Monday, 5 May 2014

ദൈവവചനവും വിഗ്രഹങ്ങളും

തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.സദ്‌വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു(Proverbs 15:30). ജീവനേകുന്ന രക്ഷാവചനത്തിന്റെ പൊരുളറിയാൻ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
വിഗ്രഹം എന്നപദത്തെ വിശുദ്ധഗ്രന്ഥത്തിൽ വിവിധതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ''വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി'' (Colossians 3:5)എന്ന വചനം സമ്പത്തിനോടുള്ള അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.അമിതമായി ആഗ്രഹം വച്ച് പുലർത്തുന്നഎന്തും;പണമോ,വസ്തുക്കളോ,വ്യക്തികളോ,കഴിവുകളോ എന്തുമാകട്ടെ ഇവയെല്ലാം വിഗ്രഹാരാധന എന്ന ഗണത്തിൽപ്പെടും. കാരണം;ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. 


പാരബര്യവിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപമെന്ന വിഗ്രഹത്തിനും, വിഗ്രഹാരധനക്കും വലിയ ഒരു സ്ഥാനം നല്കപ്പെട്ടിരിക്കുന്നു.  
മണ്ണിലോ, മരത്തിലോ, മറ്റ് ലോഹങ്ങളിലോ നിർമ്മിക്കുന്ന രൂപത്തിന്( വിഗ്രഹത്തിന്) ദൈവത്തിന്റെ മഹത്വം നല്കി, ദൈവമെന്ന പേരുചൊല്ലി പ്രാർഥിക്കുന്നത് ദൈവവചനാടിസ്ഥാനത്തിൽ ശരിയാണോ? എന്നു് നമുക്ക് വചനത്തിൽ പരിശോധിക്കാം.
   
1:''പേരു പറയാൻ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകൾക്കും
ആരംഭവും,കാരണവും,അവസാനവും''(Wisdom 14:27)
:- അവിശ്വസ്തതയുടെ ആരംഭമായ ഈ വിഗ്രഹാരധനക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കുക.


2:''ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക് തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു''(Wisdom 14:22) :- ക്രിസ്തുവിന്റെ രൂപം എന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിനു മുൻപിൽ കൈവിരിച്ച് പ്രാർത്ഥിച്ച് കിട്ടുന്ന അവസ്ഥയെ സമാധാനമെന്ന് വിളിക്കുന്ന സുഹൃത്തേ; അതല്ല യഥാർത്ഥ ദൈവീക സമാധാനം എന്ന്  സത്യം തിരിച്ചറിയുക.


3:''വിഗ്രഹങ്ങൾക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു അവർ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകൾ പുലര്ത്തി,വിശുദ്ധിയോടുള്ള അവന്ജമൂലം കള്ളസത്യം ചെയ്തു.ഈ രണ്ടു കാര്യങ്ങൾക്കും അവർ ഉചിതമായ ശിക്ഷ അനുഭവിക്കും''(Wisdom 14:30) :-പള്ളികളിലും, വിഗ്രഹത്തിനുമുന്പിലും സ്വയം സമര്പ്പിച്ചു അനുഗ്രഹം യാചിക്കുന്ന സുഹൃത്തേ; നിങ്ങള്ക്ക് ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വചനം ഓർമിപ്പിക്കുന്നു.


4: ''സ്വർണം,വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളുടെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനിയമാണ്''(Wisdom 13:10) :-താങ്കളുടെ അവസ്ഥ ശോചനീയമാണോ ?. സ്വയം ചിന്തിക്കുക.


5: ''തടിയുടെ ഒരു ഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു.തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു;കൊള്ളാം നല്ല ചൂട്;ജ്വാലകൾ കാണേണ്ടതു തന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ തന്നെ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു.എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അതിനോട് പ്രാർത്ഥിക്കുന്നു''(Isaiah 44:16-17) :-മനോഹരമായ ഒരു ശിൽപിയുടെ ശിൽപത്തിന്റെ മനോഹാര്യതയിൽ ഭ്രമിച്ച് മനുഷ്യൻ അവയെ ദൈവമായി സ്വീകരിച്ചെങ്കിൽ അവയെക്കാൾ ശ്രേഷ്ഠനാണ് കർത്താവ് (Wisdom 13:3)എന്ന ദൈവ വചനം  നാം ഓർക്കണം.

