Tuesday 25 December 2012

പൊന്ന്‌, മീറ, കുന്തിരുക്കം.


                           നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ബെതലെഹേമിലെ വയലുകളില്‍  ആടുകളെ രാത്രി കാലങ്ങളില്‍ കാത്തുകൊണ്ടിരുന്ന ഇടയന്മാരോട്  കര്‍ത്താവിന്റെ ദൂതന്‍ ഇങ്ങനെ അരുളിച്ചെയ്തു "ദാവീതിന്‍റെ  പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു"(ലുക്ക2:10).   ഡിസംബറിന്‍റെ  ഈ തണുത്ത യാമങ്ങളില്‍ ആ രക്ഷകന്‍റെ , ജനനത്തിന്‍റെ  ഓര്‍മകളില്‍ക്കൂടി കടന്നു പോകുമ്പോള്‍ എന്‍റെ   മനസ്സില്‍ കടന്നുവന്ന ചില ചിന്തകള്‍ ഇവിടെ പങ്കുവക്കട്ടെ...

ലോകത്ത്  ആദ്യമായി പേരെഴുതി കണക്കെടുക്കല്‍ നടത്തണം എന്ന്, അഗസ്റ്റസ്  സീസറിന്റെ  കല്പന പുറപ്പെട്ട സമയം. ദാവീദിന്‍റെ    വംശത്തിലും പട്ടണത്തിലും പെട്ടവനകയാല്‍, പേരെഴുതിക്കാനായി  പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തോടൊപ്പം ജോസഫ്‌ ബെതലെഹേമിലേക്ക് യാത്രയാകുന്നു. പ്രസവസമയം അടുത്തപ്പോള്‍, സത്രത്തില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ കാലിത്തൊഴുത്തില്‍ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ച്, പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി ( ലുക്ക 2:7).

തുടര്‍ന്ന് മത്തായി സുവിശേഷം  പരിശോധിച്ചാല്‍ ജ്ഞാനികളുടെ സന്ദര്‍ശനം വിവരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും(മത്തായി 2:1-2).
 ചിന്തകള്‍ ഇവയാണ് .....
  • ആരാണ്  ആ  ജ്ഞാനികള്‍ ?  
  • എവിടെനിന്ന് വരുന്നു ?                
  • അവര്‍  എത്ര പേര്‍ ?               
  • എന്നാണ് ശിശുവിനെ കാണാന്‍ വന്നത് ? 
  • എന്തുകൊണ്ടാണ് അവര്‍ ശിശുവിന് പൊന്ന്‌, കുന്തിരുക്കം, മീറ എന്നിവ കഴ്ച്ചയര്‍പ്പിച്ചത്? 


 ചിന്തകള്‍ നിസ്സാരവും മാനുഷീകവും  എന്ന്  തോന്നിയേക്കാം . എന്നാല്‍ ദൈവവചനം ആത്മാവും ജീവനും ആകുന്നു (യോഹന്നാന്‍  6:63).വചനം പ്രസ്തവിക്കുന്നതുപോലെ വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിക്ക്  തുല്യമായി ( മത്തായി 13:44) എനിക്ക് ഈ ചിന്തകള്‍ തോന്നി.

