രായം നല്‍കുന്ന നൈനച്ചന് നന്ദിയും ദൈവാനുഗ്രഹവും....

      Delete
  3. The blog is very good.
    all glory to Jesus Christ

    john 7/18"he that speaks of himself seeks his glory: but he that seeks his glory that sent him, the same is true and no unrighteousness is in him.
    from
    cork
    wish to be hidden in the cross

    ReplyDelete
    Replies
    1. കര്‍ത്താവിന്റെ വാഗ്ദാനങ്ങള്‍ നിര്‍മലമാണ്.ഉലയില്‍ എഴാവൃത്തി ശുദ്ധി ചെയ്തെടുത്ത വെള്ളിയാണ് ( Psalms 12:6)...ചിന്തകളോട് ചേര്‍ന്ന് പങ്കുവെച്ചതിനു ദൈവനാമത്തില്‍ നന്ദി....

      Delete