6: ''വിഗ്രഹത്തെ ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അത് വീണുപോകാതെ ശ്രദ്ധിക്കുന്നു'' (Wisdom 13:15-16) :- താങ്കൾ തന്നെ ആണിയടിച്ച് വീണുപോകാതെ ഉചിതമായ സ്ഥാനത്ത് ഉറപ്പിച്ച അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ലല്ലോ?. 
    
7: ''കാലുകളില്ലാത്തതിനാൽ അവ (വിഗ്രഹം) മനുഷ്യന്റെ തോളുകളിൽ വഹിക്കപ്പെടുന്നു.അങ്ങനെ മനുഷ്യ വർഗത്തിന് അവയുടെ നിസാരത വ്യക്തമാകുന്നു.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകുന്നു.എന്തെന്നാൽ അവരാണ് അവയെ ഉറപ്പിച്ചു നിറുത്തുന്നത്.അല്ലെങ്കിൽ അവ വീണുപോകും.നിലത്ത് നാട്ടിനിറുത്തിയാൽ അവയ്ക്കു തന്നെത്താൻ ചലിക്കാൻ കഴിവില്ല.മറിച്ചിട്ടാൽ അവയ്ക്കു നേരെ നിൽക്കാനാവില്ല.
മരിച്ചവരുടെ മുൻപിൽ എന്നപോലെയാണ് അവയുടെ മുൻപിൽ കാഴ്ചകൾ അർപ്പിക്കുന്നത്'' (Baruch 6:26-2 7) :-വിഗ്രഹവും തോളിലേറ്റി പ്രദക്ഷിണം വെക്കുമ്പോൾ തങ്ങളുടെ വിശ്വാസമല്ല മറിച്ചു നിസാരതയെയാണ്‌ ദൈവസന്നിധിയിൽ  വെളിപ്പെടുത്തുന്നത് എന്ന് ഓർക്കണം.

8: ''അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം?. സ്വർണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകൾ ഭക്ഷണം വിള മ്പുന്നു''(Baruch 6:30) :- വിഗ്രഹർപ്പിത (നേർച്ച)ഭക്ഷണത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത് 

9: ''മരിച്ചവനുവേണ്ടിയുള്ള അടിയിന്തിരത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ അവയുടെ മുൻപിൽ അവർ അലറുകയും മുറവിളി കൂട്ടുകയും
ചെയുന്നു''(Baruch 6:32) :- വിഗ്രഹത്തിനു മുൻപിൽ മുട്ടുകുത്തി കൈവിരിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ ലജ്ജാകരമായ അവസ്ഥ ഒര്ക്കുമല്ലോ


10: സമ്പത്തോ പണമോ നൽകാൻ അവയ്ക്കു കഴിവില്ല.ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ട്ടിക്കാതിരുന്നാൽ അത് ഈടാക്കാൻ അവയ്ക്ക് സാധിക്കുകയില്ല.മരണത്തിൽ നിന്ന് മോചിപ്പിക്കാനോ  ബലവാനിൽ നിന്ന് ദുർബലനെ രക്ഷിക്കാനോ അവയ്ക്ക് കഴിവില്ല.അന്ധനു കാഴ്ച നൽകാനോ ആകുലതയിൽ നിന്ന് ഒരുവനെ വിമുക്തമാക്കാനോ അവയ്ക്ക് കഴിവില്ല''(Baruch 6:35-37)
 :- ഇനിയും രക്ഷക്കുവേണ്ടി ആ വിഗ്രഹങ്ങളുടെ മുൻപിൽ കുമ്പിട്ട്‌ ദൈവപ്രമാണം ലംഘിക്കണോ?.

11:''ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തവനോടു,യാത്രാ മംഗളത്തിന്  അചരവസ്തുവിനോടും അവൻ പ്രാർത്ഥിക്കുന്നു''(Wisdom 13:18) :- അനുധിന ജീവിതത്തിൽ ഈ വിഗ്രഹം നിങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ചിന്തിച്ച് നോക്കുക.


12 : ''എങ്കിലും; സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല. ധനസമ്പാദനത്തിനും ജോലിക്കും പ്രവർത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്,ശക്തിഹീനമായ കരത്തോട് പ്രാർത്ഥിക്കുന്നു''(Wisdom 13:17,19) :- താങ്കളുടെ വിശ്വാസജീവിതരീതിയോട് ഈ വചനം ചേർത്ത്ചിന്തിച്ച് നോക്കുക.