പഴയനിയമ പുസ്തകങ്ങളുടെ  വിവിധ ഭാഗങ്ങളില്‍  ജ്ഞാനികളെക്കുറിച്ച്  പ്രതിപാതിച്ചിട്ടുണ്ട്.( ഉല്പത്തി 41:8, ദാനിയേല്‍ 2:12). കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും  വ്യതിയാനങ്ങളെ മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിവുള്ളവനും, അങ്ങനെ രാജാവിനെയും, രാജ്യത്തിന്‍റെ യും ഉന്നമനത്തിന് സഹായിക്കുകയും  ചെയുന്നവനെ ജ്ഞാനി എന്ന് ബൈബിള്‍ രേഖപെടുത്തുന്നു ( ദാനിയേല്‍ 2:48). എന്നാല്‍ യേശുവിനെ കാണാന്‍ വന്ന ജ്ഞാനികള്‍ ഇവരില്‍ നിന്നും വ്യത്യസ്തരയിരുന്നു. ദൈവവചന  പ്രവചനത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നത് മാത്രമല്ല അതില്‍ വിശ്വസിക്കുകയും  ചെയ്തിരുന്നു. ദിവ്യ ശിശുവിനെ ദൈവീകവും, ഭവ്തീകവുമായി  തിരിച്ചറിഞ്ഞവര്‍ ആയിരുന്നു . തങ്ങളെതന്നെ  താഴ്ത്തി, അവന്റെ മുന്പില്‍ കുമ്പിട്ടു ആരാധിച്ചു, കാഴ്ച സമര്‍പ്പിച്ചവര്‍ എന്നതിനെക്കാള്‍ അതികമായി  മനുഷ്യനെക്കാള്‍  ഉപരി  ദൈവത്തെ അനുസരിക്കുന്നവര്‍ കൂടിആയിരുന്നു.( മത്തായി 2:11-12).

യേശുവിന്‍റെ   ജനനത്തിനുശേഷം  കിഴക്ക് കണ്ട നക്ഷത്രത്താല്‍ നയിക്കപ്പെട്ട്, ശിശുവിനെ ആരാധിക്കാന്‍ യൂദയായിലെ  ബെതലെഹേമിലേക്ക് എത്തിച്ചേര്‍ന്ന ജ്ഞാനികള്‍ പൌരസ്ത്യദേശത്ത് നിന്നാണ് വന്നതെന്ന് വചനം വെളിപെടുത്തുന്നു( മത്തായി 2:1). എന്നാല്‍ ഇവര്‍ ആരൊക്കെ എന്നോ , എത്രപേര്‍ എന്നോ വചനത്തില്‍ രേഘപ്പെടുതിയിട്ടില്ല. ഒരു പക്ഷെ, ഏതോ ഒരു കലാകാരന്‍റെ   ചിന്തയില്‍ ഉരുത്തിരിഞ്ഞ സൃഷ്ടിയില്‍കൂടി , ജ്ഞാനികള്‍ കാഴ്ചവച്ച വസ്തുക്കള്‍ മൂന്ന് ആയതിനാല്‍ അവര്‍ മൂന്ന് ജ്ഞാനികള്‍ എന്ന്, ദൈവവചനത്തില്‍ രേഘപെടുതാത്ത, തികച്ചും സങ്കല്‍പീകമായ  തെറ്റായ അറിവുകള്‍ നാം പുലര്‍ത്തിപോരുന്നു . അവര്‍ എന്ന് മാത്രം വചനത്തില്‍ രേഘപ്പെടുത്തിയിരിക്കുന്നതിനാല്‍ (മത്തായി 2:2, 2:11), ഒന്നില്‍ കൂടുതല്‍ പേര്‍  എന്നത് സ്പഷ്ട്ടം .

ജ്ഞാനികള്‍ എന്നാണ് വന്നത് എന്ന് വ്യക്തമല്ല .  ജ്ഞാനികള്‍ ശിശുവായ യേശുവിനെ ആരാധിക്കുന്നത് ഭവനത്തില്‍ വെച്ചെന്നു ( മത്തായി 2:11) വചനം പറയുന്നു. യഹൂദ ആചാരപ്രകാരം ശിശുവിന് എട്ട് ദിവസം പ്രായമാകുമ്പോള്‍  പരിചെദനകര്‍മ്മവും പേരിടലും നടക്കണം ( ലൂക്കാ 2:21) .യേശുവിന്റെ പേരിടല്‍ കര്‍മ്മത്തിന് ശേഷമാണ് ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബൈബിളില്‍  രേഘപ്പെടുതിയിരിക്കുന്നത്(മത്തായി 1:25). മാത്രവുമല്ല  ജ്ഞാനികളാല്‍  കബളിപ്പിക്കപെട്ട  ഹേറോദോസ്  രോഷാകുലനായി  രണ്ടും അതില്‍ താഴെയുമുള്ള എല്ലാ അണ്‍കുട്ടികളെയും വധിക്കുവാന്‍ അയക്കുന്നുണ്ട്(  മത്തായി 2:16).
ഈ   മൂന്നു  വചന പ്രതിപാതനത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവിന്‍റെ  ജനനത്തിനു  എട്ട് ദിവസത്തിന് ശേഷം, രണ്ട് വയസിനു ഉള്ളില്‍ ആയിരുന്നു     ജ്ഞാനികളുടെ സന്ദര്‍ശനം എന്ന് അനുമാനിക്കാം.

പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടക്കേണ്ടിവന്ന ശിശുവിന്  ഒരുപക്ഷെ നല്ല വസ്ത്രമോ, മറ്റുള്ള സൌകര്യങ്ങളോ അല്ലെ  ചെയ്തു കൊടുക്കേണ്ടിയിരുന്നത് ??? തികച്ചും ശരിയും, മാനുഷീകവുമായ ചിന്ത .....

പൊന്ന് :  അന്നും ഇന്നും വിലപ്പെട്ട ഒരു വസ്തു തന്നെയാണ്. ഭൂമിയുടെ അന്തര്‍ഭാഗങ്ങളില്‍നിന്നും   ഖനനം ചെയ്തെടുക്കാന്‍ ഇന്നത്തേത് പോലെയുള്ള സൌകര്യങ്ങള്‍ ഉണ്ടാകാതിരുന്നതിനാല്‍ പൊന്ന്(സ്വര്‍ണ്ണം) രാജാവിന്റെയും രാജകീയ  പ്ര്വൌടിയുടെയും അടയാളമായിരുന്നു(ഏശായ്യാ 60:1-9,  2ദിനവൃത്താന്തം  9:20) .

ശരിയാണ്;അവന്‍ ഒരു രാജാവ്‌ തന്നെയാണ് .ദുഷിച്ച ചിന്തയും ഭാവനയും നിറഞ്ഞ ( ഉല്പത്തി 6:5) ഈ ലോകത്തിലെ രാജവാകനല്ല  (യോഹന്നാന്‍ 18:36) മറിച്ച്  ദൈവരാജ്യം  മനുഷ്യന്റെ ഹൃദയത്തില്‍ സൃഷ്ട്ടിക്കാന്‍, അങ്ങനെ  പാപം മൂലം മനുഷ്യന് നഷ്ട്ടപ്പെട്ട നിത്യജീവന്‍ നേടിത്തരാന്‍, ഈ ലോകതിലെക്കുവന്നവന്‍.... ഈ ലോകത്തെ വിധിക്കാന്‍ അധികാരമുള്ള ( യോഹന്നാന്‍ 5:27), രാജാക്കന്മാരുടെ  രാജാവ്‌ ആണവന്‍ ‌(വെളിപാട്‌ 17:14). 

ജ്ഞാനികള്‍ പൊന്ന് കാഴ്ചവെച്ചതില്ലോടെ  അവനിലുള്ള  ദൈവീക രാജകീയ അധികാരത്തെ വെളിപെടുത്തുന്നു.  


കുന്തിരുക്കം:  യേശുവിന്‍റെ  ജനനകാലഘട്ടത്തില്‍  കുന്തിരുക്കം എന്നത് അറേബ്യന്‍ രാജ്യങ്ങളില്‍ കൂടുതലായി  കണ്ടുവന്നിരുന്ന (   ഏശായ്യാ 60:6, ജെറമിയ 6:20) വിലപിടിപ്പുള്ള  ഒരു വാണിജ്ജ  വസ്തു ആയിരുന്ന. ബോസവേല്ലിയ(Boswellia) എന്നാ മരത്തിന്റെ കട്ടിയുള്ള പശ(കറ) ഉണക്കി ഖരരൂപതിലാക്കിയാണ്   കുന്തിരുക്കം സാധാരണയായി ഉപയോഗിക്കുന്നത് . എങ്കിലും ദ്രാവക രൂപത്തില്‍  കുന്തിരുക്കം ചില ചികിത്സ രീതികള്‍ക്കും ഉപയോഗിച്ചുവരുന്നു .

