'വചനം കേള്‍ക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും കൂടി ആയിരിക്കുവിന്‍ (James 1:23). കണ്ണാടിയില്‍ മുഖം നോക്കി കടന്നുപോകുന്നവന്‍ താന്‍ എങ്ങനെയിരിക്കുന്നുവെന്ന് അല്‍പനേരത്തിനുശേഷം മറന്നുപോകുന്നു. കേള്‍ക്കുകയും അറിയുകയും ചെയുന്ന ദൈവവചനം മറക്കാനല്ല മറിച്ച് അതിനെ സൂഷ്മമായി ഗ്രഹിച്ചു, ഉത്തമമ്മായ വിശ്വാസത്തില്‍ നിലനില്‍ക്കുവാനും നമുക്ക് കഴിയണം.
ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍, പ്രതേകിച്ച് പുതുവത്സരത്തില്‍ നാം പല തീരുമാനങ്ങളും എടുക്കാറുണ്ട് . കൈവരിക്കാനഗ്രഹിക്കുന്ന നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നമുക്ക് മുന്നിലുണ്ടാകും .
നമ്മുടെ കഴിവിലും സാമര്‍ത്ഥ്യത്തിലും വിശ്വസിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ഇത്തരം സാഹചര്യത്തില്‍ എത്രമാത്രം വിജയം കൈവരിക്കാന്‍ നമുക്ക് കഴിയാറുണ്ട് ?.
എടുക്കുന്ന തീരുമാനത്തില്‍ എത്രമാത്രം ഉറച്ചുനില്‍ക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്?.
ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടോ?.
വിശ്വാസജീവിതത്തിന്റെ വഴിവിളക്കായ ദൈവവചനം വെളിപ്പെടുത്തുന്നത് എന്താണെന്നു ഗ്രഹിച്ചിട്ടുണ്ടോ?.
വീണ്ടും ജനനത്തിന്റെ അനുഭവത്തിലൂടെ യേശുവിന്റെ രക്ഷയെ സാധ്യമാക്കുന്ന ഒരു വ്യക്തി, ദൈവത്തെ 'പിതാവേ' എന്ന് വിളിക്കാന്‍ അര്‍ഹനാകുന്നത്തിനോടൊപ്പം, ദൈവരാജ്യത്തിലുള്ള ജീവിതത്തിന് (നിത്യജീവന്) യോഗ്യനാവുകയും ചെയുന്നു. പാപത്തില്‍ നിന്നുള്ള നീതികരണത്താല്‍ ഈ രക്ഷ ലഭ്യമായത് നിയമത്തിന്റെ അനുഷ്ടാനത്തിലൂടെയല്ല മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തമാണ്(Galathians 2:15). ഇക്കാരണത്താല്‍ -ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്- (Galathians 2:20) ഇതായിരിക്കണം,ഒരു പുതിയനിയമവിശ്വാസിയുടെ(ക്രിസ്ത്യാനിയുടെ) ജീവിതത്തിന്റെ അടിസ്ഥാനബോധ്യവും വെളിപെടുത്തലും. തന്നെ സ്നേഹിക്കുകയും,തന്റെ പാപത്തില്‍ നിന്നുള്ള രക്ഷക്കുവേണ്ടി സ്വയം ബലിയായിത്തീരുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വാസിച്ചുക്കൊണ്ടായിരിക്കണം അവന്റെ പിന്നീടുള്ള ജിവിതം. അങ്ങനെ വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം (Ezakiel 44:23) വേര്‍തിരിച്ചറിയുകയും ചെയ്യണം.
നാളെമുതല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ചെയ്യും...ഇങ്ങനെ ആയിരിക്കും...ഈ തീരുമാനങ്ങളെല്ലാം ഞാനെന്ന ചിന്തയില്‍ നിന്നും ഉണ്ടാകുന്ന ആത്മധൈര്യത്തിന്റെ പ്രതിഫലനങ്ങളാണ് . അതുകൊണ്ട് തന്നെയാന്ന് പലപ്പോഴും അതിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത്. നമ്മെ ഭരിക്കുന്ന അഹങ്കാരചിന്തയില്‍ നിന്നും ഉടലെടുക്കുന്ന ആത്മപ്രശംസ എന്നാണ് ഇതിനെ വചനം വെളിപ്പെടുത്തുന്നത്. 'നീ അഹങ്കരിക്കേണ്ട... ഒരു ദിവസം കൊണ്ട് എന്തു സംഭവിക്കുമെന്നു നീ അറിയുന്നില്ല' (വിലാപങ്ങള്‍ 27:1). നമുക്ക് ഒരു സ്വയംവിലയിരുത്തലിന് ഈ വചനം കാരണമാകട്ടെ....
ഇന്നോ നാളെയോ ഇന്ന പട്ടണത്തില്‍ പോയി,അവിടെ ഒരു വര്‍ഷം താമസിച്ച്,വ്യാപാരം ചെയ്തു ലാഭമുണ്ടാക്കമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ.അല്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയുന്ന മൂടല്‍മഞ്ഞാണുനിങ്ങള്‍ . നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത് : കര്‍ത്താവ് മനസ്സാകുന്നെങ്കില്‍ , ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസ ചെയുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്. (James 4:13-16)
ഇത് ഒരു വിശ്വാസപ്രഖ്യാപനമാണ്.എന്റെ കഴിവിനാലല്ല,ദൈവത്തിന്റെ കരുണയാല്‍ എനിക്ക് എല്ലാം സാധ്യമാണ് എന്ന തിരിച്ചറിവും, ഞാന്‍ ദൈവത്തിനു സ്വീകാര്യനാണെന്നും ജീവിക്കുന്ന ദൈവം എന്നില്‍ വസിക്കുകയും ചെയുന്നു,എന്ന വെളിപ്പെടുത്തല്‍ ....
2013ന്റെ ആരംഭത്തില്‍ പുതിയ ആഗ്രഹങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സുഹൃത്തെ ഒരു നിമിഷം.....
ദൈവത്തിന്റെ കരുണയെപ്രാപിച്ച് അങ്ങനെ ജീവിതത്തിന്റെ മനോഹാര്യതയും സമാധാനവും അനുഭവിക്കുവാന്‍ നമുക്ക് കഴിയട്ടെ....

- ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും രൂപംകൊണ്ട വഞ്ചനയും കാപട്യവും നിറഞ്ഞ കലുഷിതനായ ആ പഴയമനുഷ്യനെ ദൂരേയെറിയുവിന്‍(.(Ephesians 4:22) ആത്മാവിന്റെ വിശ്വാസ ചൈതന്യത്താല്‍ നവീകരിക്കപ്പെട്ട ഒരു പുതിയ മനുഷ്യനാകാന്‍ നമുക്ക് കഴിയട്ടെ.....
- ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1Corinthains 15:10) എന്ന അറിവ് നമുക്ക് പ്രകാശമാകട്ടെ.....
- എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു കഴിയും(Philippains4:13) എന്ന ബോധ്യം നമുക്ക് ശക്തിയകട്ടെ......
ദൈവത്തിന്റെ കരുണയെപ്രാപിച്ച് അങ്ങനെ ജീവിതത്തിന്റെ മനോഹാര്യതയും സമാധാനവും അനുഭവിക്കുവാന്‍ നമുക്ക് കഴിയട്ടെ....
....ദൈവത്തിന് നന്ദി
No comments:
Post a Comment