13: ''തടികൊണ്ട് നിർമിക്കുകയും സ്വർണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാർ പർവതങ്ങളിലെ കല്ലുകൾക്ക്  സമാനമാണ്.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകും'' (Baruch6:39) :- ലജ്ജാകരമായ ഈ പ്രവർത്തി ഇനിയും നമുക്ക് വേണോ?.


14 : ''ഭൂമിയിലെ കീടങ്ങൾ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോൾ അവയുടെ ഹൃദയം ഉരുകിയതാണ് എന്ന്
മനുഷ്യർ പറയുന്നു''(Baruch 6:21) :- ഈ അവസ്ഥകൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അവ ദൈവത്തിൽ നിന്നല്ല എന്ന സത്യം തിരിച്ചറിയുക.


15 : ''തങ്ങൾക്ക് ആവശ്യമുള്ളത്തിലും കൂടുതൽ വിളക്കുകൾ അവർ ദേവന്മാർക്കു വേണ്ടി കത്തിക്കുന്നു''(Baruch 6:19):- വിഗ്രഹത്തിനു മുൻപിൽ കൂടുകണക്കിന് മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ വചനം ഓർക്കണേ.

16 : ''രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാ വശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങൾ കള്ളന്മാർ അപഹരിക്കാതിരിക്കാൻ പുരോഹിതന്മാർ വാതിലുകളും താഴുകളും ഓടാബലകൾകൊണ്ടും ക്ഷേത്രം സുരക്ഷിതമാക്കുന്നു''(Baruch 6 18) :- നിങ്ങളുടെ വിഗ്രഹവും സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അല്ലെ?. 


17 : ''ആഡംബരഭ്രമമുള്ള യുവതികളെന്നപോലെ, അവയെ അവർ സുവർണ കിരീടം
ധരിപ്പിക്കുന്നു''(Baruch 6:9):-കിരീടധാരണവും മാലയർപ്പണവും ഓർമ്മയുണ്ടല്ലോ.

18 : ''തുരുമ്പ് പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താൻ രക്ഷിക്കാൻ അവയ്ക്കൊന്നിനും സാധ്യമല്ല''(Baruch 6:12):- എല്ലാ വര്ഷവും തിരുന്നാൾ പ്രമാണിച്ച് .

അവയെ തേച്ചുമിനുക്കുമ്പോൾ എങ്കിലും വിഗ്രഹം തെറ്റാണ് എന്ന ഈ ദൈവ വചനം ഓർക്കണേ.


19: ''വിഗ്രഹത്തിന്റെ വലതുകയ്യിൽ കഠാരയുണ്ട്;കോടാലിയുമുണ്ട്.
 എന്നാൽ യുദ്ധങ്ങളിൽ നിന്നോ കവർച്ചയിൽ നിന്നോ തന്നെത്തന്നെ രക്ഷിക്കാൻ അതിനു കഴിവില്ല.അതുകൊണ്ട് അവദേവന്മാരല്ലെന്ന് വ്യക്തമാണ്‌.അവയെ ഭയപ്പെടേണ്ട''(Baruch 6: 16):-പുണ്യാളനും രൂപങ്ങളും ഒര്മയിലുണ്ടല്ലോ.


20: അകാലത്തിൽ പുത്രൻ മരിച്ച ദുഖം ഗ്രസിച്ച പിതാവ് തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി; മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിൻഗാമികൾക്ക് വൃതാനുഷ്ട്ടനങ്ങൾ രഹസ്യമായി നിശ്ചയിച്ച് കൊടുക്കുകയും ചെയുന്നു''(Wisdom 14:15):- മനുഷ്യനെ വിശുദ്ധനാക്കി മാറ്റി ദൈവത്തിന് കൊടുക്കേണ്ട മഹത്വം നൽകുമ്പോൾ ഓർക്കണേ അത് ദൈവ പ്രമാണത്തിനു എതിരാണെന്ന സത്യം.

