ജന്മനാ കുരുടനായ ഒരുവനെക്കണ്ട ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു 'റബ്ബി- ഇവന്‍ അന്ധനായി ജനിച്ചത് ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കളുടെയോ പാപം നിമിത്തമാണോ? ദൈവത്തിന്‍റെ പ്രവര്‍ത്തി ഇവനില്‍ പ്രകടമാകേണ്ടാതിനാണ്.' എന്ന് യേശു ഉത്തരം പറഞ്ഞു.(John 9:12).
ശിഷ്യന്മാരുടെ ഈ ചോദ്യത്തിനു കാരണമെന്തെന്നു ചിന്തിച്ചാല്‍, ദൈവം- പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് മക്കളെ ശിക്ഷിക്കുകയും പിതാക്കന്മാരുടെ സല്‍പ്രവര്‍ത്തികള്‍ക്ക് മക്കളെ അനുഗ്രഹിക്കുകയും ചെയും എന്ന വിശ്വാസം ഇന്നത്തേതു പോലെത്തന്നെ ആ കാലഘട്ടത്തിലും പുലര്‍ത്തിപോന്നിരുന്നു. 'പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു,മക്കളുടെ പല്ല് പുളിച്ചു'(Jeremiah 31:29). യഹൂദന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ പഴമൊഴിയാണ്(Ezekiel18:2) ഈ ചിന്താഗതിക്ക് കാരണമായത്. ദൈവത്തിന്‍റെ വാഗ്ദാനമല്ലാത്ത ഈ പഴമൊഴി വിശ്വാസത്തില്ലേക്ക് അവരുടെയും, യേശുവില്‍ കൂടി ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ നമ്മുടെയും വിശ്വാസം ഒരു പരിധി വരെ ചെന്നെത്തുവാന്‍ എന്താണ് കാരണം?
'എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.എന്നാല്‍ എന്നെ സ്നേഹിച്ചു എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയുന്നവരുടെ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും'(Exodus 20:56). പഴയനിയമഗ്രന്ഥത്തില്‍, ദൈവം മോശക്ക് പത്തു കല്പനകള്‍ നല്‍കുന്ന സമയത്ത് അരുളിചെയുന്ന ഈ ദൈവ വചനമാണ് മേല്‍പറഞ്ഞ വിശ്വാസത്തിനു കാരണമായത്.
ദൈവം അരുളിചെയ്ത വചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.പക്ഷെ, എന്‍റെ മാതാപിതാക്കന്മാര്‍ ദൈവചന അതിഷ്ടിത ജീവിതം നയിച്ചാല്‍ ഞാനും എന്‍റെ ആയിരം തലമുറകള്‍ വരെയും ശിക്ഷിക്കപ്പെടാതെ അനുഗ്രഹിക്കപെടും എങ്കില്‍പിന്നെ എന്തിന്നാണ് ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിലൂടെ സ്വര്‍ഗ്ഗത്തില്ലേക്ക് പ്രവേശിക്കാന്‍ (Mathew7:14) ഈ ലോകത്തില്‍ ഞാന്‍ കഷ്ടതകള്‍ സഹിക്കുന്നത്? (John15:19). ഈ ലോകത്തിന്‍റെ നൈമീഷിക സുഘങ്ങളില്‍ മുഴുകി ജീവിച്ചാലും എന്‍റെ മാതാപിതാക്കന്മാരുടെ സല്‍പ്രവര്‍ത്തികള്‍ മൂലം എനിക്ക് അനുഗ്രഹത്തിനു തടസമില്ലെങ്കില്‍ പിന്നെ എന്തിനാണ് നിത്യജീവനു വേണ്ടി, യേശുവിന്‍റെ നാമത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്??(Luke18:29-30) മറിച്ച്,എന്‍റെ മാതാപിതാക്കന്മാരുടെ തെറ്റുകള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ സഹനത്തിന്‍റെ സ്വന്തം കുരിശുമെടുത്ത് (Mathew10:38) യേശുവിന്‍റെ പുറകെ പോയാലും എന്ത് ഫലം??.ചിന്തകള്‍ താങ്കള്‍ക്ക് വ്യക്തമായി എന്നു വിശ്വസിക്കട്ടെ.
ദൈവം മോശയോട് അരുള്‍ച്ചെയുന്ന വചനഭാഗം ഒന്ന് ശ്രദ്ധയോടെ പരിശോധിച്ചാല്‍, 'ആകാശത്തിലും ഭൂമിയിലുമുള്ള ഒരു വസ്തുവിന്‍റെയും പ്രതിമയോ, സ്വരൂപമോ നിര്‍മിക്കുകയോ അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അരുത് കാരണം ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്' (Exodus 20:3-6). എന്ന ആദ്യ വചനഭാഗത്തിനു ശേഷം അടുത്ത ഭാഗം ദൈവമായ കര്‍ത്താവിനെ കുറിച്ച് വിവരിക്കുനതാണ്.'എന്നെ വെറുക്കുന്നവനെ ശിക്ഷിക്കാനും,സ്നേഹിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയുന്നവനോട് കരുണ കാണിക്കാനും കഴിവുള്ളവന്‍..'. കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം,കോപിക്കുന്നതില്‍വിമുഖന്‍,സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍. (Exodus34:6-7). ഈ രേഖപ്പെടുതലുകള്‍ എല്ലാം ദൈവമായകര്‍ത്താവിനെയും, അവന്‍റെ ദൈവീക മഹത്വത്തെയും വെളിപ്പെടുത്തുന്നവയാണ്.
പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് മക്കളെ തലമുറകളോളം ശിക്ഷിക്കും എന്നല്ല മറിച്ചു ശിക്ഷിക്കാന്‍ കഴിവുള്ളവന്‍ എന്നര്‍ത്ഥം. നമുക്ക് ലഭിച്ച പാരമ്പര്യ വിശ്വാസത്തില്‍ കടന്നുകൂടിയ ഒരു തെറ്റ്. ഇത് ഒരു പഴമൊഴി മാത്രമാണെന്നും, ഇനി ഒരിക്കലും ആരും ഇത് ആവര്‍ത്തിക്കരുത് എന്നാരംഭിക്കുന്ന ദൈവമായ കര്‍ത്താവിന്‍റെ അരുളപ്പാടുകള്‍ എസക്കിയേല്‍ പ്രവചനഗ്രന്ഥം 18ല്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.വിവിധ തരത്തില്ലുള്ള ജീവിത സാഹചര്യങ്ങളെ വ്യക്തമായി വിവരിച്ചിരിക്കുന്ന എസക്കിയേല്‍ 18 (Ezekiel18 ) താങ്കള്‍ വായിക്കുമല്ലോ.
പാപം ചെയുന്നവന്‍ മാത്രമായിരിക്കും മരിക്കുക-ശിക്ഷിക്കപ്പെടുക. പുത്രന്‍ പിതാവിന്‍റെ തിന്മക്കുവേണ്ടിയോ, പിതാവ് പുത്രന്‍റെ തിന്മക്കുവേണ്ടിയോ ശിക്ഷിക്കപെടുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്‍റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും. എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപത്തില്‍ നിന്നും പിന്‍തിരിഞ്ഞു നീതിയും ന്യായവും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അവന്‍ ജീവനില്ലേക്ക് കടക്കുമെന്ന് വചനം വെളിപ്പെടുത്തുന്നു.മറിച്ചു നീതിമാന്‍ നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ചു തിന്മയുടെ മാര്‍ഗ്ഗത്തില്‍ നടന്നാല്‍ അവന്‍ ചെയ്തിട്ടുള്ള നീതിപ്പൂര്‍വകമായ പ്രവര്‍ത്തികള്‍ ഒന്നും പരിഗണിക്കപ്പെടുകയില്ല((Ezekiel18:20-21,24).അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസൃതമായി ഓരോരുത്തരും വിധിക്കപ്പെടും.(Mathew16:27).
നമ്മെ അനുതപത്തില്ലെക്കു നയിക്കുക എന്നതാണ് ദൈവത്തിന്‍റെ കരുണയുടെ ലക്‌ഷ്യം. എല്ലാവരും സത്യം അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത് (1Thimothy 2:4). ആരും നശിച്ചു പോകാതിരിക്കാന്‍ അന്ധകാരത്തില്‍ പ്രകാശമായി (John 8:12) നഷ്ട്ടപെട്ട ആടിനെ തേടുന്ന ഇടയനെപ്പോലെ അവന്‍ നമ്മെ തേടുന്നു. എന്നാല്‍ ആ ഇടയന്‍റെ വിളികേള്‍ക്കാതെ നമ്മള്‍ ഇപ്പോഴും പാരമ്പര്യ പഴമൊഴി വിശ്വാസത്തിലാണോ??
ദൈവത്തിന്‍റെ മുന്‍പില്‍ ഓരോരുത്തരും ഓരോ വ്യക്തികളാണ്.മാതാപിതാ-സഹോദരബന്ധത്തിനോ, കുടുംബ പാരബര്യ മഹിമക്കോ,സഭ സമൂഹത്തിനോ അതില്‍ പ്രാധാന്യം ഇല്ല. ഓരോരുത്തരും രക്ഷകനില്‍ വിശ്വസിച്ചു,തനെത്തനെ എളിമപ്പെടുത്തി അവന്‍റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ തയ്യാറായാല്‍, നമ്മുടെ പാപങ്ങള്‍ എത്ര കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതാക്കിതീര്‍ക്കും.(Isaiah1:19)
പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുന്നവന്‍ എന്നെ കണ്ടെത്തും(Jeremiah 29:13).ജാഗരൂകതയോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്തി,അങ്ങനെ അവന്‍റെ രക്ഷ അനുഭവിക്കാനും അവന്‍റെ പ്രവര്‍ത്തി നമ്മില്‍ പ്രകടമാകാനും ഇടയാകട്ടെ.....
ദൈവത്തിനു നന്ദി.....
this is a good thought jomin and well said. thank you for a great start in the New year.
ReplyDeleteGod bless you and your family..
DeleteLooks good Jomin...
ReplyDeleteKeep going
Nice ... interpreted in a nice way ..keep going ..
ReplyDeleteThanks to all...and God blesssssss.
ReplyDelete