ബൈബിളില്‍  വിവധയിടങ്ങളില്‍  കുന്തിരുക്കത്തിന്‍റെ  പ്രധാനിത്യത്തെകുറിച്ച്  പ്രതിപതിച്ചിട്ടുണ്ട് . പ്രധാനമായും സമാഗമകൂടാരത്തില്‍ ദൈവീക മഹത്വം നിറഞ്ഞിരിക്കുന്ന സാഷ്യപേടകത്തിന്നു  മുകളിലുള്ള  ക്രിപാസനതിന്റെയും , സാഷ്യപേടകത്തെ  മറക്കുന്ന തിരശീലയുടെയും മുന്‍പില്‍ ധൂപപീഠം ( പുറപ്പാട്30:6 , 30:37 )  സ്ഥാപിക്കുന്നതായി  നമുക്ക് കാണാന്‍ കഴിയും. കുന്തിരുക്ക ധൂപാര്‍ചന  പ്രാര്‍ത്ഥനയുടെ  ഭാഗമായ്യും( സങ്കിര്‍ത്ത 141:2) , കുന്തിരുക്കം ധൂപപീഠത്തില്‍  ഉപയോഗിക്കേണ്ട  രീതികളെക്കുറിച്ചും  (പുറപ്പാട്30:34-37,  ലേവ്യര്‍10:1) വെളിപ്പെടുതുന്നതിനോടുപ്പം   ദൈവത്തിന്നു സ്വീകാര്യമായ ധാന്യ ബലി  അര്‍പ്പണത്തില്‍ ( ലേവ്യര്‍2:1, 2:16, 6:15)  കുന്തിരുക്കത്തിന് വളരെയേറെ പ്രതാന്യമുള്ളതായും വചനത്തില്‍ കാണുവാന്‍ കഴിയും . 

ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനികള്‍ സമര്‍പ്പിച്ച  കുന്തിരുക്കം  യേശുവിലുള്ള ദൈവീകതയെ, ദൈവീക പരിശുദ്ധിയെ  വെളിപെടുത്തുന്നു.


മീറ : പഴയനിയമ  കാലഘട്ടത്തില്‍   ചെങ്കടലിന്റെ  പ്രാന്തപ്രദേശങ്ങളില്‍ കൂടുതലായി  കണ്ടുവന്നിരുന്ന കംമിഫോര (commiphora)  എന്നാ മരത്തിന്റെ പശ(കറ)യില്‍ നിന്നാണ് മീറ  ഉണ്ടാകിയിരുന്നത് . കാഴ്ച്ചയില്‍ കുന്തിരുക്കം  പോലെ തൊന്നുമെങ്കിലും  വാണിജ്ജ സാധ്യതകള്‍ വളരെ ഏറെ ആയിരുന്നു. സുഗന്ധം പരത്തുന്ന വിലപിടിപ്പുള പേര്‍ഫ്യും  ഉണ്ടാക്കാന്‍    (ഉത്തമഗീതം 3:6, 4:14) മീറ ഉപയോഗിചിരുന്നതിന്നല്‍ ഇതിനെ സുഗന്ധ പശ ( ഉല്പത്തി 37:25) എന്ന് അറിയപെട്ടിരുന്നു. ആ കാലഘട്ടത്തില്‍ സൗന്ദര്യ വര്‍ധന ലേപനമായി മീറ ഉപയോഗിച്ചിരുന്നതായി     (എസ്തേര്‍ 2:12) നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയും. 