21: ''നീ നിനക്കായി നിർമ്മിച്ച ദേവന്മാരെവിടെ?. നിന്റെ കഷ്ട്ടകാലത്ത് നിന്നെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാർ നിനക്കുണ്ടല്ലോ''(Jeremiah 2:28):- പല രൂപത്തിലും ഭാവത്തിലും സ്ഥലപേരുകൾ കൂട്ടിച്ചേർത്തു ദൈവസന്നിധിയിൽ മാധ്യസ്തമായി പ്രാർത്ഥിക്കുമ്പോൾ ഈ ദൈവവചനം ഓർമയിൽ ഉണ്ടായിരിക്കട്ടെ.


22:''വരും തലമുറകൾക്ക് നുണകളും നിന്ദയും മാത്രമാണ് ഇത് അവശേഷിപ്പിക്കുന്നത്''(Baruch 6:47).:- അത്ഭുതം തുളുമ്പുന്ന, വിശ്വാസം ജനിപ്പിക്കുന്ന കഥകൾ ഓരോരോ വിഗ്രഹത്തിനും പറയാനുണ്ടാകും.


23: '' ആരാധിക്കാൻ വേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങളെ അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും''(Isaiah 2: 20):-സമ്പത്തിനനുസരിച്ച് പുതിയ വിഗ്രഹം വാങ്ങികൂട്ടിയപ്പോൾ തൊട്ടുമുൻപ് വരെ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ച വിഗ്രഹമെവിടെ?.ഉപയോഗശൂന്യമായ വസ്തുക്കൾക്കൊപ്പം തന്നെയല്ലേ ഇപ്പോൾ അവയുടെ സ്ഥാനം.   

ഇവയെല്ലാം;വിഗ്രഹാരാധന തെറ്റാണെന്നും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നും വെളിപ്പെടുത്തുന്ന ദൈവചനത്തിലെ(ബൈബിളിലെ )ചുരുക്കം ചില വചനങ്ങൾ മാത്രം. നമ്മിൽ തന്നെ നിലനില്ക്കുന്ന ഈ ലോകത്തിന്റെ പാരബര്യവിശ്വാസം  ഈ വചനസത്യത്തിനു നേരെ കണ്ണടക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു.''ഇത് മനുഷ്യ വർഗത്തിന് ഒളിഞ്ഞിരിക്കുന്ന  ഒരു കെണിയാണ്‌''(Wisdom 14:21a).മനുഷ്യർ നിർമിച്ച വിഗ്രഹത്തിന് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. വചനം പറയുന്നു'' എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു.ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറുകൾ കുഴിക്കുകയും ചെയ്തു''(Jeremiah 2:13). സത്യദൈവത്തിന്റെ മഹത്വം വിഗ്രഹത്തിന് കൈമാറി അതിൽ വിശ്വാസിച്ച്  സംതൃപ്തി അടയുകയും ചെയ്യുന്നതാണ് താങ്കളുടെ അവസ്ഥയെങ്കിൽ സൂക്ഷിക്കണം കാരണം; നിങ്ങൾ നിത്യജീവനിലേക്ക്‌ നയിക്കുന്ന പാതയില്ല.   

''ദൈവത്തെ ആരോട് നിങ്ങൾ തുലനം ചെയ്യും?. അവിടുത്തോട്‌ സാദ്രശ്യമുള്ള രൂപമേത്?. ശിൽപി വാർത്തതും സ്വർണ പണിക്കാരൻ സ്വർണം പൂശി വെള്ളിച്ചങ്ങലകൾ അണിയിച്ചതുമായ  വിഗ്രഹമോ''?.(Isaiah 40:18-19)ഈ വചനം നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യട്ടെ.

സീനായി മലമുകളിൽ വെച്ച് ദൈവത്തിൽ നിന്നും ഉടബടി പത്രിക സ്വീകരിച്ച ശേഷം മോശ കാണുന്നത് ''ഈജിപ്തിൽ നിന്നും നമ്മെ കൊണ്ടുവന്ന ദേവന്മാർ '' എന്നുപറഞ്ഞ് സ്വര്ണം കൊണ്ട് കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിന്  യാഗം കഴിക്കുന്ന ജനത്തെയാണ്(Exodus 32:4).ദൈവത്തിന്റെ മഹത്വ രൂപമായാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെങ്കിലും അത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല; ദൈവത്തിന്റെ ശിക്ഷയ്ക്ക് കാരണമാവുകയും ചെയ്തു. യേശുവിന്റെ രൂപം ഉണ്ടാക്കി ആ പ്രതിമയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഇസ്രയേല ജനത്തിൽ നിന്നും നമ്മളും ഒട്ടും വ്യത്യസ്തരല്ല. അനുഗ്രഹത്തിന് പകരം ദൈവത്തിന്റെ ശിക്ഷയ്ക്ക് പാത്രമാകപ്പെടും  എന്ന് കൂടി ഓർക്കണം.

നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗത്തില്ലേക്ക് ഉയർത്താം. അങ്ങനെ ആത്മാവിന്റെ നിറവിൽ ''വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം'' നമുക്ക് തിരിച്ചറിയാം(Ezekiel 44:23). സത്യ ദൈവത്തിലേക്ക് നമ്മുടെ ചിന്തകളെ ചായിക്കാൻ, എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ വചനമായ പുത്രനെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...

15 comments:

  1. Let me give you this story, and whether it ist true or not; it gives you a moral that that, the truth that we are the GOD and Face of Sin in us and within us.


    Idol is just a representation, for some people he is the eternal power that gives you everything. for some , he is a cruel , unkind and powerful dictator, who always judges you.


    I believe it make sense, for seeing something that you believe. My daughter asked me about her great grandmother last day, it would have made more sense if I had shown her the picture of her great grannie.


    for so many years people has different perception about God. Why do you think all the pictures of Jesus looks like , as if he has golden hairs, and white skin; even though he was born in Israel , which is in Middle east, or a part of African continent.


    It is just because Da Vinci was a European and White was an upper class.


    Everybody portrait God in different way, it depends on what you believe and what era you were living. Later on in generations, may by God has an ipad or Android phone, .


    my thoughts for you my friend.

    ReplyDelete
    Replies
    1. Hi...thanks for ur comments.
      Bible said;
      ''For my thoughts are not your thoughts, neither are your ways my ways," declares the LORD. As the heavens are higher than the earth, so are my ways higher than your ways and my thoughts than your thoughts'' Isaiah 55:8-9.

      '' Therefore since we are God's offspring, we should not think that the divine being is like gold or silver or stone--an image made by human design and skill'' Acts 17:29.

      '' and exchanged the glory of the immortal God for images made to look like a mortal human being and birds and animals and reptiles''. Romans 1:23b.

      Hope your doubts are clear...

      God bless..

      Delete
  2. If I ask you to draw a picture of God, what that could be?. for somebody who does not know God.

    ReplyDelete
    Replies
    1. Hi.. That is not a matter for a christian believer who really wants to know Jesus..wants to follow him...and bible doesn't explain about his physical structure...only explained about spiritual structure ..that's what God expect from us....to receive him as he is.... ''എന്തെന്നാൽ, ഞാൻ ഞാൻ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും." - യോഹന്നാൻ 8 : 24b.
      God Bless..

      Delete
  3. When people ask me if a god created the universe, I tell them that the question itself makes no sense. Time didn’t exist before the big bang, so there is no time for god to make the universe in. It’s like asking directions to the edge of the earth; The Earth is a sphere; it doesn’t have an edge; so looking for it is a futile exercise. We are each free to believe what we want, and it’s my view that the simplest explanation is; there is no god. No one created our universe,and no one directs our fate. This leads me to a profound realization; There is probably no heaven, and no afterlife either. We have this one life to appreciate the grand design of the universe, and for that I am extremely grateful.

    ReplyDelete
  4. vigraha aradhana ...am not a proposer of that..but if you could feel n see the god when you see the statue of the god.....i think its great...its like you can see n feel god when you see your fellow being..after all its your mind setting...you can see the grace of god in everything...in his creations...live or non live (i believe both are god's creations).but dont even think that god only want our worship..he wants love,mercy...sympathy.and thre is nothing wrong to worship what you believe the superforce that guide you and protect you from above...

    ReplyDelete
    Replies
    1. ''I am the LORD; that is my name! I will not yield my glory to another or my praise to idols''.(Isaiah 42:8).

      ''Therefore since we are God's offspring, we should not think that the divine being is like gold or silver or stone an image made by human design and skill'' (Acts 17:29).
      God Bless.....