ചരിത്ര പ്രതാന്യമുള്ള  മമ്മികളുടെ(Egyptian mummy) രൂപികരണ പ്രക്രിയയില്‍ അവ കലാപഴക്കത്തല്‍ അഴുകി നശിച്ചു പോകാതിരിക്കാന്‍(embalm) മീറ ഉപയോഗിച്ചിരുന്നതായി  ചരിത്രം രേഘപെടുത്തുന്നു . യേശുവിന്‍റെ  സംസ്ക്കര സമയത്ത്  നിക്കോദെമൂസ് മീറ കൊണ്ട് വരികയും അവ കച്ചയില്‍ പൊതിഞ്ഞതുമയി   ( യോഹന്നാന്‍  19:39-40)  ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍പിനുശേഷം യേശു ശിഷ്യ്നമാര്‍ക്ക്, ജീവിക്കുന്നവന്നായി തെളിവുക്കള്‍ നല്‍കി കൊണ്ട് പ്രത്യഷപെട്ടു ( അപ്പ.പ്രവര്‍ 1:3, യോഹന്നാന്‍ 20:27)എന്ന് വചനം സാക്ഷ്യം നല്‍കുന്നു.

ശിശുവായ യേശുവിനു ജ്ഞാനികള്‍ അര്‍പിച്ച കാഴ്ചകള്‍‍, പാപം ചെയ്യാത്തവനെങ്കിലും  പാപികളോട്കൂടെ എണ്ണപ്പെടുക്കയും പാപഭാരം വഹിക്കുകയും ചെയ്ത ( ഏശായ്യാ 53:12) യേശുവിന്റെ, ഒരിക്കലും നശിക്കാത്ത, കൃപയും സത്യവും നിറഞ്ഞ(യോഹന്നാന്‍ 1:14),വചനം മംസമായ ശരീരത്തെ - യേശുവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു.


 അങ്ങനെ  ശിശുവായ യേശുവിനെ കാണാന്‍ പ്വൌരസ്ത്യദേശത്ത്  നിന്നും വന്ന ജ്ഞാനികള്‍ കാഴച്ചവച്ച, പൊന്ന്  - ദൈവീക രാജകീയ അധികാരത്തെയും കുന്തിരുക്കം-ദൈവീക പരിശുദ്ധിയെയും, മീറ - യേശുവിന്റെ പുനരുത്ഥാനത്തെയും  പ്രതിനിതാനം ചെയുന്നു 

നിനക്കായി ജനിച്ച രക്ഷകന്‍റെ  ഓര്‍മ്മകളില്‍ക്കൂടി കടന്നുപോകുമ്പോള്‍, സുഹ്രത്തെ ഒന്ന്ചൊതിച്ചൊട്ടെ....... 
യഥാര്‍ത്ഥത്തില്‍ അവന്‍ നിന്റെ രക്ഷകനയോ?
അവന്‍റെ  രക്ഷയെ നിനക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നിത്യരക്ഷയിലെക്ക്,നിത്യജീവനില്ലേക്ക് എത്തപ്പെടുവാന്‍ അന്തരീകമായി കാത്തിരിക്കുകയാണോ( റോമ 8:23) ?? 

ഈ അനുഭവത്തില്ലേക്ക് നിങ്ങള്‍ കടന്നു വന്നിട്ടില്ലയെങ്കില്‍, ഇപ്പോഴും യേശു  പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ തന്നെയാണ്. 

ഒരു നിമിഷം ചിന്തിക്കുക ....
നിന്‍റെ ബുദ്ധിക്കു അതീതവും, നിഗൂഡവുമായ കാര്യങ്ങള്‍ വെളിപ്പെടുതിക്കിട്ടുവാന്‍ ( ജെറെമിയ 33:3) നിന്‍റെ  ഹൃദയവും കരങ്ങളും സ്വര്‍ഗ്ഗത്തില്ലേക്ക് ഉയര്‍ത്തുവിന്‍ ( വിലാപങ്ങള്‍ 3:41).

ഇതാ,ഇപ്പോള്‍ സ്വീകാര്യമായ സമയം.(2കൊറി6:2)  ഇതാ,ഇപ്പോള്‍ രക്ഷയുടെ ദിവസം... 
                                                                അമ്മേന്‍ .................

No comments:

Post a Comment