      Delete
  5. യേശുവിന്റെ രൂപത്തെ (പ്രതിമയെ)നിന്ദിക്കുമ്പോള് യേശുവിനെ തന്നെയാണ് നിന്ദിക്കുന്നത് യേശു എന്നപേര് രണ്ടക്ഷരങ്ങളല്ലെ എന്നുപറഞ്ഞു നമുക്ക് യേശു നാമത്തെ നിന്ദിക്കാമോ ?? ആ അക്ഷരങ്ങള് യേശുവെന്ന ശക്തിയെ-ദൈവത്തെ പ്രതിനിധാനം ചെയുന്ന പ്രതീകങ്ങള് ആണ് .മറ്റൊരുതരം പ്രതീകങ്ങള് ആണ് രൂപങ്ങള് (പ്രതിമകള്),)യേശുവെന്ന നമശ്രവണ൦ നമ്മുടെ ഉള്ളില് കൊണ്ടുവരുന്ന ചിത്രമാണ് ഒരു യേശുവിന്റെ രൂപത്തെ (പ്രതിമയുടെ ,)ദര്ശനം നമുടെ ഉള്ളില് കൊണ്ടുവരുന്നത്.,.
    അശ്ലീല ചിത്രങ്ങള് മനസ്സില് ദുഷ്പ്രേരണകള് ജനിപ്പിക്കുമെന്നു നമുക്കറിയാം .കര്ത്താവിന്റെയും വിശുധരുടയൂം സദ്-വിചാരങ്ങളും സല്പ്രേരണകളു൦ ജനിപ്പിക്കുന്നതിനു സഹായകമാണെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.
    ഒരു ഭവനത്തിന്റെ മുന്നില് യേശുവിന്റെ രൂപമിരിക്കുന്നത് കണ്ടാല് നിങ്ങള് എന്തു വിചാരിക്കും? അതൊരു ക്രിസ്ത്യാനിയുടെ വീടാണെന്ന്. അപ്പോള് വിശ്വാസപ്രക്യാപനതിനുള്ള ഫലപ്രദമായ മാര്ഗമാണ് പ്രതിമാ(രൂപം)സ്ഥാപനവന്തനങ്ങള്. വിശ്യാസവും ഭക്തിയും മാത്രമല്ല ക്രിസ്തുവിനോടുള്ള സ്നേഹവും ക്രിസ്തുവിന്റെ രൂപം(പ്രതിമ )സ്ഥാപിക്കുമ്പോള് നാം മൂകമായി പ്രക്യാപിക്കുന്നു. വിശ്വാസപ്രക്യാപനം സ്വര്ഗീയ പ്രതിഫലം ലഭിക്കുന്ന പുണൃമാണല്ലോ.
    ലൂക്കാ >> അദ്ധ്യായം 1 ല് സഖറിയാ എന്ന ഒരു പുരോഹിതന് കര്ത്താവിന്റെ ആലയത്തില് പ്രവേ ശിച്ച് ധൂപം സമര്പ്പിക്കുന്നതും
    പുറപ്പാടിന്റെ പുസ്തകം, മുപ്പതാം അദ്ധ്യായം "6 : ഞാന് നിന്നെ സന്ദര്ശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസനത്തിന്റെയും സാക്ഷ്യപേടകത്തെ മറയ്ക്കുന്ന തിരശ്ശീലയുടെയും മുന്പില് അതു സ്ഥാപിക്കണം.
    7 : ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള് അഹറോന് പീഠത്തിന്മേല് പരിമളദ്രവ്യങ്ങള് പുകയ്ക്കണം.
    8 : സായാഹ്നത്തില് ദീപം കൊളുത്തുമ്പോഴും അവന് അതിന്മേല് പരിമളദ്രവ്യങ്ങള് പുകയ്ക്കട്ടെ. തലമുറതോറും എന്നേക്കും കര്ത്താവിന്റെ മുന്പില് ഈ ധൂപാര്പ്പണം നടക്കണം." ഇതൊക്കെ പെന്തെകസ്തു സഹോദരങ്ങളുടെ കണ്ണില് വിഗ്രഹാരാധന ആണോ ആവോ ??
    പ്രിയ സഹോദരങ്ങളെ, വചനം വളച്ചൊടിച്ചു കുറ്റം പറഞ്ഞു നടക്കാനുള്ളതല്ലാ. അത് ജീവിക്കാനുള്ളതാണ്...നമുക്ക് ഇത് മറക്കാതിരിക്കാം കത്തോലിക്ക സഭ വണങ്ങുന്ന , ബഹുമാനിക്കുന്ന വിശുദ്ധരുടെ ചിത്രങ്ങള്ക്കും രൂപങ്ങള്ക്കും മുന്നില് നില്ക്കു മ്പോള് രണ്ടു കാര്യങ്ങള് സംഭവിക്കുന്നു.. ഒന്ന് ആ വ്യക്ത്തിത്വത്തെ നാം ബഹുമാനിക്കുന്നു... രണ്ടു അവരെ ഈ കൃപാവരം കൊണ്ട് നിറച്ച ദൈവത്തെ ആരാധിക്കുന്നു... പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്പ് ഒരു ചോദ്യം കൂടെ, ഒന്നാമത്തെ കല്പ്പാന പ്രകാരം ചിത്രങ്ങളും രൂപങ്ങളും തെറ്റാണെങ്കില് , ഇന്ന് നമ്മുടെ ഫോട്ടോ എടുക്കുന്നതും തെറ്റല്ലേ... ? കല്പ്പ്നയുടെ വാച്യാര്ത്ഥത്തില് (അക്ഷരാര്ത്ഥത്തില്)),) അതും തെറ്റ് തന്നെയാണ് എന്ന് ഒര്മിപ്പിച്ചുകൊള്ളട്ടെ...

    Noble John



    ദൈവം നമ്മെ അനുഗ്രഹിക്കട്ടെ....വചനം നമ്മെ സ്വതന്ത്രരാക്കട്ടെ!

    ReplyDelete
    Replies
    1. "നാം ദൈവത്തി൯റെ സന്താനങ്ങളാകയാൽ മനുഷ്യ൯റെ ഭാവനയും ശിൽപവിദ്യയും ചേർന്ന് സ്വർണത്തിലും വെളളിയിലും കല്ലിലും കൊത്തിയെടുക്കുന്ന ഽപതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്." - അപ്പ. ഽപവർത്തനങ്ങൾ 17 : 29

      "ഞാനാണു കർത്താവ്; അതാണ് എ൯റെ നാമം. എ൯റെ മഹത്വം ഞാൻ മäാർക്കും നൽകുകയില്ല; എ൯റെ സ്തുതി കൊത്തുവിഽഗങ്ങൾക്കു കൊടുക്കുകയുമില്ല." - ഏശയ്യാ 42 : 8

      Delete
  6. Yohannan 3: 15: മോശ മരുഭുമിയില് സര്പ്പത്തെ ഉയര്ത്തിയ തുപോല് തന്നില് ജീവന് ഉണ്ടാകെണ്ട്ട്തിനും മനുഷ്യ പുത്രനും ഉയരത്ത പെടേണ്ടി യിരിക്കുന്നു
    ഇവിടെ സര്പ്പം മനുഷനെ ദംസിക്കുകയും മനുഷന്റെ രേക്ഷക്കായി സര്പ്പത്തെ വടിയില് ഉയര്ത്തി അതിനെ നോക്കാന് പറഞ്ഞു അതേസമയം യേശു മനുഷരുടെ രേക്ഷക്കായി വരുകയും പാപിയായ മാനുഷര് അവനെ ക്രുസില് തറക്കുകയും അതിനു ശേഷം പാപം ചെയ്ത് മനുഷന് രേക്ഷ വേണ്ടാത്തവര് അവനെയോ കുരി ശി നയോ നോക്കാന് ഇഷട്ട പെടുന്നില്ല. അവനെ അറയിന്നില്ല എന്നോ യേശുവിന്റെ രൂപത്തില് സംശയം പറഞ്ഞു ഒഴുകിഴിവ് പറഞ്ഞു രേക്ഷപെടുന്നു.

    Noble John

    ReplyDelete
    Replies
    1. യേശു മറുപടി പറഞ്ഞു'' വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കത്തതിനാൽ നിങ്ങൾക്ക് തെറ്റു പറ്റിയിരിക്കുന്നു''. Mathew 22:29.

      Delete
  7. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊകകെയും പാപമത്രേ (റോമ.14:31).

    ReplyDelete
  8. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊകകെയും പാപമത്രേ (റോമ.14:31).

    ReplyDelete
  9. "സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌; എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌, എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1 കൊരി.6:12). "വാക്കിനാലൊ ക്രീയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പീന്‍" (കൊലൊ.3:17).

    ReplyDelete
  10. ആദ്യ പടിയായി പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കല്ല യിസ്രായേല്‍ ജാതിക്കാണ്‌ കൊടുക്കപ്പെട്ടത്‌ എന്ന്‌ അറിയേണ്ടതാണ്‌. ചില കല്‍പനകള്‍ യിസ്രായേല്‍ എങ്ങനെ ദൈവത്തെ അനുസരിച്ച്‌ അവനു പ്രീയമായി നടക്കണം എന്നുള്ളതിനു വേണ്ടിയുള്ളതാണ്‌ (ഉദ്ദാഹരണമായി പത്തു കല്‍പനകള്‍); മറ്റുചിലത്‌ യിസ്രായേല്‍ ജനം ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതിനു വേണ്ടിയുള്ളതാണ്‌ (ബലികളെപ്പറ്റിയുള്ള നിയമങ്ങള്‍ അതിനുദ്ദാഹരണമാണ്‌). മറ്റുചിലതാകട്ടെ യിസ്രായേല്‍ പുറജാതികളില്‍ നിന്ന്‌ എങ്ങനെ വ്യത്യസ്തരായിരിക്കണം എന്ന്‌ കാണിക്കാനാണ്‌ (ആഹാരത്തേയും വസ്ത്രത്തേയും മറ്റുമുള്ള നിയമങ്ങള്‍). ഇന്ന്‌ പഴയനിയമത്തിലെ ഒരു നിയമങ്ങളും ഒരു ക്രിസ്ത്യാനിയെയും ബാധിക്കുന്നതല്ല. ക്രിസ്തു കാല്‍-വറിയില്‍ മരിച്ചപ്പോള്‍ അവന്‍ ന്യായപ്രമാണത്തിലെ നിയമങ്ങള്‍ക്ക്‌ അറുതി വരുത്തി എന്ന് നാം വായിക്കുന്നു(റോമ. 10:4; ഗലാ.3:23-25; എഫെ.2:15).

    പഴയനിയമ ന്യായപ്രമാണത്തിനു പകരം ഇന്ന്‌ നാം ക്രിസ്തുവിന്റെ പ്രമാണത്തിനു കീഴിലാണ്‌ (ഗലാ.6:2). അതിങ്ങനെയാണ്‌: "നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം; ഇതാകുന്നു വലിയതും ഒന്നാമത്തേയുമായ കല്‍പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്‍പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്‍മാരും അടങ്ങിയിരിക്കുന്നു" (മത്താ.22:37-40). ഇതു രണ്ടും നാം ചെയ്യുമെങ്കില്‍ ക്രിസ്തുവിനു പ്രസാദമായി ജീവിക്കാവുന്നതാണ്‌. "അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്‍പനകള്‍ ഭാരമുള്ളവയല്ല" (1യോഹ.5:3). സാങ്കേതികമായി പറഞ്ഞാല്‍ പത്തു കല്‍പനകള്‍ ക്രിസ്ത്യാനികളെ ബാധിക്കുന്നതേയല്ല; എന്നിരുന്നാലും ശബത്തുനാളിനെപ്പറ്റിയുള്ളതല്ലാത്ത ബാക്കി ഒന്‍പതു കല്‍പനകളും പുതിയനിയമത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. വാസ്തവത്തില്‍ നാം ദൈവത്തെ സ്നേഹിച്ചാല്‍ നാം അന്യദൈവങ്ങളേയോ വിഗ്രഹങ്ങളേയോ ആരാധിക്കുകയില്ല. അതുപോലെ കൂട്ടുകാരനെ തന്നേപ്പോലെ സ്നേഹിക്കുന്ന ഒരാള്‍ കൊലചെയ്യുകയോ, കള്ളം പറയുകയോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയോ അവന്റെ യാതൊന്നും മോഹിക്കുകയോ ചെയ്യുകയില്ല. നാം പഴയനിയമത്തിലെ ന്യായപ്രമാണത്തിന്‌ കീഴിലല്ല. എന്നാല്‍ നാം ദൈവത്തേയും കൂട്ടുകാരേയും സ്നേഹിക്കുവാന്‍ കടപ്പെട്ടവരാണ്‌. ഇവ രണ്ടും നാം ചെയ്യുമെങ്കില്‍ എല്ലാം ശരിയായി ചെയ്തു എന്നര്‍ത്ഥം.

    ReplyDelete